തെറ്റ് സംഭവിച്ചാൽ രണ്ട് വശത്ത് നിന്നും തുല്യപങ്കാളിത്തം ഉണ്ടായിരിക്കും; അതിജീവിതമാരെ അധിക്ഷേപിച്ച് നടി മംമ്ത മോഹൻദാസ്! താൻ ഒരു സംഭവത്തിൻ്റെ രണ്ട് വശങ്ങളും അന്വേഷിക്കുന്ന ആളാണ് എന്നും ചുരുക്കം ചില സംഭവങ്ങൾ ഒഴിച്ചാൽ ഇരയാവാൻ സ്ത്രീകൾ നിന്നു കൊടുക്കുകയാണെന്നും മംമ്ത മോഹൻദാസ് അഭിപ്രായപ്പെട്ടു. ലൈംഗിക പീഡനക്കേസുകളിൽ അതിജീവിതകൾ പരസ്യമായി തന്നെ രംഗത്ത് വരുന്ന പശ്ചാത്തലത്തിലാണ് അതിജീവിതകളെ അധിക്ഷേപിക്കുന്ന മംമ്തയുടെ വിവാദ പരാമർശങ്ങൾ. യഥാർത്ഥ ഇരക്ക് പരസ്യമായി പുറത്ത് വന്ന് സംസാരിക്കാൻ സാധിക്കില്ല, ഇതൊക്കെ അടച്ചിട്ട മുറിയിൽ വെച്ചാണ് സംസാരിക്കേണ്ടതാണ്. എന്നാണ് തൻ്റെ അഭിപ്രായമെന്നും നടി ദുബായിൽ വെച്ച് വാർത്താ ചാനലായ മീഡിയ വണ്ണിനോട് പറഞ്ഞു.
അതിജീവിതകളെ പറ്റി നടി മംമ്ത മോഹൻദാസ് പറഞ്ഞ കാര്യങ്ങൾ വിവാദമാകുന്നു. ലൈംഗിക പീഡനക്കേസുകൾക്ക് രണ്ട് വശങ്ങളുണ്ടെന്നാണ് നടി പറയുന്നത്. കൂട്ടത്തിൽ ഇരയുടെ പേര് പറഞ്ഞ് നേട്ടം കൊയ്യാൻ ശ്രമിക്കുന്നവർ ഉണ്ട്. അമ്മയിൽ നിന്നും വിട്ടുപോകുന്നതൊക്കെ അവരുടെ സ്വന്തം കാര്യമാണ്. യഥാർത്ഥ ഇരകൾക്കൊപ്പം നിന്ന് ശരിയായ മാറ്റം കൊണ്ടുവരാൻ ഡബ്‌ള്യൂ.സി.സിക്ക് കഴിഞ്ഞാൽ അത് നല്ല കാര്യമാണ്. ലോകത്ത് തന്നെ ഒരു ഡിവിഷനുണ്ട്. അത് ഇൻഡസ്ട്രിയിലുമുണ്ട്. എല്ലാത്തിനും രണ്ട് വശങ്ങളുണ്ടാവും, രണ്ട് വശങ്ങളെ പറ്റിയും അറിയാൻ ശ്രമിക്കുന്ന ആളാണ് ഞാൻ. തെറ്റ് സംഭവിച്ചാൽ രണ്ട് വശത്ത് നിന്നും തുല്യപങ്കാളിത്തം ഉണ്ടായിരിക്കും. ഒരു സ്ഥലത്തേക്ക് പോയി അവിടെ നിന്ന് എന്തെങ്കിലും സംഭവിച്ചിട്ട് ഞാൻ അതിൻ്റെ ഇരയാണെന്ന് പറയുന്നതിനോട് എനിക്ക് വലിയ യോജിപ്പില്ല. ഏത് സിറ്റുവേഷനിലേക്ക് പോകുമ്പോഴും ചിന്തിക്കണം.
ഞാൻ ഒരു വ്യക്തിയുടെ അടുത്തേക്ക് പോകുമ്പോൾ അയാളെന്താണ് എന്നെ പറ്റി ചിന്തിക്കുന്നതെന്ന് തിരിച്ചറിയണം. പരാതി കൊടുക്കാനുള്ള ബുദ്ധി ഉണ്ടെങ്കിൽ ഇതൊക്കെ നേരത്തെ മനസിലാക്കാനുള്ള ബുദ്ധിയും ഒരു പെൺകുട്ടിക്കുണ്ട്. ജനുവിനായ ഒറ്റപ്പെട്ട സംഭവങ്ങളുണ്ട്. ആ ഇരക്കൊപ്പം നിൽക്കണം. ചുരുക്കം ചില സംഭവങ്ങളിൽ ഒഴികെ സ്ത്രീകൾ ഇരയാകാൻ നിന്നു കൊടുക്കുന്നുണ്ട്. ഇരയാകാൻ നിന്നുകൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്തുവരുന്നത് ശരിയല്ല. എല്ലാക്കാലത്തും ഇരയാകാൻ നിൽക്കരുത്. അതിൽ നിന്നും വളരണം. ഞാനും ഈ ഫേസുകൾ നേരിട്ടാണ് ഈ നിലയിലേക്ക് എത്തിയത്.
മംമ്ത പറയുന്നു. oppamഇരകൾ ആ സംഭവത്തിൽ നിന്ന് പുറത്തു കടന്ന് ഉയർന്നു വരാൻ തയാറാകണം. സിനിമ മേഖലയിലെ ചൂഷണങ്ങൾക്ക് രണ്ടു പക്ഷത്തിനും ഉത്തരവാദിത്തമുണ്ട്. പ്രൊഫഷണലായി ഇടപെടേണ്ടിടത്ത് വ്യക്തിപരമായി ഇടപെടുമ്പോഴാണ് ചൂഷണം ഉണ്ടാകുന്നത്. മാനസികമായോ ശാരീരികമായോ പീഡനം ഉണ്ടായാൽ അവിടെ നിന്ന് ഇറങ്ങിപ്പോരാൻ കഴിയണമെന്നും മംമ്ത മോഹൻദാസ് വാർത്താ ചാനലിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
Find out more: