പട്ടിണിയായ കുടുംബത്തെ പോറ്റാൻ സിനിമയിലേക്ക്, ശബ്ദം തീരെ മോശം എന്ന് പറഞ്ഞ് അവഗണിക്കപ്പെട്ടു! മുപ്പത്തിയാറ് ഭാഷകളിലായി നാൽപതിനായിരത്തോളം പാട്ടുകൾ... രാജ്യത്തെ പരമോന്നദ ബഹുമതികളും, സംഗീതത്തിന് കിട്ടാവുന്ന എല്ലാ പുരസ്‌കാരങ്ങളും നേടിയെടുത്ത ഗായിക. പക്ഷെ ഏത് സാഹചര്യത്തിലാണ് ലത സംഗീത ലോകത്തേക്ക് ഇറങ്ങിയത് എന്ന് അറിയണ്ടേ. പകരം വയ്ക്കാനില്ലാത്ത ശബ്ദ മാധുര്യത്തിന് ഉടമ... ലത മങ്കേഷ്‌കർ ഇനിയില്ല എന്ന് പറയുമ്പോൾ അവസാനിയ്ക്കുന്നത് ഒരു സംഗീത യുഗമാണ്. 1929 സെപ്റ്റംബർ 28 ലത മങ്കേഷ്‌കറുടെ ജനനം. മറാത്ത നാടക വേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറാണ് പിതാവ്. അമ്മ ശുദ്ധമാതി. ദമ്പതികളുടെ ആറ് മക്കളിൽ മൂത്തയാളാണ് ലത മങ്കേഷ്‌കർ.
അച്ഛനിൽ നിന്ന് തന്നെയാണ് ലത ഉൾപ്പടെ ആറ് മക്കളും സംഗീതത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചത്. ആറാം വയസിൽ പിതാവിന്റെ സംഗീത നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി. ലതയ്ക്ക് പതിമൂന്ന് വയസ്സ് പ്രായമുള്ളപ്പോഴാണ് അച്ഛന്റെ മരണം. കുടുംബത്തിന്റെ പട്ടിണിയും ദാരിദ്രവും മാറ്റാനാണ് ലത മങ്കേഷ്‌കർ കലാലോകത്തേക്ക് ഇറങ്ങിയത്. തുടക്കകാലത്ത് പാട്ടിനൊപ്പം അഭിനയ രംഗത്തേക്കും ഇറങ്ങാൻ ലത ശ്രമിച്ചിരുന്നു. മങ്കേഷ്‌കർ കുടുംബത്തിന്റെ അടുത്ത സുഹൃത്ത് ആയ മാസ്റ്റർ വിനായക് ദാമോദർ ആണ് ലതയെ കലാ ലോകത്തേക്ക് കൈ പിടിച്ചു കയറ്റിയത്. വിനായക് മാസ്റ്റർക്കൊപ്പം ലത മുംബൈയിലേക്ക് മാറി. എന്നാൽ തുടക്കകാലത്ത് മോശം ശബ്ദമാണെന്നും, ഹിന്ദുസ്ഥാനി സംഗീതത്തിന് യോജിക്കില്ല എന്നും പറഞ്ഞ് മാറ്റി നിർത്തപ്പെട്ടു.
അവസരങ്ങൾ നഷ്ടപ്പെടുത്തി. വിനായക് മാസ്റ്ററിന്റെ മരണത്തിന് ശേഷം ഗുലാം ഹൈദർ ആണ് ലത മങ്കേഷ്‌കറിന് വഴികാട്ടിയായി എത്തിയത്. വളരെ നേർത്ത ശബ്ദമാണെന്ന് പറഞ്ഞ് അപ്പോഴും ലതയെ ഒഴിവാക്കിയിരുന്നു. എന്നാൽ നാളെ ഇന്ത്യ അറിയപ്പെടുന്നത് ലതയുടെ ശബ്ദത്തിൽ ആയിരിക്കും എന്ന് ഹൈദറിന് വിശ്വാസമുണ്ടായിരുന്നു. ഇന്ന് ലതയെ തഴയുന്ന നിർമാതാക്കൾ എല്ലാം നാളെ തങ്ങളുടെ ഒരു സിനിമയിൽ അഭിനയിക്കാനായി ലതയുടെ കാലിൽ വീണ് അപേക്ഷിക്കും എന്ന് ഹൈദർ ആവർത്തിച്ചു പറഞ്ഞു. മജ്ബൂർ എന്ന ചിത്രത്തിലെ ദിൽ മേര തോട എന്ന പാട്ടിലൂടെ തല മങ്കേഷ്‌കർക്ക് ബ്രേക്ക് നൽകിയതും ഗുലാം ഹൈദർ തന്നെയാണ്. നൂർ ജഹാനെ അനുകരിക്കുന്നു എന്ന വിമർശനത്തെയും പിൽക്കാല.

Find out more: