ഡിസിസി പ്രസിഡൻറ് പട്ടികയിൽ ആർക്കും അസംതൃപ്തിയുള്ളതായി അറിയില്ല എന്ന് വിടി സതീശൻ! എല്ലാവരുമായും ചർച്ച നടത്തിയാണ് പട്ടിക തയാറാക്കിയതെന്നും, അദ്ദേഹം പറഞ്ഞു. പട്ടികയിൽ എതിർപ്പറിയിച്ച് വിവിധ നേതാക്കൾ രംഗത്തെത്തിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് വിഡി സതീശൻറെ പ്രതികരണം. അതായത് ഡിസിസി പ്രസിഡൻറ് പട്ടികയിൽ ആർക്കും അതൃപ്തിയുള്ളതായി അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുതിർന്ന നേതാക്കളായ വിഎം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പരാതിപ്പെട്ടെങ്കിൽ ഗൗരവമായി കാണണമെന്നും വിഡി സതീശൻ പറഞ്ഞതായി മലയാള മനോരമ റിപ്പോർട്ട് ചെയ്തു. എല്ലാവരുമായും ചർച്ച നടത്തിയാണ് പട്ടിക തയാറാക്കിയത്. ഇനി കാര്യങ്ങൾ തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണെന്നും അദ്ദേഹം പറഞ്ഞു.




     അതേസമയം പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കത്തിൽ സോണിയ ഗാന്ധിയുടെ ഇടപെടലിനായുള്ള ശ്രമത്തിലാണു ഗ്രൂപ്പുകൾ എന്നാണ് റിപ്പോർട്ട്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നൽകിയ പേരുകൾക്കു പുറമെ കൂടുതൽ നേതാക്കളുടെ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തിയതാണ് നേതാക്കളുടെ എതിർപ്പിനു കാരണമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് തന്നെ ഒരു കോൺഗ്രസ് നേതാവും അസംതൃപ്തി അറിയിച്ചിട്ടില്ലെന്നും വിഡി സതീശൻ പ്രതികരിച്ചു. കെപിസിസിയിൽ അടക്കമുള്ള പുതിയ മാറ്റങ്ങൾക്കു ശേഷം പാർട്ടിയിൽ തങ്ങൾ ഒതുക്കപ്പെടുകയാണെന്ന തോന്നൽ നേതാക്കൾക്കുണ്ട്. ഇതിനു പുറമെയാണ് സാധാരണ ഡിസിസി പുനഃസംഘടനയിൽ ഗ്രൂപ്പുകൾക്ക് ലഭിക്കുന്ന പരിഗണന ഇക്കുറി ഇല്ലാത്തത്. 




  സ്വന്തം ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാരുടെ കാര്യത്തിലും നേതാക്കൾക്ക് മേൽക്കൈ നഷ്ടപ്പെട്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. കോട്ടയം ജില്ലയിൽ ഉമ്മൻ ചാണ്ടി മൂന്നിലധികം പേരുകൾ മുന്നോട്ടു വെച്ചിരുന്നു. എന്നാൽ ഹൈക്കമാൻഡിനു പട്ടിക സമർപ്പിക്കുന്നതിനു മുൻപ് തന്നോടു കൂടിയാലോചിച്ചില്ലെന്നാണ് ഉമ്മൻ ചാണ്ടിയുടെ പരാതിയെന്നാണ് റിപ്പോർട്ട്. ആലപ്പുഴ ജില്ലയിൽ ബാബുപ്രസാദിൻറെ പേരായിരുന്നു രമേശ് ചെന്നിത്തല മുന്നോട്ടു വെച്ചത്. എന്നാൽ ഇതോടൊപ്പം എംജെ ജോബിൻറെ പേരു കൂടി കെ സി വേണുഗോപാലിൻറെ നോമിനിയായി ചേർക്കുകയായിരുന്നു.  കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ പ്രധാനിയാണ് വിഡി സതീശൻ.




  തുടർച്ചയായി നാല് തവണ പറവൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന കെഎം ദിനകരനെ 7,792 വോട്ടിന് തോൽപ്പിച്ചാണ് ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് 2006, 2011, 2016 വർഷങ്ങളിലും പറവൂരിൽ നിന്ന് ജയം ആവർത്തിച്ചു. പരിസ്ഥിതിക്കുവേണ്ടിയും, ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിനനുകൂലമായും നിലപാട് സ്വീകരിച്ച് ശ്രദ്ധ നേടിയ രാഷ്ട്രീയ നേതാവ് കൂടിയാണ് വിഡി സതീശൻ. പാർട്ടിയിലും ഉന്നത സ്ഥാനങ്ങൾ വഹിച്ചു. 2016ലെ തെരഞ്ഞെടുപ്പിൽ സിപിഐയിലെ ശാരദാ മോഹനെ 20,364 വോട്ടുകൾക്കാണ് വിഡി സതീശൻ പരാജയപ്പെടുത്തിയത്.


Find out more: