സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി തമിഴ് സൂപ്പര്‍ താരം വിജയ്‌യെ ആദായ നികുതി വകുപ്പ് നടത്തി വരുന്ന ചോദ്യം ചെയ്യല്‍ തുടരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

ചോദ്യം ചെയ്യല്‍ 17 മണിക്കൂറുകള്‍ പിന്നിട്ടു. ഇന്നലെ തുടങ്ങിയ ചോദ്യം ചെയ്യല്‍ ഇന്ന് പുലര്‍ച്ചെ രണ്ടു മണി വരെ നീണ്ടുനിന്നു. 

 

 

 

 

 

 

 

 

ബിജില്‍ സിനിമയുമായി ബന്ധപ്പെട്ട പ്രതിഫലം സംബന്ധിച്ച രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

ബിജില്‍ സിനിമയുമായി ബന്ധപ്പെട്ട പ്രതിഫലം സംബന്ധിച്ച രേഖകളും കണ്ടെടുത്തു . 

 

 

 

 

 

എന്നാൽ  പ്രതിഫലവുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കളുടെ കണക്കുകളിലും വിജയ് യുടെ കയ്യിലുള്ള രേഖകളിലും തമ്മില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്.

 

 

 

 

ചെന്നൈ  പാനൂരിലെ വിജയ് യുടെ വീട്ടില്‍ ആദായ നികുതി വിഭാഗം പരിശോധനകളും തുടരുകയാണ്. വിജയ്‌യിന്റെ സാലിഗ്രാമത്തും നീലാങ്കരയിലുമുള്ള വീടുകളിലും പരിശോധനയുണ്ടായിരുന്നു. എ.ജി.എസ്. സിനിമാസ് നികുതി വെട്ടിപ്പ് നടത്തിയയെന്ന പരാതിയിലാണു ആദായ നികുതി വകുപ്പിന്റെ അന്വേഷണം.എ.ജി.എസ് . സിനിമാസായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. എ.ജി.എസ്. ഗ്രൂപ്പിന്റെ 20 ഇടങ്ങളില്‍ ഇന്നലെ രാവിലെ മുതല്‍ പരിശോധന നടത്തിയിരുന്നു.

 

 

 

 

 

 

 

പിന്നാലെയാണു സൂപ്പര്‍ താരത്തെയും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്. സിനിമാ നിര്‍മാണത്തിനു പണം നല്‍കുന്ന അന്‍പു ചെഴിയന്റെ മധുരയിലെ ഓഫിസിലും പരിശോധന നടത്തി. .

మరింత సమాచారం తెలుసుకోండి: