മുടിയാണ് പെൺകുട്ടികളുടെ അഴക്.മുടി വളരാന്‍ ഇത്തരം കൃത്രിമ വഴികള്‍ ഒന്നും തന്നെയില്ലെന്നതാണു വാസ്തവം. മുടി തികച്ചും നാടന്‍ വഴികളിലൂടെയേ വളരൂ. പഴയ മുത്തശ്ശി വഴികള്‍ എന്നു വേണം, പറയുവാന്‍. പഴയ തലമുറയില്‍ പെട്ട ആളുകള്‍ മുടി സംരക്ഷണത്തിനായി, മുടി വളരുവാനായി പറയുന്ന പല വഴികളുമുണ്ട്.

 

  എണ്ണ തേച്ചു കുളി, താളി തേയ്ക്കുക, മുടി പിന്നിയിടുക, മുടി കെട്ടി വയ്ക്കുക തുടങ്ങിയ പല കാര്യങ്ങളും ഇതില്‍ പെടുന്നു. ഇതിനായി ഉപയോഗിയ്ക്കാവുന്ന ചിലതരം പ്രകൃതിദത്തമായ എണ്ണയും താളികളുമെല്ലാം ഇതില്‍ പെടുന്നു.  മുടി രാത്രിയില്‍ ഉച്ചിയില്‍ കെട്ടി വച്ചു കിടക്കുന്നതാണ് മുടി വളരാന്‍ നല്ലതെന്ന് മുത്തശ്ശിമാര്‍ പറഞ്ഞു കേട്ടിട്ടുള്ള അറിവുകളുമുണ്ട്. വാസ്തവത്തില്‍ മുടി രാത്രിയില്‍ ഉച്ചിയില്‍ കെട്ടി വച്ചാല്‍ വളരുമോ.മുടി രാത്രിയില്‍ അഴിച്ചിട്ടാല്‍ മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കുമെന്നതാണ് ഒന്ന്.

 

  ഇത് മുടി വരണ്ടു പോകാന്‍ ഇടയാക്കും. മുടി തലയിണയിലും മറ്റും ഉരസി പൊട്ടിപ്പോകും. മുടിയുടെ വരള്‍ച്ചയും ഇത്തരം പ്രശ്‌നങ്ങളുമെല്ലാം തന്നെ മുടി വളര്‍ച്ചയെ ദോഷകരമായി ബാധിയ്ക്കുന്ന സംഗതികളാണ്.

 

  ഇങ്ങനെ കെട്ടി വയ്ക്കുമ്പോള്‍ ഇത് വാസ്തവത്തില്‍ മുടി വേരുകളെ ദുര്‍ബലമാക്കുകയാണ് ചെയ്യുന്നത്. ഇത് ശിരോര്‍മത്തിലേയ്ക്കുള്ള രക്തപ്രവാഹത്തെയും ബാധിയ്ക്കും, രക്തപ്രവാഹം മുടി വളര്‍ച്ചയ്ക്ക് അത്യാവശ്യമായ ഘടകവുമാണ്.

 

  തലയ്ക്കും മുടിയ്ക്കും, ശിരോചര്‍മത്തിനും ആയാസമുണ്ടാക്കുന്ന വിധത്തിലെ മുടിക്കെട്ട് നല്ല ഉറക്കത്തെയും ബാധിയ്ക്കും. ഇതു മുടിയുടെ ആരോഗ്യത്തിനും തലയുടെ ആരോഗ്യത്തിനും നല്ലതല്ല. മുടി ഈറനോടെ കെട്ടി വയ്ക്കുന്നത് ഫംഗസ് വളര്‍ച്ചയ്ക്കു കാരണവുമാകാം. മുടി നല്ലതു പോലെ ഉണക്കി കെട്ടി വച്ചു കിടക്കുക. ഇതാണ് മുടിയുടെ ആരോഗ്യത്തിന് നല്ലത്.

 

  എന്നാല്‍ മുടി അഴിച്ചിടുന്നതും കെട്ടി വയ്ക്കുന്നതുമായി മുടി വളര്‍ച്ചയ്ക്കു വലിയ ബന്ധമില്ലെന്നതാണ് വാസ്തവം. നല്ല മുടിയ്ക്ക്,മുടി വളരാന്‍ ആഗ്രഹിയ്ക്കാത്തവര്‍ ഉണ്ടാകില്ല. പ്രത്യേകിച്ചു പെണ്‍കൊടികള്‍. നീണ്ട് ഇടതൂര്‍ന്ന മുടി ഇന്നത്തെ കാലത്തു പല പെണ്‍കുട്ടികള്‍ക്കും സ്വപ്‌നം മാത്രമാണ്.

 

   സൗന്ദര്യ സങ്കല്‍പ്പങ്ങളില്‍ പ്രധാനപ്പെട്ടതുമാണ് മുടി. മറ്റേതു സൗന്ദര്യവഴികള്‍ക്കും കൃത്രിമ മാര്‍ഗമുണ്ടെങ്കിലും മുടി വളരാന്‍ ഇത്തരം കൃത്രിമ വഴികള്‍ ഒന്നും തന്നെയില്ലെന്നതാണു വാസ്തവം.

 

  മുടി തികച്ചും നാടന്‍ വഴികളിലൂടെയേ വളരൂ. മുടി കെട്ടി വയ്ക്കുന്നതും അഴിച്ചിടുന്നതും മുടി വളര്‍ച്ചയുമായി കാര്യമായി ബന്ധമില്ലെന്നതാണ് വാസ്തം. പരോക്ഷ ബന്ധം എന്നു വേണമെ്ങ്കില്‍ പറയാം. ഇതിന് അടിസ്ഥാനമായി പറയാവുന്ന ചിലതുണ്ട്.

 

 മുടി രാത്രിയില്‍ അഴിച്ചിട്ടാല്‍ മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കുമെന്നതാണ് ഒന്ന്. ഇനി മുടി ഉച്ചിയില്‍ കെട്ടി വയ്ക്കുന്നത്, മുടി രാത്രി കിടക്കുമ്പോള്‍ ഒതുങ്ങിയിരിയ്ക്കുന്നതു നല്ലതു തന്നെയാണ്.

 

  എന്നാല്‍ പലരും ചീകി വല്ലാതെ വലിച്ചു മുറുക്കിയാണ് മുടി കെട്ടാറുള്ളത്. മുടി വല്ലാതെ ഇറുക്കി വലിച്ച് ഉച്ചിയില്‍ കെട്ടി വയ്ക്കുകയോ മുറുകെ വലിച്ചു മെടഞ്ഞിടുകയോ അരുത്. ഇത് മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ദോഷമാണ്. ഒതുക്കിക്കെട്ടുന്നതു നല്ലതു തന്നെ.

 

  ഇതുപോലെ വൈകീട്ടു കുളിച്ച് മുടി ഈറനോടെ തന്നെ കെട്ടി വച്ചോ അല്ലാതെയോ കിടക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തെ, വളര്‍ച്ചയെ ബാധിയ്ക്കുന്ന ഒന്നാണ്. മുടി ഈറനോടെ അഴിച്ചിട്ടു കിടന്നാല്‍ പെട്ടെന്നു പൊട്ടിപ്പോകും. 

 

 

మరింత సమాచారం తెలుసుకోండి: