ഇത്തവണത്തെ ഓണത്തിന് പുതിയതായി തുടക്കം കുറിച്ചവർ; താരങ്ങളുടെ ഓണം വിശേഷങ്ങൾ!!! ആഘോഷങ്ങൾ ചെറുതാണ് എങ്കിലും ദൂരെ ഉള്ളവർ പോലും അടുത്തെത്തുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ ആകുന്നതല്ല. ഇത്തവണയും താരങ്ങൾ ഓണം വിശേഷങ്ങൾ പങ്കിട്ടുകൊണ്ട് എത്തുകയുണ്ടായി. ചിലർക്ക് വിവാഹം കഴിഞ്ഞശേഷം ഉള്ള ആദ്യ ഓണം, മറ്റുചിലർക്ക് ആദ്യ കണ്മണി എത്താൻ പോകുന്നതിന്റെ സന്തോഷം അങ്ങനെ അങ്ങനെ ഓണത്തിരക്കിൽ ആണ് താരങ്ങൾ എല്ലാവരും. സോഷ്യൽ മീഡിയയിൽ താരങ്ങൾ പങ്കിട്ട ഓണാഘോഷത്തിന്റെ വിശേഷങ്ങൾ കാണാം. പലവിധ സന്തോഷങ്ങളും ദുഖങ്ങളും ഒക്കെ നിറഞ്ഞതാണ്. വയനാട് ദുരന്തത്തിന്റെ വിങ്ങൽ കെട്ടടങ്ങും മുൻപ് എത്തിയ ഓണം അത്ര കളർ അല്ലെങ്കിലും പ്രിയപ്പെട്ടവർക്ക് ഒപ്പം ഒത്തുകൂടുന്നതിന്റെ സന്തോഷത്തിലാണ് മലയാളികൾ.
വിവാഹം കഴിഞ്ഞശേഷമുള്ള ആദ്യ ഓണമാണ് ദിയക്ക് അതുകൊണ്ടുതന്നെ കളറും ഭംഗിയും കൂടും. തമിഴ് കൾച്ചറിൽ വളർന്ന അശ്വിൻ മലയാളി മരുമകൻ ആയ ശേഷമുള്ള ഓണം കൂടി ആയതിനാൽ അത്യാവശ്യം ആഘോഷങ്ങൾ ഉണ്ടാകും എന്നാണ് സൂചന. കുടുംബത്തിന് ഒപ്പമുള്ള ചിത്രങ്ങൾ ഇപ്പോൾ ദിയ തന്നെ പങ്കുവച്ചിട്ടുണ്ട്. അനുപമ പങ്കിട്ട ഓണം ലുക്കും ഇപ്പോൾ ആരാധകരുടെ മനം കവർന്നു. കിടിലൻ ലുക്കിലുള്ള അനുപമയുടെ ചിത്രങ്ങൾ ക്ഷണനേരം കൊണ്ടാണ് വൈറൽ ആയത്. സൈറൺ ആണ് അനുപമയയുടെ ലേറ്റസ്റ്റ് തമിഴ് ചിത്രം. ആദ്യ കൺമണിയെ കാത്തിരിക്കുകയാണ് മാളവികയും തേജസും. ഇരുവരും അടിപൊളി ലുക്കിൽ എത്തിയ ഓണം ഷൂട്ടിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്.
ഇരുവരുടെയും ഓണചിത്രം ആരാധരുടെ മനം കവരുന്നതായിരുന്നു. ഏവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ “ഓണാശംസകൾ എന്നും ഇരുവരും കുറിച്ചു. ഞങ്ങടെ ഒരുമിച്ചുള്ള ആദ്യ ഓണം ഇനിയുള്ള ഒരായിരം ഓണം ഞങ്ങൾക്ക് ഇങ്ങനെ ചേർന്ന് നിൽക്കാനായി നിങ്ങൾ എല്ലാവരും പ്രാർത്ഥിക്കണം എന്നും ഇരുവരും പറയുന്നു. ആദ്യ ഓണം കൂടുന്ന ത്രില്ലിൽ ആണ് ശ്രീവിദ്യ മുല്ലച്ചേരിയും രാഹുൽ രാമചന്ദ്രനും. ഇക്കഴിഞ്ഞ ആഴ്ചയാണ് ശ്രീവിദ്യയുടെ വിവാഹം കഴിഞ്ഞത്. എന്റെ ഭാര്യ ആണ് എന്റെ ശക്തി എന്ന് പലകുറി പറഞ്ഞിട്ടുള്ള സുരേഷ് ഗോപി ഭാര്യ രാധികക്ക് ഒപ്പമുളള ഒരു മനോഹര ചിത്രം പങ്കുവച്ചുകൊണ്ടാണ് ഓണം ആശംസകൾ നേർന്നത്. ഏവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ എന്നും അദ്ദേഹം കുറിച്ചു.
നവ്യക്ക് ഇത്തവണ നന്ദനത്തിൽ ആണ് ഓണം. കുടുംബത്തിന് ഒപ്പം ഷൂട്ടിങ് തിരക്കുകൾ എല്ലാം മാറ്റിവച്ചാണ് ആള് ഓണത്തിനു എത്തിയത്. സെറ്റുസാരി ഒക്കെ അണിഞ്ഞുകൊണ്ട് അതി സുന്ദരി ആയെത്തിയ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. നാടൻ ലുക്കിലുള്ള അനന്യയുടെ ലുക്കിന് ഏറെ ആരാധകർ ആണ് സന്തോഷം പങ്കുവച്ചെത്തിയത്. സീറ്റും മുണ്ടും അണിഞ്ഞും ഐശ്വര്യത്തിൻ്റെയും സമാധാനത്തിൻ്റെയും സമ്പൽസമൃദ്ധിയുടെയും തിരുവോണ ആശംസകൾ എന്നാണ് ശാലീന സുന്ദരി ആയെത്തിയ അനന്യ കുറിച്ചത്.
Find out more: