യുഎപിഎ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബില്ലുമായി ശശീ തരൂർ! യുഎപിഎ നിയമം ജനാധിപത്യത്തിന് കളങ്കമാണെന്ന് അദ്ദേഹം സ്വകാര്യ ബില്ലിൽ വിമർശിക്കുന്നുണ്ട്. വിവാദ യുഎപിഎ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലോകസഭയിൽ സ്വകാര്യ ബില്ലുമായി കോൺഗ്രസ് എംപി ശശി തരൂർ.യുഎപിഎ കേസുകളിൽ 66 ശതമാനം അറസ്റ്റുകളും അക്രമ സംഭവങ്ങളുമായി ഒരു ബന്ധവുമില്ലാതെയാണ് നടക്കുന്നത്. 56 ശതമാനം കേസുകളും കുറ്റപത്രം ഇല്ലാതെ രണ്ട് വർഷത്തേക്ക് തടവിലാക്കപ്പെടുന്നു. 2014 മുതൽ ശിക്ഷാ നിരക്ക് 2.4 ശതമാനമാണ്. ഇത് നമ്മുടെ ജനാധിപത്യത്തിന് ഒരു കളങ്കമാണ് തരൂർ ട്വീറ്റിൽ പറഞ്ഞു. 





  വ്യാപകമായി യുഎപിഎ ദുരുപയോഗം ചെയ്യുന്നതായും അദ്ദേഹം വാദിച്ചു. യുഎപിഎ ദുരുപയോഗത്തിന്റെ ഉപകരണമാണെന്ന് വിശേഷിപ്പിച്ച തരൂർ, നിയമം റദ്ദാക്കാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നതിന് ശിക്ഷാ നിരക്ക് വളരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തരൂർ തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. സംസ്ഥാനങ്ങൾ ഈ വകുപ്പുകൾ ദുരുപയോഗം ചെയ്യുകയാണെന്നും തിരുവനന്തപുരം എംപി വിമർശിച്ചു. തരൂരിന്റെ ബിൽ അനുസരിച്ച്, യുഎപിഎ കടുത്ത അധികാര ദുർവിനിയോഗത്തിന് വാതിലുകൾ തുറന്നിരിക്കുന്നുവെന്നും ആരോപിക്കുന്നു. "1967ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിയമം (യുഎപിഎ) ഇന്ത്യൻ ഭരണഘടനയുടെ 21-ാം അനുച്ഛേദവും അന്താരാഷ്ട്ര തീവ്രവാദ വിരുദ്ധ നിയമനിർമ്മാണവും നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ അധികാര ദുർവിനിയോഗത്തിന് വാതിൽ തുറന്നിരിക്കുന്നു," ബില്ലിൽ വ്യക്തമാക്കുന്നു. 





  സംസ്ഥാനങ്ങളിലും അവിടവിടുത്തെ എംഎൽഎമാർ, തദ്ദേശ സ്വയം ഭരണ പ്രതിനിധികൾ എന്നിവർ ചേർന്ന് ഗവർണറെ തെരഞ്ഞെടുക്കണമെന്ന ഭേദഗതി നിർദ്ദേശമാണ് അവതരിപ്പിച്ചത്. ഭരണഘടനയുടെ 153, 155, 156 അനുച്ഛേദങ്ങൾ ദേദഗതി ചെയ്യാനുള്ള നിർദേശങ്ങളാണ് ബില്ലിൽ അവതരിപ്പിച്ചത്. അതിന് പുറമെ, സംസ്ഥാനങ്ങളുടെ താൽപര്യമനുസരിച്ച് ഗവർണർമാർ പ്രവർത്തിച്ചില്ലെങ്കിൽ പിൻവലിക്കാൻ നിയമസഭയ്ക്ക് അധികാരം നൽകണമെന്നും ബില്ലിൽ പറയുന്നു. അതേസമയം, സംസ്ഥാനങ്ങളിലെ ഗവർണർ നിയമനത്തിൽ ഭരണഘടനാ ഭേദഗതി നിർദ്ദേശിച്ച് രാജ്യസഭയിൽ സ്വകാര്യം ബിൽ അവതരിപ്പിച്ചു. 






 സിപിഎം നേതാവും എംപിയുമായ വി ശിവദാസനാണ് സ്വകാര്യ ബിൽ അവതരിപ്പിച്ചത്.   വ്യാപകമായി യുഎപിഎ ദുരുപയോഗം ചെയ്യുന്നതായും അദ്ദേഹം വാദിച്ചു. യുഎപിഎ ദുരുപയോഗത്തിന്റെ ഉപകരണമാണെന്ന് വിശേഷിപ്പിച്ച തരൂർ, നിയമം റദ്ദാക്കാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നതിന് ശിക്ഷാ നിരക്ക് വളരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തരൂർ തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. സംസ്ഥാനങ്ങൾ ഈ വകുപ്പുകൾ ദുരുപയോഗം ചെയ്യുകയാണെന്നും തിരുവനന്തപുരം എംപി വിമർശിച്ചു. തരൂരിന്റെ ബിൽ അനുസരിച്ച്, യുഎപിഎ കടുത്ത അധികാര ദുർവിനിയോഗത്തിന് വാതിലുകൾ തുറന്നിരിക്കുന്നുവെന്നും ആരോപിക്കുന്നു.

Find out more: