എല്ലാം നഷ്ടപ്പെട്ടിടത്തുനിന്നും ഒന്നേ എന്ന് തുടങ്ങുകയാണ്; ഷൈൻ- ഗേൾഫ്രണ്ട്! മാധ്യമങ്ങൾ വിടാതെ പിന്തുടർന്നുകൊണ്ട് ആളെ പരിചയപെടുത്താമോ എന്ന് അഭ്യര്ഥിച്ചുവെങ്കിലും ഷൈൻ കക്ഷിയുടെ വിവരങ്ങൾ തുറന്നു പറഞ്ഞിരുന്നില്ല. എന്താണ് കുട്ടിയുടെ പേര് എന്ന് ചോദിക്കുമ്പോൾ 'പേരക്ക',ഒന്നും പറയാനില്ല എന്നുതുടങ്ങി ഷൈനിന്റെ സ്ഥിരം ശൈലിയിൽ ഉള്ള മറുപടികൾ ആണ് മാധ്യമങ്ങൾക്ക് നൽകിയത്. എന്നാൽ ഷൈനിന്റെ പാർട്ണർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുട്ടിയുടെ വിശേഷങ്ങൾ അധികം വൈകാതെ സോഷ്യൽ മീഡിയയിൽ നിറയുകയും ചെയ്തു. എന്നാൽ ഇപ്പോൾ ചർച്ച ആകുന്നത് ഷൈനിന്റെ മുൻകാല ജീവിതവും സുഹൃത്തിന്റെ റെയർ നെയിമുമാണ്. കഴിഞ്ഞദിവസം മുതൽ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത് ഷൈൻ ടോം ചാക്കോയും ഗേൾഫ്രണ്ട് തനുവും ആണ്.
അവർ ഈ ഭൂഖണ്ഡത്തിലെ ഇല്ല. അല്ലെങ്കിലും സെപ്പറേറ്റഡ് ആയി കഴിഞ്ഞാൽ കുട്ടികൾ ഏതെങ്കിലും ഒരു സൈഡിൽ നിന്നും വളരുന്നതാണ് നല്ലത് എന്നായിരുന്നു അന്ന് താരം പ്രതികരിച്ചത്. തനിക്ക് സ്ത്രീകളോട് ഇടപെഴകി പരിചയം ഇല്ലല്ലോ. കല്യാണം കഴിച്ചു ഒരു കൊച്ചുണ്ടായി എന്നാൽ മറന്നുപോയി. ഇനി ആദ്യം മുതൽ പഠിക്കണം എന്നും ഷൈൻ പറഞ്ഞിരുന്നു. കഴിഞ്ഞദിവസം ഗേൾഫ്രണ്ടിനൊപ്പം എത്തിയപ്പോഴും താൻ പറഞ്ഞ ആ പരിചയക്കുറവ് പ്രതിഫലിച്ചിരുന്നു. തന്റെ മുൻകാല ജീവിതത്തെക്കുറിച്ച് ഷൈൻ കുറച്ചുനാൾ മുമ്പേയാണ് തുറന്നുപറച്ചിൽ നടത്തിയത്. താൻ വിവാഹിതനായിരുന്നു. ഒരു കുട്ടിയുടെ അച്ഛൻ ആണ്. എന്നാൽ കുടുംബത്തെ പരിപാലിക്കാൻ തനിക്ക് കഴിഞ്ഞില്ല, അതുകൊണ്ടുതന്നെ കുട്ടി അമ്മയുടെ ഒപ്പം എന്നായിരുന്നു ഷൈൻ പ്രതികരിച്ചത്.
മാത്രമല്ല പ്രണയിക്കാൻ തനിക്ക് സമയം കിട്ടിയില്ല എല്ലാം ഇനി ഒന്നേ എന്ന് തുടങ്ങണം എന്നൊക്കെയും ആയിരുന്നു ചില അഭിമുഖങ്ങളിൽ താരം പറഞ്ഞത്.
'ബൈയോൾബിച്ച്' എന്നാണ് സോഷ്യൽ മീഡിയയിൽ ഷൈനിന്റെ ഫ്രണ്ടിനെ അറിയപ്പെടുന്നത്. 3,550 ഫോളോവേഴ്‌സാണ് തനുവിന് ഉള്ളതെങ്കിലും ഷൈനിന്റെ വരവോടെ ആ ഫോളോവേഴ്‌സിന്റെ എണ്ണം ഇനിയും കൂടും എന്നാണ് ആരാധകരുടെ പക്ഷം. എന്നാൽ ആളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇതുവരെയും ഷൈൻ തുറന്നുപറഞ്ഞിട്ടില്ല കുറച്ചു ഇദിവസങ്ങൾക്ക് മുൻപേ ഇതേ ആളോടൊപ്പം ഒരു ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രവും ഷൈൻ പങ്കിട്ടിരുന്നു.
പൊതുവേദിയിൽ ആദ്യമായി ഗേൾഫ്രണ്ടിനൊപ്പം എത്തിയതിന്റെ പരിചയക്കുറവ് ആ വീഡിയോ കാണുന്ന ഏതൊരാൾക്കും ഫീൽ ചെയ്യും. എങ്ങനെ കൂടെ ഇരിക്കുന്ന ആളെ സന്തോഷിപ്പിക്കാൻ ആകും എന്നായിരുന്നു ഷൈൻ ശ്രമിക്കുന്നതും. അതിനായി ഇടക്ക് സുഹൃത്തിന്റെ തോളിൽ കൈ ഇട്ടും, കുശലം പറഞ്ഞും, മറ്റു ചിലപ്പോൾ അവരുടെ മുടിയിൽ തലോടിയും ഷൈൻ ആ പരിചയക്കുറവ് കാണിച്ചുകൊണ്ടിരുന്നു.
Find out more: