പാലാ ബിഷപ്പിൻ്റെ 'നാർക്കോട്ടിക്' ഏറ്റെടുത്ത് രാഷ്ട്രീയമായി ഉപയോഗിക്കാൻ ബിജെപി; ന്യൂനപക്ഷ മോർച്ചയ്ക്ക് ഷ്ട്രീയമായി ഉപയോഗിക്കാൻ നിർദ്ദേശവും!  വിഷയത്തിൽ വിപുലമായ പ്രചാരണം നടത്താൻ ന്യൂനപക്ഷ മോർച്ചയെ രംഗത്തിറക്കാനും ദേശീയതലത്തിൽ ഇത് പ്രചാരണവിഷയമാക്കാനുമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇന്നലെ കൊച്ചിയിൽ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമായെന്നാണ് റിപ്പോർട്ടർ ലൈവ് വെബ്സൈറ്റിലെ റിപ്പോർട്ട്.  അതായത് പാലാ ബിഷപ്പിൻ്റെ നാർക്കോട്ടിക് ജിഹാദ് പരാമർശം വിവാദമാകുകയും കത്തോലിക്കാ സഭാ നേതൃത്വം മെത്രാനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ വിഷയത്തിൽ രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ശ്രമത്തിൽ ബിജെപി.





  കോൺഗ്രസും സിപിഎമ്മും ബിഷപ്പിനെ തള്ളിയപ്പോഴും പിന്തുണയുമായി ബിജെപി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിഷയത്തിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമം. ഇതിൻ്റെ ഭാഗമായാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തു നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ വർഷങ്ങളായി ലൗ ജിഹാദ് വിഷയത്തിൽ പ്രചാരണം നടത്തിയിട്ടും കിട്ടാത്ത സ്വീകാര്യത ബിഷപ്പിൻ്റെ പ്രസ്താവനയിൽ നിന്നുണ്ടായെന്നാണ് ബിജെപി വിലയിരുത്തുന്നത്. കൂടാതെ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനു പിന്തുണയുമായി ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി മുരളീധരൻ തുടങ്ങിയവരും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കോർ കമ്മിറ്റി വിഷയം ചർച്ച ചെയ്യുകയും പ്രചാരണവുമായി മുന്നോട്ടു പോകാൻ തീരുമാനിക്കുകയും ചെയ്തത്.



  പാലാ ബിഷപ്പ് ഹൗസിലേയ്ക്ക് മാർച്ച് നടത്തിയത് മത തീവ്രവാദികളാണെന്നും ബിഷപ്പിന് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു അമിത് ഷായ്ക്ക് കത്ത് നൽകിയത്.ബിജെപി കോട്ടയം ജില്ലാ അധ്യക്ഷൻ നോബിൾ മാത്യുവും തനിക്ക് മെത്രാൻ്റെ പിന്തുണയുണ്ടെന്നു വ്യക്തമാക്കിയിരുന്നു. ബിഷപ്പിനു പിന്തുണയുമായി ബിഷപ്പ് ഹൗസിനു മുന്നിലെത്തിയ തീവ്ര ക്രിസ്ത്യൻ സംഘടനാ പ്രവർത്തകർക്കൊപ്പം ബിജെപി നേതാക്കളും ഉണ്ടായിരുന്നുവെന്നാണ് വിവരം. ഈ വർഷം മാർച്ചിൽ ആർഎസ്എസ് ജില്ലാ സെക്രട്ടറിയെ രൂപതാ ആസ്ഥാനത്തേയ്ക്ക് ക്ഷണിക്കുകയും അയോധ്യാ രാമക്ഷേത്രത്തിനു സംഭാവന നൽകുകയും ചെയ്ത മാർ ജോസഫ് കല്ലറങ്ങാട്ടിനു സംഘപരിവാറുമായി അടുത്ത ബന്ധമാണുള്ളതെന്നാണ് റിപ്പോർട്ടുകൾ.




   തോൽവിയുടെ ഉത്തരവാദിത്തം ബിജെപി അധ്യക്ഷനും സംഘടനാ സെക്രട്ടറിയ്ക്കുമാണെന്ന വാദത്തിൽ കൃഷ്ണദാസ് പക്ഷം ഉറച്ചു നിന്നെന്നും എന്നാൽ സംഘടനാ സംവിധാനത്തിനു മൊത്തത്തിൽ പിഴവുണ്ടായെന്നാണ് എതിർപക്ഷം വാദിച്ചതെന്നും റിപ്പോർട്ടർ വാർത്തയിൽ പറയുന്നു. തോൽവി സംബന്ധിച്ച് പാർട്ടി കമ്മീഷൻ മുന്നോട്ടു വെച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു ചർച്ച. പ്രവർത്തനശൈലിയിൽ വലിയ മാറ്റം വരണമെന്നും ചില ജില്ലാ കമ്മിറ്റികളിൽ അഴിച്ചു പണി വേണമെന്നും യോഗം വിലയിരുത്തി. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേരിട്ട കനത്ത പരാജയം പഠിക്കുകയായിരുന്നു കോർ കമ്മിറ്റി യോഗത്തിലെ മുഖ്യ അജണ്ട.

Find out more: