ജയരാജന്റെ വാഹനം ചർച്ചയാകുന്നത് എങ്ങനെ? പി ജയരാജൻ ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങുന്നുവെന്ന വാർത്തകൾക്കു പിന്നാലെ സമൂഹമാധ്യമങ്ങളിൽ കൊണ്ടുപിടിച്ച് ചർച്ചയാണ്. വെറും 35 ലക്ഷം രൂപയ്ക്ക് ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങാൻ സാധിക്കുമോയെന്ന ചോദ്യവും അതോടൊപ്പം ഉയരുന്നുണ്ട്."അതീവ സുരക്ഷ എന്നത് ഒരു ആർഭാടവും തെറ്റുമായി മാറുന്നത് എന്തുകൊണ്ടാണ് മാധ്യമങ്ങൾക്ക്? സുരക്ഷ അത്ര മോശം കാര്യമാണോ?""അതീവ സുരക്ഷ എന്നത് ഒരു ആർഭാടവും തെറ്റുമായി മാറുന്നത് എന്തുകൊണ്ടാണ് മാധ്യമങ്ങൾക്ക്? സുരക്ഷ എന്നത് അത്ര മോശം കാര്യമാണോ ആധുനിക കാലത്ത് സുരക്ഷ എന്നാൽ കേവലം വ്യക്തികളുടെ മാത്രം സുരക്ഷയല്ല. അതുമായി ബന്ധപ്പെട്ട എല്ലാവരുടേയും സുരക്ഷയാണ്. കാറിന്റെ കാര്യമാണെങ്കിൽ, കേവലം കാറിൽ ഇരിക്കുന്നവരുടെ സുരക്ഷ മാത്രമല്ല, റോഡിലൂടെ പോകുന്ന മറ്റ് വാഹനങ്ങൾക്കും , കാൽനടയാത്രക്കാർക്കും ഒക്കെ സുരക്ഷ നൽകുന്ന ഒന്നാണ്.





  33 ലക്ഷത്തിന് വാങ്ങാനാകുക ഒരു ഇന്നോവ ക്രിസ്റ്റയോ മഹിന്ദ്ര XUV യോ, ടാറ്റ സഫാരിയോ ഒക്കെയാണെന്നിരിക്കെ, അവയൊക്കെ ബേസിക്ക് പാസഞ്ചർ സുരക്ഷ നൽക്കുന്നു ( സീറ്റ് ബെൽറ്റ് + എയർബാഗ് ) എന്നതിനപ്പുറം ഒരു അതീവ സുരക്ഷയും നൾകുന്നുമില്ല." എന്നാണ് എൻ പി ജിത്ത് എന്നയാൾ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. "ഒരിക്കലും 35 ലക്ഷം രൂപക്ക് പുതിയ ബുള്ളറ്റ് പ്രൂഫ് ഇന്നോവാ ക്രിസ്റ്റ കാർ വാങ്ങാൻ കഴിയില്ല. ബുള്ളറ്റ് പ്രൂഫ് കാർ ഓടിപ്പോയി ഷോറൂമിൽ നിന്ന് വാങ്ങാൻ കഴിയുന്നതല്ല ,അത് വാഹനം വാങ്ങിയ ശേഷം പ്രത്യേകമായി നിർമ്മിച്ച് എടുക്കുന്നതാണ്. ഫോർച്യൂണർ, ടാറ്റ സഫാരി, അല്ലെങ്കിൽ സ്കോർപ്പിയോ, പോലുള്ള കാറുകളിൽ പ്രത്യേകമായാണ് ബുള്ളറ്റ് പ്രൂഫ് സെറ്റ് ചെയ്യുന്നത് ( ഇപ്പോൾ ബെലേറോ ക്യാംബൈർ ) എന്നൊരു വാഹനം കൂടി ലിസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ ഉള്ള കാറിൻ്റെ വെയിറ്റിനൊപ്പം 1800 കിലോ ഭാരം കൂടി അഡീഷണലായി വരും എന്നത് കൊണ്ട് വളരെ വേഗത്തിൽ പോകാൻ കഴിയില്ല, പോകണമെങ്കിൽ അഡീഷണലായി ടോർക്ക് / എഞ്ചിൻ എന്നിവ പുതിയത് വെയ്ക്കണം.





  "കൈരളി ടിവിയിലെ ജീവൻ കുമാർ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലുമുണ്ട് മാധ്യമങ്ങൾക്കെതിരെയുള്ള വിമർശനം. പി ജയരാജൻ ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങുന്നുവെന്ന വാർത്തയിലെ തെറ്റുകളാണ് ജീവൻ കുമാർ ചൂണ്ടിക്കാണിക്കുന്നത്.കൂടാതെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യണമെങ്കിൽ മറികടക്കേണ്ട സാങ്കേതികത്വവും ജീവൻ കുമാർ ചൂണ്ടിക്കാണിക്കുന്നു. ഇസഡ്, ഇസഡ് പ്ലസ് സുരക്ഷ ലഭിക്കുന്ന വ്യക്തികൾക്ക് മാത്രമാണ് നിലവിൽ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ രജിസ്റ്റർ ചെയ്തു നൽകുന്നത്. പി ജയരാജനാണെങ്കിൽ സ്റ്റേറ്റ് ഇൻറലിജൻസ് ക്യാറ്റഗറി പ്രകാരം വൈ പ്ലസ് സുരക്ഷയാണ് ഉള്ളതെന്നും ജീവൻ കുമാർ പറയുന്നു."ഒരു ഫോർച്യൂണർ ബുള്ളറ്റ് പ്രൂഫ് ആക്കുകയാണെങ്കിൽ വാഹനത്തിന്റെ വിലയ്ക്ക് പുറമെ 20-25 ലക്ഷം രൂപയാകും ആർമറിങ് ചെലവ്. ഇന്നോവയാണെങ്കിൽ 20-21 ലക്ഷത്തോളമാകും. 





  തെരഞ്ഞെടുക്കുന്ന സെക്യൂരിറ്റി ലെവൽ അനുസരിച്ചായിരിക്കും പണം ചെലവഴിക്കേണ്ടിവരിക. അപ്പോൾ 35 ലക്ഷം രൂപയ്ക്ക് ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങാൻ സാധിക്കുമെന്ന് തോന്നുന്നില്ല. അത്തരമൊരു വാഹനം നിർമ്മിക്കാൻ മൂന്ന് മുതൽ ആറ് മാസത്തോളം സമയം വേണ്ടിവരും." ഓട്ടോമൊബൈൽ വിദഗ്ധനായ നീരജ് പത്മകുമാർ പറയുന്നു.നിലവിൽ സംസ്ഥാനത്ത് ഇസഡ്, ഇസഡ് പ്ലസ് സുരക്ഷ ലഭിക്കുന്ന വ്യക്തികൾ മുഖ്യമന്ത്രിയും ഗവർണറും മാത്രമാണ്. ജയരാജന് ബുള്ളറ്റ് പ്രൂഫ് വാഹനം ലഭിക്കണമെന്നുണ്ടെങ്കിൽ അദ്ദേഹത്തിന്റെ സുരക്ഷ മുഖ്യമന്ത്രിയുടേതിനു തുല്യമായി ഉയർത്തേണ്ടിവരുമെന്നും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.പത്ത് വർഷമായി ഖാദി ബോർഡ് ഉപയോഗിക്കുന്ന ഇന്നോവ വാഹനം കേടുവന്നതിനാലാണ് പുതിയ വാഹനം വാങ്ങാൻ ആലോചിച്ചതെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ വിവാദത്തിനു പിന്നാലെ നൽകിയ വിശദീകരണത്തിൽ പറയുന്നു.

Find out more: