മിനിസ്‌ക്രീനില്‍ തുടങ്ങി ബിഗ് സ്‌ക്രീനിലേക്കെത്തിയ താരങ്ങളിലൊരാളാണ് മണിക്കുട്ടന്‍. വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് താരം പ്രേക്ഷകര്‍ക്ക് മുന്നിൽ എത്താറുള്ളത്.
വില്ലനായും നായകനായും സഹനടനായുമൊക്കെ എത്തിയ താരം ഇടയ്ക്ക് അവതരണത്തിലും പരീക്ഷണങ്ങള്‍ നടത്തിയിരുന്നു.
നാളുകള്‍ക്ക് ശേഷം മാമാങ്കത്തിലൂടെ ശക്തമായ തിരിച്ചുവരവായിരുന്നു മണിക്കുട്ടൻ നടത്തിയത്. ജയസൂര്യ നായകനായെത്തിയ തൃശ്ശൂര്‍ പൂരത്തിലും ഇദ്ദേഹം അഭിനയിച്ചിരുന്നു. ഈ സിനിമയില്‍ ഗുണ്ടയായാണ് താരമെത്തിയത്.
സിനിമയുടെ ആദ്യാവസാനം മുതല്‍ നിറഞ്ഞ് നിന്ന താരത്തെക്കുറിച്ചുള്ള കുറിപ്പ് കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. സെയ്ദ് ഷിയാസ് മിര്‍സ എന്നയാളായിരുന്നു മണിക്കുട്ടന്റെ പ്രകടനത്തെക്കുറിച്ചുള്ള കുറിപ്പുമായി എത്തിയത്.
മലയാള സിനിമയിലെ വേറിട്ട മുഖത്തെക്കുറിച്ചുള്ള കുറിപ്പായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മലയാള സിനിമ വേണ്ടത്ര ഉപയോഗിച്ചിട്ടില്ലാത്ത മണിക്കുട്ടനെക്കുറിച്ചായിരുന്നു കുറിപ്പ്. തൃശ്ശൂര്‍പൂരം മാമാങ്കം, ഈ രണ്ട് സിനിമകളിലെ പ്രകടനം മതി താരത്തിന്റെ റേഞ്ച് അളക്കാന്‍.
തൃശ്ശൂര്‍ പൂരത്തില്‍ തനി ഗുണ്ടയുടെ കെട്ടിലും മട്ടിലും എത്തി ഫൈറ്റ് സീനുകളിലൂടെയും മണിക്കുട്ടന്‍ ശ്രദ്ധ നേടിയിരുന്നു.
സത്യത്തില്‍ ഒരു ഗുണ്ടയാണോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള മാനറിസങ്ങളാണ് കണ്ടത്. ഇനിയെങ്ങാനും അദ്ദേഹം ഒരു ഗുണ്ടയാണോയെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചിരുന്നു.
ഇതിന് പിന്നാലെയായാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്ത് മറുപടിയുമായി മണിക്കുട്ടനെത്തിയത്. സത്യമായിട്ടും ഞാനൊരു ഗുണ്ടയല്ല ചേട്ടയെന്നായിരുന്നു താരം കുറിച്ചത്.
കുട്ടിക്കാലം മുതൽ കണ്ടും കേട്ടും കടന്നുപോയ എല്ലാ അനുഭവങ്ങളെയും പ്രാർത്ഥനയുടെയും നൂറുശതമാനം ആത്മാർത്ഥതയോടു കൂടിയും മാത്രമേ സമീപിച്ചിട്ടുള്ളു.
ഓരോ കഥാപാത്രത്തിനു വേണ്ടിയും നമ്മൾ ഇടുന്ന എഫേര്‍ട്ടിന് ലഭിക്കുന്ന പ്രതിഫലമായി ഈ പോസ്റ്റിനെ കാണുന്നു. ഒരിക്കല്‍ കൂടി എടുത്തു പറയട്ടേ ഞാന്‍ ഒരു ഗുണ്ടയല്ലെന്നുമായിരുന്നു മണിക്കുട്ടന്‍റെ മറുപടി.
ഇതിവൃത്തത്തെ സംബന്ധിച്ചിടത്തോളം, പുല്ലു ഗിരിയുടെ (ജയസൂര്യ) കഥയാണ്, ഒരു പ്രാദേശിക ബാഡ്ഡി ഉൾപ്പെട്ട ഒരു അപകടത്തിൽ നിന്ന് അമ്മയുടെ ജീവൻ അപഹരിച്ചതിനെത്തുടർന്ന് കുറ്റകൃത്യങ്ങളുടെ ഇരുണ്ട ലോകത്തിലേക്ക് കുതിക്കുന്നു. വളർന്നുവന്ന ഗിരി ഒരു കൊച്ചു പെൺകുട്ടിയോടുള്ള അർപ്പണബോധമുള്ള ഭർത്താവും പിതാവുമാണ്, ഒരു ബിസിനസ്സ് നടത്തുന്നു, പക്ഷേ അയാളുടെ വീട്ടിലെ ടർഫിലെ ക്രൈം രംഗം അവനെ വിശ്രമിക്കാൻ അനുവദിക്കുന്നില്ല.
ജയസൂര്യ ആരാധകരെ ആകർഷിക്കുന്നതിനായി നിർമ്മിച്ച ചിത്രമാണിത്. ഒരു നല്ല വ്യക്തിയുടെ ഭാഗം മോശമായിപ്പോയെന്ന് അയാൾ കാണുന്നു, ആവശ്യമുള്ളപ്പോൾ ഭയപ്പെടുത്തുന്നു, സിനിമ അവനെ അനുവദിക്കുമ്പോൾ ഗാലറിയിലേക്ക് കളിക്കുന്നു. എതിരാളിയായി അഭിനയിക്കുന്ന സാബുമോണിനും അങ്ങനെ തന്നെ. പരിചിതമായ ബാക്ക്‌സ്റ്റോറി കാഴ്ചക്കാരന്റെ സഹതാപം നേടിയേക്കാം.
click and follow Indiaherald WhatsApp channel