സംസ്‌ഥാനത്ത് ആറ് അണക്കെട്ടുകളിൽ റെഡ് അലേർട്ട്! പൊന്മുടി, കല്ലാർകുട്ടി, ലോവർ പെരിയാർ, ഇരട്ടയാർ, മൂഴിയാർ, കുണ്ടള അണക്കെട്ടുകളിലാണ് റെഡ് അലേർട്ട് തുടരുന്നത്. പെരിങ്ങൽക്കുത്ത് ഡാമിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആറ് അണക്കെട്ടുകളിൽ റെഡ് അലേർട്ട് തുടരുന്നു.ചാലക്കുടിയിലും ഡാമുകളുടെ വൃഷ്ടി പ്രദേശത്തും മഴ കുറഞ്ഞത് അനുകൂലമായി. കടലിലേക്കുള്ള ഒഴുക്ക് സുഗമമായതും ജലനിരപ്പ് ഉയരാതിരിക്കാൻ കാരണമാണ്. ചാലക്കുടി പുഴ ഒഴുകുന്ന പ്രദേശങ്ങളിൽ ഇപ്പോഴും ജാഗ്രത തുടരുകയാണ്.സംസ്ഥാനത്തെ വലിയ ഡാമുകളിൽ നിലവിൽ ആശങ്കയുടെ സാഹചര്യമില്ല. പരമാവധി സംഭരണശേഷിയിലേക്ക് എത്തിക്കാതെ ക്രമീകരണം തുടരാനാണ് നിലവിലെ തീരുമാനം. പെരിങ്ങൽകുത്ത് ഡാമിന്റെ നാലാമത്തെ ഷട്ടർ തുറന്നിട്ടുണ്ട്.
ചിമ്മിനി ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടുന്നുണ്ട്. കുറുമാലി പുഴയുടെ തീരത്തുള്ളവരോട് മാറി താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കേരള ഷോളയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളും തുറന്നിട്ടുണ്ട്. കൊല്ലം തെന്മല ഡാം ഇന്ന് രാവിലെ 11 ന് തുറക്കും. കല്ലടയാറിന്റെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മുല്ലപ്പെരിയാർ, മലമ്പുഴ ഡാമുകളും ഇന്ന് രാവിലെ തുറന്നേക്കും. ഇടുക്കി കല്ലാർ അണക്കെട്ടും ഇന്ന് തുറന്നേക്കും. കല്ലാർ പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് റൂൾ കർവിനോട് അടുത്താൽ ഇന്ന് തന്നെ സ്പിൽ വേ ഷട്ടറുകൾ തുറക്കും. പെരിങ്ങൽകുത്തിൽ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതാണ് ആശ്വാസത്തിന്റെ പ്രധാന കാരണം.
ഇടുക്കിയിൽ ഇടവിട്ട് ശക്തമായ മഴ ഇപ്പോഴും തുടരുന്നുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.75 അടിക്ക് മുകളിലെത്തി. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടി പിന്നിട്ടു. ഈ സ്ഥിതി തുടർന്നാൽ നാളെ രാവിലെ മുല്ലപ്പെരിയാർ ഡാം തുറന്നേക്കും. ഇന്ന് അണക്കെട്ട് വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയാണ് പെയ്തിറങ്ങിയത്. ഇതെ തുടർന്ന് അപ്രതിക്ഷിതമായി അണക്കെട്ടിലേക്കുള്ള നിരൊഴുക്ക് വർധിക്കുകയായിരുന്നു. ജലനിരപ്പ് 136 അടി പിന്നിട്ടതോടെ തമിഴ്‌നാട് ആദ്യ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സെക്കന്റിൽ 6391 ഘനയടി വീതം ജലം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. തമിഴ്‌നാട് കൊണ്ടുപോകുന്നെ വെളളത്തിന്റെ തോത് 1903 ഘനയടിയായി ഉയർത്തി.
പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് അറിയിക്കുന്നതാണെന്നും ചെയ്യുന്നതാണെന്നും തമിഴ്‌നാട് സർക്കാർ അറിയിച്ചിട്ടുണ്ട്. അതേസമയം മലമ്പുഴ ഡാം നാളെ രാവിലെ 9 മണിക്ക് തുറക്കും. കൽപ്പാത്തി, ഭാരതപ്പുഴ എന്നിവിടങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ 6 ഡാമുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പൊന്മുടി, കല്ലാർകുട്ടി, ലോവർ പെരിയാർ, ഇരട്ടയാർ, മൂഴിയാർ, കുണ്ടള ഡാമുകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Find out more: