ലോക്ക് ഡൗൺ;  ചമയങ്ങൾ മറന്നു പോയി എന്ന് റായി ലക്ഷ്മി. സിനിമാ വിശേഷങ്ങളും ലൊക്കേഷൻ വിശേഷങ്ങളുമൊന്നും താരങ്ങൾക്ക് പറയാനുമില്ല. പലരും പഴയ ഓർമകളും പുതിയ ഫോട്ടോകളും, കുക്കിങ് വിശേഷങ്ങളുമൊക്കെയാണ് ഇപ്പോൾ ആരാധകരുമായി പങ്കുവച്ചിരിയ്ക്കുന്നത്. ലോക്ക് ഡൗൺ കഴിയുമ്പോഴേക്കും അഭിനയം മറന്ന് പോയേക്കാം എന്ന് പറഞ്ഞ താരങ്ങളുമുണ്ട്.കൊറോണ വൈറസും ലോക്ക്ഡൗണും കാരണം സിനിമാ ചിത്രീകരണങ്ങളെല്ലാം നിലച്ചിരിയ്ക്കുകയാണ്. ഗ്രൂമിങ് ദിവസങ്ങൾ മറന്നു പോയി എന്നും വീണ്ടുമൊരു ഗ്രൂമിങ് സെഷനിൽ എത്തിയത് നല്ലൊരു അനുഭവമായി തോന്നുന്നു എന്നും റായി ലക്ഷ്മി പറയുന്നു.



തന്റെ പുതിയ ലുക്ക് എങ്ങിനെയുണ്ട് എന്നും റായി ലക്ഷ്മി ആരാധകരോട് ചോദിക്കുന്നു. സിൻഡ്രല എന്ന പുതിയ ചിത്രത്തിന് വേണ്ടി കാത്തിരിയ്ക്കുകയാണിപ്പോൾ റായി ലക്ഷ്മി. പൂർണമായും സ്ത്രീ പക്ഷ ഹൊറർ ഫാന്റസി ചിത്രമാണ് സിൻഡ്രല. വിനു വെങ്കടേഷ് എന്ന പുതുമുഖ സംവിധായകനാണ് ചിത്രത്തിന്റെ സംവിധായകൻ. റായി ലക്ഷ്മി തന്റെ വർക്കൗട്ട് ചിത്രങ്ങളും മറ്റുമാണ് സമീപകാലത്ത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളത്. ഏറ്റവും ഒടുവിൽ നടി പങ്കുവച്ചിരിയ്ക്കുന്നത് തന്റെ പുതിയ ഹെയർസ്റ്റൈൽ ആണ്. ''ഈ ലോക്ക് ഡൗണിന് എന്റെ ആശ്വാസം'' എന്ന് പറഞ്ഞുകൊണ്ടാണ് റായി ലക്ഷ്മിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.



അതേസമയം ലോക്ക് ടൗണിൽ നദി അസിന്റെ മകളെ കഥക് പരിശീലിപ്പിക്കുന്ന ചിത്രവുമായി  താരം തന്നെ എത്തി. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും ഇന്നും അസിന് ആരാധകരുടെ കാര്യത്തിൽ ഒരു കുറവുമില്ല. അതുകൊണ്ട് തന്നെ നടി സംബന്ധിയ്ക്കുന്ന കാര്യം വളരെ പെട്ടന്ന് വൈറലാവുകയും ചെയ്യുന്നു. അസിന്റെ മകൾ അറിൻ കഥക് പരിശീലിക്കുന്നതിനെ സംബന്ധിച്ച വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മൂന്നാം വയസ്സിലാണ് താൻ ക്ലാസിക് ഡാൻസ് പഠിച്ചു തുടങ്ങിയത് എന്ന് അസിൻ മുൻപ് പറഞ്ഞിരുന്നു. മൂന്നാം വയസ്സ് മുതൽ അസിന്റെ മകളും ഡാൻസ് പഠിച്ചു തുടങ്ങുകയാണ്. എന്നാൽ ക്ലാസിക് ഡാൻസ് അല്ല, കഥക് നൃത്തമാണ് അറിൻ പരിശീലിക്കുന്നത്. 



കഥക് നൃത്തത്തിന്റെ വേഷത്തിൽ അറിൻ നിൽക്കുന്ന ഫോട്ടോകൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടത്.പ്രശസ്തിയുടെ ഏറ്റവും ഉയരത്തിൽ നിൽക്കുമ്പോഴാണ് അസിന്റെയും ബിസിനസ്സുകാരനായ രാഹുലിന്റെയും വിവാഹം നടന്നത്. 2016 ൽ വിവാഹം കഴിഞ്ഞതോടെ അസിൻ പൂർണമായും സിനിമ ഉപേക്ഷിക്കുകയായിരുന്നു. വിവാഹ ശേഷം സോഷ്യൽ മീഡിയയിലും അധികമൊന്നും സജീവമല്ലാത്ത അസിൻ പക്ഷെ, തന്റെയും കുടുംബത്തിന്റെയും ജീവിതത്തിലെ പ്രധാന കാര്യങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

Find out more: