സംസ്ഥാനത്ത് രാഷ്ട്രീയവൈരാഗ്യത്തിൽ വേരൂന്നിയ കൊലപാതകങ്ങൾ കൂടുകയാണെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. കൊലയ്ക്ക്‌ അക്രമികൾ സ്വീകരിക്കുന്ന മാർഗങ്ങൾ നടുക്കമുണ്ടാക്കുന്നു. ഇത്തരം കേസുകളിൽ കുറ്റവാളികളെ എത്രയുംവേഗം പിടികൂടി വിചാരണനടത്തി ശിക്ഷിച്ചാലേ നാട്ടിലെ നിയമനടത്തിപ്പു സംവിധാനത്തിൽ പൗരന്മാർക്ക് വിശ്വാസമുണ്ടാവൂ എന്നും കോടതി ഓർമിപ്പിച്ചു. ഷുഹൈബ് വധക്കേസ് സി.ബി.ഐ.യ്ക്കു വിട്ടതിനെതിരേ സർക്കാർ നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ ഇത്തരത്തിൽ ഉള്ള ഒരു  നിരീക്ഷണം.

ചെറുപ്രായത്തിൽ നിസ്സഹായസാഹചര്യത്തിൽ ഷുഹൈബ് ക്രൂരമായി കൊലചെയ്യപ്പെട്ടതിൽ അങ്ങേയറ്റം വിഷമമുണ്ട്. മട്ടന്നൂർ മേഖലയിൽ നിലവിലുണ്ടായിരുന്ന സി.പി.എം.-കോൺഗ്രസ് സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. കോൺഗ്രസിന്റെ പ്രാദേശിക ഓഫീസിനുനേരെ സി.പി.എം. ആക്രമണമുണ്ടായി. അതിൽ പ്രതിഷേധിച്ച് ഷുഹൈബിന്റെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടന്നു. അതിനെത്തുടർന്നാണ് സി.പി.എം. അനുഭാവികളുടെ ആക്രമണത്തിൽ ഷുഹൈബ് കൊല്ലപ്പെട്ടത്.  ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ കണ്ടെത്തി്കകണ്ടെത്തി നിയമത്തിനു മുന്നിനിൽ കൊണ്ടുകണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കോടതി പരാമർശിച്ചു. 

Find out more: