ഹണി റോസിനെ കാത്തിരിക്കുന്ന ആ ഒരാൾ ആരാണ്; വിവാഹത്തെ കുറിച്ച് നടി മനസ്സ് തുറക്കുന്നു! ഹണി റോസിനെയും ഉദ്ഘാടനത്തെയും ബന്ധിപ്പിച്ച് നിരവധി ട്രോളുകളും കമന്റുകളുമാണ് ഇന്ന് സോഷ്യലിടത്ത് നിറയുന്നത്. എന്നാൽ എല്ലാ കമന്റുകളും തന്നെ വേദനിപ്പിക്കാറില്ല, വേദനിപ്പിയ്ക്കുന്ന നെഗറ്റീവ് കമന്റുകൾ ശ്രദ്ധിക്കാറില്ല എന്നും ഹണി റോസ് പറയുന്നു. ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡി എന്ന ശ്രീകണ്ഠൻ നായർ ഷോയിൽ ഇന്നത്തെ അതിഥിയായി എത്തുന്നത് ഹണി റോസ് ആണ്. ഷോയുടെ പ്രമോ വീഡിയോയിലാണ് ഇത്തരം കാര്യങ്ങൾ ഹണി റോസ് സംസാരിക്കുന്നത്. പത്ത് വർഷത്തോളം കാലമായി ഹണി റോസിനെ കാത്ത് ഒരാൾ ഇരിക്കുകയാണെന്നും, സ്ഥിരം മെസേജുകൾ അയക്കാറുണ്ട് എന്നും വെളിപ്പെടുത്തിയത്, ഷോയിലെ റോബോർട്ട് ആയ കുട്ടേട്ടനാണ്.





 അഭിനയിച്ച സിനിമകളിലെ റോളുകളെക്കാൾ, ഹണി റോസ് ഹിറ്റായത് ഉദ്ഘാടനം ചെയ്ത ഷോകളിലൂടെയാണ്. ഈ മേഖലയിൽ ഹണി റോസ് തന്റെതായ ഒരു ബ്രാന്റ് തന്ന് സ്ഥാപിച്ചു കഴിഞ്ഞു. തനിക്ക് സ്ഥിരം മെസേജ് അയക്കുന്ന ഒരാളെ കുറിച്ച് നേരത്തെ പല അഭിമുഖങ്ങളിലും ഹണി റോസ് തന്നെ പറഞ്ഞിട്ടുള്ളതാണ്. തമിഴ്‌നാട്ടുകാരനായ അദ്ദേഹം, ഹണിയുടെ പേരിൽ പൂജയും വഴിപാടുമൊക്കെ നടത്താറുണ്ടത്രെ. തമിഴ്‌നാട്ടിൽ ഹണി റോസിന് ഒരു ക്ഷേത്രം പണിതതായ വാർത്തകളും പുറത്ത് വന്നതാണ്. അതേ കുറിച്ച് ചോദിച്ചപ്പോൾ, പ്രായമാവുമ്പോൾ അവിടെ പോയിരിക്കാലോ എന്നാണ് ഹണി റോസ് ശ്രീകണ്ഠൻ നായരോട് പറയുന്നത്.




ഹണി റോസ് എന്തുകൊണ്ടാണ് കല്യാണം കഴിക്കാത്തത്, ഒരു മനുഷ്യനെ നശിപ്പിക്കേണ്ട എന്ന തീരുമാനമാണോ എന്ന് ശ്രീകണ്ഠൻ നായർ ചോദിച്ചപ്പോൾ ഏകദേശ അങ്ങനെയാണ് എന്നായിരുന്നു ഹണിയുടെ മറുപടി. ഹണി റോസിന്റെ പ്രണയത്തിലെ നായകന് നടൻ വിജയ് യുടെ ഛായയുണ്ടോ എന്ന ചോദ്യത്തിന് നടി നാണിച്ചു ചിരിക്കുന്നതും കാണാം. ഏറെ കുറേ കുട്ടേട്ടനെ പോലെ ഒരാൾ വന്നാൽ വിവാഹം കഴിക്കുന്ന കാര്യം ചിന്തിക്കാമെന്നും ഹണി റോസ് പറയുന്നുണ്ട്. നെഗറ്റീവ് കമന്റുകൾ വേദനിപ്പാക്കാറുണ്ടോ എന്ന ചോദ്യത്തിനാണ്, വേദനിപ്പിക്കുന്ന നെഗറ്റീവ് കമന്റുകൾ ഞാൻ വായിക്കാരില്ല എന്ന് ഹണി റോസ് പറയുന്നത്. 




മികച്ച ഉദ്ഘാടകയ്ക്കുള്ള പുരസ്‌കാരം ഹണി റോസിന് നൽകണം എന്ന ട്രോൾ എൽ ഇ ഡി വാളിൽ കാണിച്ചുകൊടുക്കുന്നഉണ്ട്. അടുത്ത വർഷം ഈ സ്ഥാനത്ത് ഞാൻ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം വാങ്ങും എന്നായിരുന്നു അതിന് ഹണി റോസിന്റെ പ്രതികരണം. ഹണി റോസ് പങ്കെടുക്കുന്ന ഫ്‌ളഴേഴ്‌സ് ഒരു കോടി വിത്ത് കോമഡി എപ്പിസോഡ് ഇന്ന് രാത്രി 9.30 നാണ് ടെലികാസ്റ്റ് ചെയ്യുന്നത്.

Find out more: