സസ്പെൻസ് നിറച്ചു വെൽകം ടു പാണ്ടിമല ട്രെയിലർ! ഹരിചന്ദന ക്രിയേഷൻസിന്റെ ബാനറിൽ ഹരികുമാർ പെരിയ നിർമ്മിക്കുന്ന ചിത്രത്തിൽ ഉല്ലാസ് പന്തളം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൂരജ് സുന്ദർ, കൃപ ശേഖർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മുബീൻ റൗഫ് സംവിധാനം ചെയ്യുന്ന 'വെൽക്കം ടു പാണ്ടിമല' എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ട്രെയ്‌ലർ റിലീസായി. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ഏറെ നർമ്മ മുഹൂർത്തങ്ങളും സസ്പെൻസും നിറഞ്ഞ ചിത്രത്തിന്റെ ഛായാഗ്രഹണം അരുൺ രാജാണ് നിർവ്വഹിക്കുന്നത്. മിർഷാദ് കൈപ്പമംഗലം കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതുന്നു.





   മിർഷാദ് കൈപ്പമംഗലം, രശ്മി സുശീൽ എന്നിവരുടെ വരികൾക്ക് ചാൾസ് സൈമൺ സംഗീതം പകരുന്നു. എഡിറ്റിങ് അൻവർ അലി, ചമയം ഷിജുമോൻ ചെറിയൂർ, വസ്ത്രാലങ്കാരം ദേവകുമാർ, സ്റ്റിൽസ് നവനീത് സുരേന്ദ്രൻ, ഡിസൈൻ അർജ്ജുൻ ജിബി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അരുൺ കുമാസി, അസോസിയേറ്റ് ഡയറക്ടർ ഗോകുൽ ഗോപാൽ, റിഷി സുരേഷ്, ക്രിയേറ്റീവ് ഡയറക്ടർ മിർഷാദ് കൈപ്പമംഗലം, ചീഫ് അസോസിയേറ്റ് ക്യാമറമാൻ സുഭാഷ് അമ്പലപ്പുഴ, പ്രൊഡക്ഷൻ മാനേജർ മണികണ്ഠൻ പെരിയ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ബിജു ചെറുകര, സിദ്ദീഖ് അഹമ്മദ്. പി.ആർ.ഒ. എ എസ് ദിനേശ്.





  അതേസമയം ഹരിചന്ദന ക്രിയേഷൻസിന്റെ ബാനറിൽ നവാഗതനായ മുബീൻ റൗഫ് സംവിധാനം ചെയ്യുന്ന 'വെൽക്കം ടു പാണ്ടിമല' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. സൈന മ്യൂസിക്കിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. കെ.എസ്. ഹരിശങ്കറും സിത്താര കൃഷ്ണകുമാറും ഒന്നിച്ച് ആലപിക്കുന്ന ആദ്യ ഗാനമാണ് 'മായും രാവിൻ... ഹരികുമാർ പെരിയ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം മിർഷാദ് കൈപ്പമംഗലം എഴുതുന്നു. 





  നിരവധി നർമ്മ മുഹൂർത്തങ്ങളിലൂടെയും സസ്‌പെൻസുകളിലൂടെയും കടന്നു പോകുന്ന ഈ ചിത്രം വ്യത്യസ്തമായ ഒരു പ്രണയ കഥയാണ് പറയുന്നത്. പ്രത്യേക സാഹചര്യത്തിൽ ഒരു പെൺകുട്ടിയുമായി പാണ്ടിമല എന്ന ഗ്രാമത്തിൽ എത്തുന്ന നാല് യുവാക്കളും അവർ നേരിടുന്ന പ്രശ്‌നങ്ങളുമാണ് 'വെൽക്കം ടു പാണ്ടിമല' എന്ന ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അരുൺ രാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.
 

Find out more: