ക്ഷമയുടെ നെല്ലിപ്പലക കണ്ടു'; നേരം പുലരും മുൻപ് നൂറുകണക്കിന് ബാനറുകൾ ഉയർത്തുമെന്ന് എസ്എഫ്ഐ! ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്ന പ്രവൃത്തികളാണ് ഗവർണർ ചെയ്തുകൊണ്ടിരിക്കുന്നത്. ശക്തമായ പ്രകോപനം സൃഷ്ടിച്ച് ചാൻസലർ ഇടപെട്ടെങ്കിലും എസ്എഫ്ഐ സംയമനം പാലിച്ചു. ക്ഷമയുടെ നെല്ലിപ്പലക കണ്ടുവെന്നും പിഎം ആർഷോ പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അതിരൂക്ഷ വിമർശനവുമായി എസ്എഫ്ഐ. കേരളം കണ്ടിട്ടുള്ളതിലേക്കും വെച്ച് ഏറ്റവും വലിയ ജനാധിപത്യവിരുദ്ധനാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ അഭിപ്രായപ്പെട്ടു. ജനാധിപത്യപരമായി സ്ഥാപിച്ച മൂന്നു ബാനറുകൾ നീക്കം ചെയ്തു. ഇതിനെതിരെ ആരിഫ് മുഹമ്മദ് ഖാൻ കിടുവാണെന്നടക്കം പറഞ്ഞ് ആർഎസ്എസുകാർ സ്ഥാപിച്ച ബാനറുകളിൽ ഒന്ന് പ്രതീകാത്മകമായി കത്തിച്ചു പ്രതിഷേധിക്കും.
അത് മാത്രമേ ഞങ്ങൾ ജനാധിപത്യ വിരുദ്ധമായി ചെയ്യുന്നുള്ളൂ. നാളെ നേരം പുലരും മുൻപേ നൂറുകണക്കിന് ബാനറുകൾ എസ്എഫ്ഐ ക്യാംപസിൽ ഉയർത്തും. ഗവർണർക്ക് പോലീസ് സുരക്ഷ ഒരുക്കിയാൽ മതി, അല്ലാതെ പോലീസിൻ്റെ അന്തസ്സ് കളയുന്ന പണി എടുക്കരുതെന്നും പിഎം ആർഷോ പറഞ്ഞു. ഞങ്ങൾ ഉയർത്തിയ ബാനറുകൾ രാഷ്ട്രീയ മുദ്രാവാക്യങ്ങളും രാഷ്ട്രീയ ചോദ്യങ്ങളുമാണ്. അതിനെ ആർഎസ്എസ് ഭയപ്പെടുന്നതുപോലെ തന്നെ ആർഎസ്എസിൻ്റെ തലച്ചോറും പേറിക്കൊണ്ട് നടക്കുന്ന ചാൻസലറും ഭയപ്പെടുകയാണ്. സംഘികൾക്കെതിരെ മതനിരപേക്ഷതയുടെയും ജനാധിപത്യത്തിൻ്റെയും കോട്ട ഉയരുമെന്നും ആർഷോ പറഞ്ഞു. കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ എസ്എഫ്ഐ സ്ഥാപിച്ച ബാനറുകൾ ഗവർണർ ഇടപെട്ട് നീക്കിയതോടെ പുതിയ ബാനറുകൾ എസ്എഫ്ഐ ഉയർത്തി. ഇതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആർഷോ.
എസ്എഫ്ഐ നടത്തുന്ന സമരത്തെ അക്രമാസക്തമാക്കാനാണ് ഗവർണറുടെ ഭാഗത്തുനിന്ന് പ്രകോപനം ഉണ്ടാകുന്നതെന്ന് പിഎം ആർഷോ ആരോപിച്ചു. അക്രമ സംഭവങ്ങൾ മാത്രം ചർച്ചയാക്കുക എന്നതാണ് ഗവർണറുടെ ഉദ്ദേശ്യം. എന്നാൽ അതിലേക്ക് കടക്കാൻ എസ്എഫ്ഐ ഉദ്ദേശിച്ചിട്ടില്ല. പ്രകോപനത്തിൻ്റെ പരമാവധി ഉണ്ടായ സാഹചര്യത്തിലും അക്രമ സ്വഭാവത്തിലേക്ക് കടക്കാൻ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ലെന്നും ആർഷോ പറഞ്ഞു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അതിരൂക്ഷ വിമർശനവുമായി എസ്എഫ്ഐ. കേരളം കണ്ടിട്ടുള്ളതിലേക്കും വെച്ച് ഏറ്റവും വലിയ ജനാധിപത്യവിരുദ്ധനാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ അഭിപ്രായപ്പെട്ടു. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്ന പ്രവൃത്തികളാണ് ഗവർണർ ചെയ്തുകൊണ്ടിരിക്കുന്നത്. ശക്തമായ പ്രകോപനം സൃഷ്ടിച്ച് ചാൻസലർ ഇടപെട്ടെങ്കിലും എസ്എഫ്ഐ സംയമനം പാലിച്ചു. ക്ഷമയുടെ നെല്ലിപ്പലക കണ്ടുവെന്നും പിഎം ആർഷോ പറഞ്ഞു.
Find out more: