ആറ് വർഷത്തെ കാത്തിരിപ്പിന് ശേഷം വരുന്ന അതിഥിയുടെ വിശേഷവുമായി നടൻ ശ്രീജിത്തും, ഭാര്യയും! ത്തിലധികം സിനിമകൾ ചെയ്തിട്ടുള്ള ശ്രീജിത്ത് പിന്നീട് ടെലിവിഷൻ പരമ്പരകളിലേക്ക് മാറുകയായിരുന്നു. ഷോയും സീരിയലുകളുമൊക്കെയായി ശ്രീജിത്ത് തിരക്കിലാണ്. അതിനിടയിലിതാ കാത്തിരുന്ന ആ സന്തോഷ വാർത്ത പങ്കുവച്ച് ഭാര്യ അർച്ചന ഗോപിനാഥ് എത്തിയിരിക്കുന്നു. പൂർണ ഗർഭിണിയായി നിൽക്കുന്ന രണ്ട് ചിത്രങ്ങളാണ് അർച്ചന പങ്കുവച്ചിരിയ്ക്കുന്നത്. ഈ ബംബിൻ സ്‌നേഹിക്കുന്നു, ബേബി ലോഡിങ് എന്ന ഹാഷ് ടാഗോടെ പങ്കുവച്ച ഫോട്ടോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ജസ്റ്റിൻ ആന്റണിയാണ് ചിത്രങ്ങൾ പകർത്തിയിരിയ്ക്കുന്നത്. ശ്രീജിത്തിനും ആർച്ചനയ്ക്കും ആശംസകൾ അറിയിച്ചുകൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.
ശ്രീജിത്ത് വിജയ് എന്ന് പറയുന്നതിനെക്കാൾ ഇപ്പോഴും പ്രേക്ഷകർക്ക് പരിതയം രതി നിർവേതം എന്ന സിനിമയിലെ പപ്പു ആയിട്ടാണ്. 2018 ൽ ആണ് ശ്രീജിത്തിന്റെയും അർച്ചനയുടെയും വിവാഹം കഴിഞ്ഞത്. ഇരുവരും സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമാണ്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവച്ച് രണ്ട് പേരും യൂട്യൂബിൽ എത്തുന്നതും പതിവാണ്. പക്ഷേ ഈ സന്തോഷ വാർത്ത മാത്രം ഒരുപാട് വൈകിയാണ് പങ്കുവച്ചിരിയ്ക്കുന്നത്. നേരത്തെ ഇരുവരും സ്വന്തമായി ഒരു ഫ്‌ളാറ്റ് വാങ്ങിയ സന്തോഷ വാർത്തയൊക്കെ ആരാധകരെ അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം സഫലമായി എന്നാണ് അന്ന് പറഞ്ഞത്. രണ്ട് ദിവസം മുൻപ് 'ഞങ്ങളുടെ കുഞ്ഞ് രഹസ്യം, നിന്നെ കാണാൻ ഇനിയും കാത്തിരുന്നുകൂട' എന്ന് പറഞ്ഞ് ഒരു വീഡിയോ പങ്കുവച്ചിരുന്നു.
നവംബറിൽ കുഞ്ഞുവാവു വരും എന്ന സന്തോഷ വാർത്തയായിരുന്നു വീഡോയയിൽ. അതിന് ശേഷമാണ് ഇപ്പോൾ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുന്നത്. ജീവിതം ഒന്ന് സെറ്റായിട്ട് മതി കുട്ടികൾ എന്ന തീരുമാനമായിരിക്കാം, 2023 ലാണ് ശ്രീജിത്തും ഭാര്യയും പുതിയ വീട്ടിലേക്ക് മാറിയത്. ഒരു വർഷം പിന്നിടുമ്പോഴേക്കും, ജീവിതത്തിലേക്ക് പുതിയ ആൾ വരാൻ പോകുന്നു. തങ്ങളുടെ പ്രണയത്തെ കുറിച്ചും കുഞ്ഞു കുഞ്ഞു വഴക്കുകളെ കുറിച്ചുമൊക്കെ നേരത്തെ രണ്ടു പേരും വാചാലരായിട്ടുണ്ട്. അടി കൂടുമ്പോൾ അർച്ചനയുടെ ഫോട്ടോ എടുത്ത് കൊടുത്ത് അമ്മയ്ക്ക് അയച്ചുകൊടുക്കുമത്രെ. എന്തൊക്കെയായാലും വളരെ സപ്പോർട്ടീവാണ് രണ്ട് പേരും. വിവാഹം കഴിഞ്ഞാൽ ബോറടിയാണ് എന്ന് പലരും പറഞ്ഞിട്ടുണ്ട്, പക്ഷെ എന്നെ സംബന്ധിച്ച് അർച്ചന കൂടെയില്ലെങ്കിൽ ഭയങ്കര ബോറടിയാണെന്നാണ് നടൻ പറയുന്നത്.
Find out more: