കേരളത്തിൽ ഭാരത് ബന്ദ് ഇല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അറിയിപ്പ്!  വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ. സേതുമാധവനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജിഎസ്ടി സംവിധാനത്തിലെ താളപ്പിഴ, ഇന്ധനി വില വർധന എന്നിവ ചൂണ്ടിക്കാട്ടി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ഉൾപ്പെടെയുള്ള സംഘടനകളാണ് ഒരാഴ്ച മുമ്പ് രാജ്യവ്യാപക ബന്ദിന് ആഹ്വാനം ചെയ്തത്. രാജ്യത്തെ വ്യാപാര സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദ് കേരളത്തിൽ ഇല്ലെന്ന് വ്യക്തമാക്കി വ്യാപാരി വ്യവസായി ഏകോപന സമിതി. സംസ്ഥാനത്ത് കടകൾ തുറന്ന് പ്രവർത്തിയ്ക്കും. ഓൾ ഇന്ത്യ ട്രാൻസ്പോർട്ട് വെൽഫെയർ അസോസിയേഷൻ ഉൾപ്പെടെ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.



മറ്റു സംസ്ഥാനങ്ങളിൽ റോഡുകൾ ഉപരോധിയ്ക്കും എന്ന് സൂചനയുണ്ടെങ്കിലും കേരളത്തിൽ ഉപരോധിയ്ക്കില്ല എന്നാണ് സൂചന.  രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ബന്ദ്. ദേശീയ വ്യാപാര സംഘടനയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത് എന്നതിനാൽ രാജ്യ തലസ്ഥാനത്തുൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിൽ സംഘടനയ്ക്ക് കീഴിലുള്ള കട കമ്പോളങ്ങൾ അടഞ്ഞു കിടന്നേക്കാം.സി‌എ‌ടിയുടെ ആവർത്തിച്ചുള്ള പ്രസ്താവനകളോട് ജിഎസ്ടി കൗൺസിൽ പ്രതികരിക്കുന്നില്ല.വ്യാപാരികളുടെ സഹകരണം ഇല്ലാതെ ജിഎസ്ടി കൗൺസിൽ ഏകപക്ഷീയമായാണ് പ്രവർത്തിയ്ക്കുന്നതെന്ന തോന്നൽ വ്യാപാരികളിൽ ഉണ്ടായിട്ടുണ്ട് എന്നും ഈ സാഹചര്യത്തിലാണ് ഇ ഭാരത് വ്യാപാര ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത് എന്നുമായിരുന്നു സംഘടനകളുടെ വിശദീകരണം.


അതേസമയം ജിഎസ്ടിയ്‍ക്കെതിരായി ഭാരത് ബന്ദ് പ്രഖ്യാപിച്ച് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഐഐടി) അസോസിയേഷൻ. ഫെബ്രുവരി 26 വെള്ളിയാഴ്ചയാണ് രാജ്യവ്യാപക ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. റോഡ് ഗതാഗത രംഗത്തെ പ്രധാന സ്ഥാപനങ്ങളിലൊന്നായ അഖിലേന്ത്യാ ട്രാൻസ്പോർട്ട് വെൽഫെയർ അസോസിയേഷനും ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അന്ന് രാജ്യവ്യപാകമായി റോഡുകൾ ഉപരോധിച്ചേക്കും എന്നാണ് സൂചന. 


ഏറ്റവും സങ്കീർണമായ നികുതി സംവിധാനങ്ങളിൽ ഒന്നാണ് ജിഎസ്‍ടി എന്നാണ് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സിൻെറ നിഗമനം. ''സി‌എ‌ടിയുടെ ആവർത്തിച്ചുള്ള പ്രസ്താവനകളോട് ജിഎസ്ടി കൗൺസിൽ പ്രതികരിക്കുന്നില്ല, വ്യാപാരികളുടെ സഹകരണം ഇല്ലാതെ ജിഎസ്ടി കൗൺസിൽ ഏകപക്ഷീയമായാണ് പ്രവർത്തിയ്ക്കുന്നതെന്ന തോന്നൽ വ്യാപാരികളിൽ ഉണ്ടായിട്ടുണ്ട്.'' ഈ സാഹചര്യത്തിലാണ് ഇ ഭാരത് വ്യാപാര ബന്ദിന് ആഹ്വാനം ചെയ്യുന്നത്. അധികൃതർ പറയുന്നു.

మరింత సమాచారం తెలుసుకోండి: