കോവിടിനിടയിൽ മോദിയുടെ റാലിയിൽ വൻ ആൾക്കൂട്ടം! പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്താനിരുന്ന എല്ലാ റാലികളും റദ്ദാക്കിയതായി രാഹുൽ ഗാന്ധി അറിയിച്ചിരുന്നു കോവിദഃ കൂടുന്ന ഈ സാഹചര്യത്തിലും.  വൈറസ് വ്യാപനം കുറയ്ക്കാനായി ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നതിൻ്റെ ഭാഗമായാണ് രാഹുൽ ഗാന്ധിയുടെ മറുപടി. ഇതറിയിച്ച് മുൻ കോൺഗ്രസ് അധ്യക്ഷൻ കുറിച്ച ട്വീറ്റിനെ സ്വാഗതം ചെയ്ത് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. "നിലവിലെ സാഹചര്യത്തിൽ വലിയ റാലികൾ സംഘടിപ്പിക്കുന്നതിൻ്റെ പ്രത്യാഘാതത്തെപ്പറ്റി എല്ലാ രാഷ്ട്രീയ നേതാക്കളും ചിന്തിക്കണമെന്ന് ഞാൻ ആവശ്യപ്പെടുകയാണ്." രാഹുൽ ഗാന്ധി ട്വീറ്റിൽ ആവശ്യപ്പെട്ടു."കൊവിഡ് സാഹചര്യം പരിഗണിച്ച്, പശ്ചിമ ബംഗാളിലെ എൻ്റെ എല്ലാ റാലികളും ഞാൻ നിർത്തിവെക്കുകയാണ്." രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. 



അതേസമയം പശ്ചിമ ബംഗാളിലെ അസാൻസോളിൽ പ്രധാനമന്ത്രി കൂറ്റൻ ബിജെപി റാലിയെ അഭിസംബോധന ചെയ്തതിനു തൊട്ടുപിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ വിമർശനമെന്നത് ശ്രദ്ധേയമാണ്. ഇതാദ്യമായാണ് ഇത്രയും വലിയൊരു റാലി കാണുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ചരിത്രത്തിലാദ്യമായി രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷം കവിയുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം എന്നതാണ് ശ്രദ്ധേയം. പശ്ചിമ ബംഗാളിൽ എട്ടാം ഘട്ട നിയമസഭാ പോളിങ് ഏപ്രിൽ 26ന്  നടക്കാനിരിക്കേയാണ് പാർട്ടികൾ വൻ പ്രചാരണം നടത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് കാലയളവിൽ ബിജെപി സ്ഥാനാർഥിയും നിലവിലെ അസാൻസോൾ എംപിയുമായ ബാബുൾ സുപ്രിയോയുടെ പ്രചാരണത്തിനും മോദി എത്തിയിരുന്നു.



എന്നാൽ അന്നു കണ്ടതിൻ്റെ നാലിരട്ടി വലിയ ആൾക്കൂട്ടമാണ് താൻ കണ്ടതെന്നായിരുന്നു പ്രധാനമന്ത്രി മോദിയുടെ പ്രശംസ. ഒപ്പം "ഇന്ന് നാലുവശത്തും വലിയ ആൾക്കൂട്ടമാണ് ഞാൻ കാണുന്നത്. ഇത്രയും വലിയൊരു റാലി ഇതാദ്യമായാണ് ഞാൻ കാണുന്നത്. ഇന്ന് നിങ്ങൾ നിങ്ങളുടെ ശക്തി കാണിച്ചിരിക്കുന്നു. അടുത്ത പടിയാണ് കൂടുതൽ പ്രധാനം. മറ്റുള്ളവരെക്കൂടി കൂട്ടി വോട്ട് ചെയ്യാൻ പോകുക." മോദി പ്രസംഗത്തിൽ പറഞ്ഞു. അതേസമയം "ഇന്ന് നാലുവശത്തും വലിയ ആൾക്കൂട്ടമാണ് ഞാൻ കാണുന്നത്. ഇത്രയും വലിയൊരു റാലി ഇതാദ്യമായാണ് ഞാൻ കാണുന്നത്. ഇന്ന് നിങ്ങൾ നിങ്ങളുടെ ശക്തി കാണിച്ചിരിക്കുന്നു. അടുത്ത പടിയാണ് കൂടുതൽ പ്രധാനം. മറ്റുള്ളവരെക്കൂടി കൂട്ടി വോട്ട് ചെയ്യാൻ പോകുക." മോദി പ്രസംഗത്തിൽ പറഞ്ഞു. 



രാജ്യത്തെ ഇതുവരെ റിപ്പോർട്ട് ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. രണ്ടരലക്ഷത്തിലധികം കേസുകളാണ് ഇന്നത്തെ കൊവിഡ്-19 കേസുകൾ. ഏറ്റവും അധികം കൊവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ തന്നെയാണ് ഇപ്പോഴും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

మరింత సమాచారం తెలుసుకోండి: