ഒരു വാക്ക് കൊണ്ട് പോലും കുറ്റപ്പെടുത്തിയില്ല! ഡാഡിയെക്കുറിച്ച് ആർതി! പ്രണയവിവാഹത്തിലൂടെയായി ഒന്നിച്ച ഇരുവരും ഇനി ഒന്നിച്ച് മുന്നോട്ട് പോവില്ലെന്ന് വ്യക്തമാക്കി എത്തിയപ്പോൾ ആരാധകരും ഞെട്ടിയിരുന്നു. ഞാൻ അറിയാതെയാണ് ഇങ്ങനെയൊരു തീരുമാനം എന്നായിരുന്നു ആർതി ആദ്യം പ്രതികരിച്ചത്. തീരുമാനത്തിൽ മാറ്റമില്ലെന്നായിരുന്നു രവി മോഹന്റെ നിലപാട്. ഇവരുടെ വിവാഹ മോചന കേസ് കോടതിയുടെ പരിഗണനയിലാണ്. ജീവിതത്തിൽ എല്ലാമെല്ലാമായി കൂടെയുള്ള ഡാഡിയെക്കുറിച്ച് വാചാലയായിരിക്കുകയാണ് ആർതി രവി. ഫാദേഴ്‌സ് ഡേ ആശംസയ്‌ക്കൊപ്പമായിരുന്നു കുറിപ്പും ചിത്രങ്ങളും പങ്കുവെച്ചത്. എന്നെ ആദ്യം സ്‌നേഹിച്ച ആളാണ്, ഇപ്പോഴും സ്‌നേഹിക്കുന്ന ആളും. ചില വാക്കുകൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്നത് വേദനാജനകമായ കാര്യമാണ്. എന്നാലും ഞാൻ അതിന് ശ്രമിക്കാം. വിവാഹമോചനവുമായി ബന്ധപ്പെട്ട് അടുത്തിടെയായി വാർത്തകളിൽ നിറഞ്ഞുനിന്നവരാണ് രവി മോഹനും ആർതിയും.
കണ്ണുകളിൽ പ്രതീക്ഷയോടെ നിങ്ങൾ കണ്ടിരുന്നൊരു പെൺകുട്ടിയല്ല ഞാൻ ഇപ്പോൾ എന്ന് എനിക്കറിയാം. പ്രതീക്ഷിക്കാത്ത രീതിയിലുള്ള പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോവുന്നത്. പഴയ എന്നെ ഡാഡി തിരികെ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. അതുപോലെ ആവാൻ ഞാൻ പരിശ്രമിക്കുന്നുണ്ട്. അവളെ ഞാൻ തന്നെ കണ്ടെത്തുമെന്ന് ഡാഡിക്ക് വാക്ക് തരുന്നു. ആ കുഞ്ഞ് പെൺകുട്ടിയായി ഞാൻ തിരികെ വരും ഡാഡി എന്നുമായിരുന്നു ആർതി കുറിച്ചത്. ഡാഡീ, ഒരിക്കൽ ഞാൻ നിസാരമായി കണ്ടിരുന്ന കാര്യം ഇപ്പോൾ എനിക്ക് മനസിലാവുന്നുണ്ട്. ഞാൻ ചോദിക്കാതെ തന്നെ ഡാഡി എന്നോടൊപ്പമുണ്ടായിരുന്നു. പ്രത്യേകിച്ച് ശബ്ദമോ, പുകഴത്തലോ ഒന്നും ഇല്ലാതെ നിങ്ങളായി തന്നെ എനിക്ക് വേണ്ടി നിന്നു. കാണുന്നതിനെ അതേപോലെ പ്രതിഫലിപ്പിക്കുന്നവരാണ് കുട്ടികൾ എന്നല്ലേ പറയുന്നത്.
എന്റെ മക്കൾ ലോകം കാണുന്നേയുള്ളൂ. പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് അവർ പഠിച്ചുകൊണ്ടിരിക്കുന്നത്. ഉപാധികളില്ലാതെ എങ്ങനെയാണ് സ്‌നേഹിക്കുക എന്നത് അവർ പഠിക്കുന്നത് നിങ്ങളിൽ നിന്നാണ്. എന്റെ മാത്രമല്ല അവരുടെ കാര്യങ്ങളിലും നിങ്ങളുടെ സാന്നിധ്യമുണ്ട്. അവരെയും നോക്കുന്നുണ്ട് എന്നെനിക്കറിയാം എന്നും ആർതി പറയുന്നു. ചുറ്റിലും അനിശ്ചിതത്വം നിറഞ്ഞപ്പോൾ കൂടെ നിന്നത് നിങ്ങളായിരുന്നു. ഇനി എങ്ങനെ മുന്നോട്ട് പോവണമെന്ന് അറിയാതെ നിന്ന ദിവസങ്ങളുണ്ടായിരുന്നു. എന്നാൽ ആ സമയത്തും എനിക്കായി ഡാഡി അവിടെയുണ്ടായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് എന്നോട് ചോദിച്ചിട്ടില്ല.
എല്ലാത്തിലും നിങ്ങൾ എന്റെ കൂടെ നിന്നു. എപ്പോഴും ശാന്തനും ശക്തനും സ്ഥിരതയുമായാണ് എന്നോടൊപ്പം നിന്നത്. ജീവിതത്തിൽ എല്ലാമെല്ലാമായി കൂടെയുള്ള ഡാഡിയെക്കുറിച്ച് വാചാലയായിരിക്കുകയാണ് ആർതി രവി. ഫാദേഴ്‌സ് ഡേ ആശംസയ്‌ക്കൊപ്പമായിരുന്നു കുറിപ്പും ചിത്രങ്ങളും പങ്കുവെച്ചത്. എന്നെ ആദ്യം സ്‌നേഹിച്ച ആളാണ്, ഇപ്പോഴും സ്‌നേഹിക്കുന്ന ആളും. ചില വാക്കുകൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്നത് വേദനാജനകമായ കാര്യമാണ്. എന്നാലും ഞാൻ അതിന് ശ്രമിക്കാം.
Find out more: