പൗരത്വനിയമഭേദഗതി വിഷയത്തെച്ചൊല്ലിയുള്ള സായുധകലാപം പൊട്ടിപ്പുറപ്പെട്ട ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാകുമ്പോള്‍ വീണ്ടും ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
മൂന്ന് മണിക്കൂറോളം നീണ്ട യോഗത്തില്‍ പുതിയതായി നിയമിച്ച സ്‌പെഷ്യല്‍ ദില്ലി കമ്മീഷണര്‍ എസ്.എന്‍.ശ്രീവാസ്തവയും യോഗത്തില്‍ പങ്കെടുത്തു.
24 മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ യോഗമാണ് അദ്ദേഹം വിളിച്ചത്.
നേരത്തെ, ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവകാശപ്പെട്ടിരുന്നത്.
കലാപം നിയന്ത്രിക്കാന്‍ ആവശ്യത്തിന് സേനയെ പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിനിടെയാണ് മൂന്നാമത്തെ യോഗം അമിത് ഷാ വിളിച്ചിരിക്കുന്നത്.
സംഘര്‍ഷം തടയുന്നതില്‍ ഡല്‍ഹി പോലീസ് പരാജയപ്പെട്ടെന്ന് ആക്ഷേപം നിലനില്‍ക്കെയാണിത്.
മൗജ്പൂര്‍, ജാഫ്രാബാദ് തുടങ്ങിയ അക്രമബാധിത പ്രദേശങ്ങളില്‍ ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരും എംഎല്‍എമാരും തമ്മില്‍ മികച്ച ഏകോപനം നടത്താന്‍ ആഭ്യന്തര മന്ത്രാലയം, ഡല്‍ഹി സര്‍ക്കാര്‍, ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം തീരുമാനിച്ചിട്ടുണ്ട്.
ഇതിനിടയില്‍ ഡല്‍ഹിയില്‍ സംഘര്‍ഷം പടരുന്ന പശ്ചാത്തലത്തില്‍ അമിത് ഷാ തിരുവനന്തപുരം സന്ദര്‍ശനം ഒഴിവാക്കി.
click and follow Indiaherald WhatsApp channel