
തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് തേടുമെന്ന് യെദ്യൂരപ്പ പ്രഖ്യാപിച്ചിരിക്കെ കര്‍ണാടക സ്പീക്കര്‍ക്കെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കുമെന്ന് സൂചന. സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാര്‍ സ്വയം രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ബിജെപി ആലോചിക്കുന്നത്. ഇക്കാര്യം ഒരു ബിജെപി എംഎല്‍എ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.
ബിജെപിയുടെ ആദ്യ അജണ്ട സഭയില്‍ ഭൂരിപക്ഷം തെളിയിക്കുക എന്നതാണ്. തുടര്‍ന്ന് ധനബില്‍ പാസാക്കും. ഇതിന് ശേഷം സ്പീക്കര്‍ രാജിവെക്കുമോ ഇല്ലയോ എന്ന് നോക്കിയതിന് ശേഷം ഭാവി നടപടികളിലേക്ക് പോകുമെന്നും ബിജെപി എംഎല്‍എ പറയുന്നു. എന്നാല്‍ എംഎല്‍എ പേര് വെളിപ്പെടുത്താന്‍ ഇതുവരെ തയ്യാറായിട്ടില്ല.