കൈയ്യിൽ കൈക്കുഞ്ഞുമായി ബോൾ ക്യാച്ച് ചെയ്യുന്ന അമ്മയെ കണ്ടപ്പോൾ അനുഷ്‌ക ശർമ്മ പറഞ്ഞത് ഇങ്ങനെ! ഒരു കൈയ്യിൽ കൈക്കുഞ്ഞിനെയും പിടിച്ച് ഒരമ്മ, മറ്റൊരു കൈ കൊണ്ട് ബോൾ ക്യാച്ച് ചെയ്യുന്നതാണ് വീഡിയോ. ഈ വീഡിയോയുടെ സ്‌ക്രീൻ പ്രിന്റ് എടുത്ത് അനുഷ്‌ക തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.ഭർത്താവ് വീരാട് കോലിക്കും മകൾ വാമികയ്ക്കുമൊപ്പം ഇംഗ്ലണ്ടിലാണ് ഇപ്പോൾ അനുഷ്‌ക ശർമ്മയുള്ളത്. അവിടെ നിന്നും തന്നെ ഏറെ സ്വാധീനിച്ച ഒരു വീഡിയോ കണ്ട് അനുഷ്‌ക പ്രതികരിച്ചു.
2021, ജനുവരിയിലാണ് അനുഷകയുടെയും കോലിന്റെയും ജീവിതത്തിലേക്ക് വാമിക എത്തിയത്. കുഞ്ഞിന്റെ വിശേഷങ്ങളും അമ്മയായതിന്റെ സന്തോഷവും അനുഷ്‌ക സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.'നമുക്ക് ചെയ്യാൻ പറ്റാത്തതായി ഒന്നുമില്ല' എന്നാണ് സ്‌ക്രീൻ പ്രിന്റ് പങ്കുവച്ചുകൊണ്ട് അനുഷ്‌ക എഴുതിയത്. വീഡിയോയ്ക്ക് ആരാധകരും നിരവധി കമന്റുകൾ ആണ് എഴുതുന്നത്.എന്നാൽ മകളുടെ ഫോട്ടോകൾ പൊതു സ്ഥലത്ത് വച്ച് പകർത്തുകയും, അത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്യരുതെന്ന് കോലിയും അനുഷ്‌കയും നേരത്തെ പറഞ്ഞിരുന്നു.
എന്നിട്ടും ന്യൂസിലാന്റിന് എതിരെയുള്ള വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് വേണ്ടി പോകുന്ന വഴി എയർപോർട്ടിൽ വച്ച് മൂവരുടെയും ചിത്രങ്ങൾ ആരാധകർ പകർത്തി. എന്നാൽ താര പുത്രിയുട ബ്ലർ ആയ ചിത്രങ്ങളാണ് ആരാധകർക്ക് കിട്ടിയത്.ദുർഗ്ഗ ദേവിയുടെ മറ്റൊരു പേരാണത്രെ വാമിക. എന്താണ് സോഷ്യൽ മീഡിയ എന്ന് അവൾ തിരിച്ചറിയുകയും, അവളുടെ താത്പര്യമെന്താണെന്ന് അറിയുകയും ചെയ്യുന്നതിന് മുൻപ് ഫോട്ടോ പങ്കുവയ്‌ക്കേണ്ടതില്ല എന്ന് ഞങ്ങൾ തീരുമാനിച്ചതാണ് എന്നും വീരാട് കോലി വ്യക്തമാക്കി.കൈയ്യിൽ കൈക്കുഞ്ഞുമായി ബോൾ ക്യാച്ച് ചെയ്യുന്ന അമ്മയെ കണ്ടപ്പോൾ അനുഷ്‌ക ശർമ്മ പറഞ്ഞത് ഇങ്ങനെ!
അടുത്തിടെ ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി സംവദിയ്ക്കവെ വാമിക എന്ന പേരിന്റെ അർത്ഥവും, എന്തുകൊണ്ട് മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നില്ല എന്നതിനെ കുറിച്ചും വീരാട് കോലി പ്രതികരിച്ചിരുന്നു.ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയും വീരാട് കോലിയെ പോലൊരു കളിക്കാരന്റെ ഭാര്യയുമായ അനുഷ്‌ക ശർമയെ എന്തുകൊണ്ടും സ്വാധീനിച്ച വീഡിയോയ്ക്ക് ആരാധകരും കമന്റുകൾ എഴുതുന്നു.
Find out more: