അച്ചടക്ക നടപടിയുമായി കോൺഗ്രസ്; 97 നേതാക്കൾക്ക് കാരണംകാണിക്കൽ നോട്ടീസ്!തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ നടന്ന നേതൃമാറ്റവും ശൈലീമാറ്റത്തിനുമൊടുവിലാണ് കോൺഗ്രസ് അച്ചടക്ക നടപടിയിലേക്ക് കടക്കുന്നത്. പാർട്ടിയെ സെമി കേഡർ സംവിധാനത്തിലേക്ക് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിമത സ്വരം ഉയർത്തിയവർക്കെതിരെ നടപടിയിലേക്ക് കടക്കുന്നതെന്നതും ശ്രദ്ധേയമാണ്. പ്രചാരണ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയ 97 നേതാക്കൾക്ക് കോൺഗ്രസ് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് മാതൃഭൂമി ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. നിയമസഭ തെരഞ്ഞെടുപ്പിൽ വീഴ്ച വരുത്തിയ നേതാക്കൾക്കെതിരെ നടപടിക്കൊരുങ്ങി കോൺഗ്രസ്. പ്രചാരണ പ്രവർത്തനത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയ 97 നേതാക്കൾക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകുക. 




  സ്ഥാനാർഥികൾക്ക് ദോഷകരമായി പ്രവർത്തിക്കുന്നതും തെരഞ്ഞെടുപ്പ് കാലത്ത് മാറി നിൽക്കുന്നതും വിലയിരുത്തിയാണ് കർശന നടപടിയിലേക്ക് കടക്കുന്നത്.  നിയമസഭ തെരഞ്ഞെടുപ്പിലെ വീഴ്ച പരിശോധിക്കാൻ കെപിസിസി നിയോഗിച്ച അന്വേഷണ സമിതികളുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് അച്ചടക്ക നടപടികൾ ആരംഭിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. പ്രചാരണ പ്രവർത്തനത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയ 97 നേതാക്കൾക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകുക. 





   തെരഞ്ഞെടുപ്പ് സമയത്ത് ലഭിച്ച സംഘടനാപരമായതും പൊതുജനമധ്യത്തിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതുമായ 58 പരാതികൾ കെപിസിസി പ്രത്യേകം പരിശോധിക്കുമെന്നും കെ സുധാകരൻ അറിയിച്ചതായി റിപ്പോർട്ട് പറയുന്നു. ഘടകകക്ഷികൾ മത്സരിച്ച നാല് സീറ്റുകളിലെയും കോൺഗ്രസ് സ്ഥാനാർഥികൾ മത്സരിച്ച അഞ്ച് സീറ്റുകളിലെയും തോൽവി പ്രത്യേകം പരിശോധിക്കുമെന്നും റിപ്പോർട്ടിലുണ്ട്. തോൽവി വിശദമായി വിലയിരുത്താൻ കെ മോഹൻകുമാർ, പിജെ ജോയി, കെപി ധനപാലൻ എന്നിവരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ വീഴ്ച വരുത്തിയ നേതാക്കൾക്കെതിരെ നടപടിക്കൊരുങ്ങി കോൺഗ്രസ്. പ്രചാരണ പ്രവർത്തനത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയ 97 നേതാക്കൾക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകുക. സ്ഥാനാർഥികൾക്ക് ദോഷകരമായി പ്രവർത്തിക്കുന്നതും തെരഞ്ഞെടുപ്പ് കാലത്ത് മാറി നിൽക്കുന്നതും വിലയിരുത്തിയാണ് കർശന നടപടിയിലേക്ക് കടക്കുന്നത്.






  തോൽവി വിശദമായി വിലയിരുത്താൻ കെ മോഹൻകുമാർ, പിജെ ജോയി, കെപി ധനപാലൻ എന്നിവരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നേതാക്കളുടെ സേവ പിടിച്ച് ആർക്കും എന്തും ചെയ്യാമെന്നത് അനുവദിക്കില്ല. പാർട്ടിയുടെ നന്മക്കായി എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും കെപിസിസി പ്രസിഡൻറ് അഭ്യർഥിച്ചു. സ്വന്തം പ്രദേശത്ത് സംഘടനാ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കാൻ തയ്യാറല്ലാത്തവരെ ഒരു പദവികളിലും പരിഗണിക്കില്ലെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.

Find out more: