വനിതാ സംവരണ ബില്ലിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭാ യോഗം! ബിൽ മറ്റെന്നാൾ ലോക്‌സഭയിൽ അവതിരിപ്പിച്ചേക്കും. ലോക്‌സഭയിലും നിയമസഭകളിലും വനിതകളും മൂന്നിലൊന്ന് സംവരണം ഉറപ്പാക്കുന്നതാണ് ബിൽ. വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.പുതിയ മന്ദിരത്തിൽ 1.15 ന് ലോക്‌സഭയും രണ്ടുമണിക്ക് രാജ്യസഭയും ചേരും. പിന്നീടുള്ള ദിവസങ്ങളിൽ എട്ട് ബില്ലുകൾ പുതിയ മന്ദിരത്തിൽ അവതരിപ്പിച്ചേക്കാം. സമ്മേളനം വെള്ളിയാഴ്ചയാണ് നടക്കുന്നത്. മേനക ഗാന്ധി, മൻമോഹൻ സിംഗ്, ഷിബു സോറൻ എന്നിവർക്ക് ചൊവ്വാഴ്ച സെൻട്രൽ ഹാളിൽ സംസാരിക്കാനും സർക്കാർ ക്ഷണിച്ചിട്ടുണ്ട്. മൻമോഹൻ സിങ് പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 9.30 ന് ഫോട്ടോ സെഷന് ശേഷം പഴയമന്ദിരത്തിലെ സെൻട്രൽ ഹാളിൽ പ്രത്യേക സമ്മേളനം ചേരും. തുടർന്ന്, ഭരണഘടനയുമായി പഴയ മന്ദിരത്തിൽനിന്ന് പുതിയ മന്ദിരത്തിലേക്ക് പ്രധാനമന്ത്രി നടക്കും. ഉച്ചയ്ക്കു 1:15നാണ് ലോക്സഭയിൽ നടപടികൾ ആരംഭിച്ചത്. 





   സ്പീക്കർ ഓം ബിർല ലോക്സഭ നടപടികൾ തുടങ്ങിയതായി പ്രഖ്യാപിച്ചു. പാർലമെൻറ് മന്ദിര നിർമാണത്തിൽ സ്പീക്കർ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു. പിന്നാലെ പ്രധാന മന്ത്രി ലോക്സഭയിൽ സംസാരിച്ചു. വനിതാ സംവരണ ബിൽ ആണ് പുതിയ പാർലമെൻറിൽ ആദ്യം അവതരിപ്പിച്ചത്. രാജ്യത്തിൻറെ ചരിത്രത്തിൽ പുത്തൻ അധ്യായത്തിന് തുടക്കമിട്ട് പുതിയ പാർലമെൻറ് മന്ദിരത്തിൽ സഭാ നടപടികൾ ആരംഭിച്ചു. പഴയ പാർലമെൻറ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ ചേർന്ന സംയുക്ത സമ്മേളനത്തിന് ശേഷമാണ് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ എംപിമാർ പുതിയ മന്ദിരത്തിലേക്ക് എത്തിയത്. പഴയ പാർലമെൻറ് മന്ദിരം ഇനി ‘സംവിധാൻ സദൻ’ എന്നറിയപ്പെടുമെന്ന് മോദി പറഞ്ഞു. വനിതാ സംവരണ ബിൽ നിയമമന്ത്രി പാർലമെൻറിൽ അവതരിപ്പിച്ചു. 33 ശതമാനം വനിതാ സംവരണം രാജ്യത്ത് ഉടനീളം നടപ്പിലാകുന്നതോടെ കേരള നിയമസഭയിലെ വനിതാ എംഎൽഎമാരുടെ എണ്ണം 46 ആയി ഉയരും. 




  നിലവിലെ സഭയിൽ 11 പേരാണ് വനിതകളുള്ളത്. ഭരണപക്ഷത്ത് പത്തും പ്രതിപക്ഷത്ത് ഒന്നും. ലോക്സഭയിലേക്ക് കേരളത്തിൽ നിന്നുള്ള 20 എംപിമാരിൽ ആറ് പേർ വനിതകളാകും. 128ാം ഭരണഘടനാ ഭേദഗതിയായാണ് കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്വാൾ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാകില്ല. മണ്ഡല പുനനിർണയത്തിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ. വനിതാ ബില്ലിൽ നാളെ ചർച്ച നടത്തിയാകും ബില്ല് പാസാക്കുക. വ്യഴാഴ്ച രാജ്യസഭയിലും വനിത ബില്ലിൽ ചർച്ച നടക്കും. രാവിലെ ഇരു സഭകളിലെയും അംഗങ്ങൾ പഴയ മന്ദിരത്തിലെ സെൻട്രൽ ഹാളിനു മുൻപിലെ അങ്കണത്തിൽ ഒത്തുചേർന്നിരന്നു. ഫോട്ടോ സെഷനുശേഷമാണ് സെൻട്രൽ ഹാളിൽ അവസാനത്തെ സംയുക്ത സമ്മേളനം നടന്നത്.




വനിതാ സംവരണ ബിൽ ആണ് പുതിയ പാർലമെൻറിൽ ആദ്യം അവതരിപ്പിച്ചത്. രാജ്യത്തിൻറെ ചരിത്രത്തിൽ പുത്തൻ അധ്യായത്തിന് തുടക്കമിട്ട് പുതിയ പാർലമെൻറ് മന്ദിരത്തിൽ സഭാ നടപടികൾ ആരംഭിച്ചു. പഴയ പാർലമെൻറ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ ചേർന്ന സംയുക്ത സമ്മേളനത്തിന് ശേഷമാണ് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ എംപിമാർ പുതിയ മന്ദിരത്തിലേക്ക് എത്തിയത്. പഴയ പാർലമെൻറ് മന്ദിരം ഇനി ‘സംവിധാൻ സദൻ’ എന്നറിയപ്പെടുമെന്ന് മോദി പറഞ്ഞു. വനിതാ സംവരണ ബിൽ നിയമമന്ത്രി പാർലമെൻറിൽ അവതരിപ്പിച്ചു. 33 ശതമാനം വനിതാ സംവരണം രാജ്യത്ത് ഉടനീളം നടപ്പിലാകുന്നതോടെ കേരള നിയമസഭയിലെ വനിതാ എംഎൽഎമാരുടെ എണ്ണം 46 ആയി ഉയരും. നിലവിലെ സഭയിൽ 11 പേരാണ് വനിതകളുള്ളത്. ഭരണപക്ഷത്ത് പത്തും പ്രതിപക്ഷത്ത് ഒന്നും.

Find out more: