പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആലപ്പുഴ ബൈപ്പാസിന്റെ നിര്‍മ്മാണ ഘട്ടങ്ങളില്‍ ഉണ്ടായ നിരവധി തടസ്സങ്ങള്‍ പരിഹരിച്ചാണ് പൂര്‍ത്തീകരണ ഘട്ടത്തിലേക്ക് ബൈപ്പാസിനെ എത്തിച്ചിരിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അഭിപ്രായപ്പെട്ടു പതിറ്റാണ്ടുകളുടെ കാത്തിരുപ്പിനൊടുവില്‍ ആലപ്പുഴ ബൈപ്പാസ് പൂര്‍ത്തീകരണ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഒരു പക്ഷേ ഇന്ത്യയില്‍ തന്നെ ആദ്യമായിരിക്കാം കടല്‍തീരത്തിലൂടെ ഇത്ര നീളം കൂടിയ ഫ്‌ളൈഓവര്‍ ഉള്‍പ്പെടെയുള്ള ബൈപ്പാസ് പൂര്‍ത്തിയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് 15.3 % പ്രവര്‍ത്തിയാണ് ആകെ പൂര്‍ത്തീകരിച്ചിരുന്നത്. അതും പതിറ്റാണ്ടുകള്‍ സമയം എടുത്ത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തി മൂന്ന് വര്‍ഷകാലം കൊണ്ടാണ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്യത്തില്‍ ആകെ പ്രവൃത്തിയുടെ 96.5 % പൂര്‍ത്തീകരണത്തിലേക്ക് എത്തിച്ചത്. ഇത് ചെറിയ കാര്യമല്ല. മാത്രമല്ല ബൈപ്പാസിന്റെ നിര്‍മ്മാണ തുകയുടെ പകുതി വിഹിതം സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്.
click and follow Indiaherald WhatsApp channel