സംസ്ഥാനത്ത് പുതുതായി 10 ജയിലുകൾ ആരംഭിക്കുമെന്ന് ജയിൽ ഡി.ജി.പി. ഋഷിരാജ്സിങ് പറഞ്ഞു. കണ്ണൂർ സെൻട്രൽ ജയിലിൽ ജയിൽക്ഷേമ ദിനാഘോഷം ഉദ്‌ഘാടനം ചയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂത്തുപറമ്പ് സബ്ജയിലിൻറെ ടെൻഡർ നടപടി പൂർത്തിയായി. 10 ദിവസത്തിനകം പണി തുടങ്ങും. തളിപ്പറന്പ് ജില്ലാ ജയിലിൻറെ നിർമാണം ഈ മാസം ആരംഭിക്കും. തലശ്ശേരിയിൽ 33 ലക്ഷം രൂപ ചെലവഴിച്ച് ഓഫീസ് നിർമിക്കും. വടകരയിലും സബ് ജയിൽ നിർമാണം ഉടൻ ആരംഭിക്കും. കണ്ണൂർ സ്പെഷ്യൽ സബ് ജയിൽ വികസിപ്പിക്കുന്ന പണിയും ഈ മാസം തുടങ്ങും. കാസർകോട്, വയനാട് ജില്ലകളിൽ ജില്ലാ ജയിലുകൾ പണിയും -അദ്ദേഹം പറഞ്ഞു.ജയിൽ ഉത്തരമേഖലാ ഡി.ഐ.ജി. സാം തങ്കയ്യൻ അധ്യക്ഷതവഹിച്ചു.
click and follow Indiaherald WhatsApp channel