അന്വേഷണം കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കണമെന്നും വടകര എംഎൽഎ ആവശ്യപ്പെട്ടു.
 ആരോപണങ്ങൾക്കു മറുപടി പറയാൻ കഴിയാതെ മുഖ്യമന്ത്രി ക്ഷുഭിതനാകുകയാണ്. സിപിഎം പ്രതിസന്ധിയിലായിരിക്കുന്ന ഘട്ടങ്ങളിലൊക്കെ ഇത്തരം അക്രമങ്ങൾ നടന്നിട്ടുണ്ട്. ഒഞ്ചിയത്ത് ആർഎംപി രൂപീകരിക്കുമ്പോഴും ഇത്തരത്തിൽ അക്രമങ്ങൾ ഉണ്ടായിട്ടുണ്ട്.  എസ്എഫ്ഐക്കാർ വാഴ വയ്ക്കേണ്ടത് പിണറായിയുടെ കസേരയിൽ ; കെ കെ രമ! കള്ളൻ കപ്പലിൽ തന്നെയാണ്, കപ്പിത്താൻ ആരെന്നേ അറിയാനുള്ളൂ. എസ്എഫ്‌‌ഐ പ്രവർത്തകർ വാഴവയ്ക്കേണ്ടതു മുഖ്യമന്ത്രി പിണറായി വിജയൻറെ കസേരയിലാണെന്നും രമ പറഞ്ഞു. എകെജി സെൻറർ അക്രമണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കവെയാണ് രമ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചത്.  എകെജി സെൻററിനു നേരെ ഉണ്ടായ ആക്രമണത്തിലെ പ്രതിയെ പിടികൂടുമെന്നു താൻ പ്രതീക്ഷിക്കുന്നില്ലെന്ന് കെ കെ രമ എംഎൽഎ. എകെജി സെൻറർ അക്രമിക്കപ്പെട്ടത് അങ്ങേയറ്റം ഖേദകരവും പ്രതിഷേധാർഹവുമാണെന്ന് പറഞ്ഞായിരുന്നു കെ കെ രമ പ്രസംഗം ആരംഭിച്ചത്.









  എകെജി സെൻററിനു നേരെ ആക്രമണം ഉണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തത് ആഭ്യന്തര വകുപ്പിൻറെ പരാജയമാണെന്ന് അവർ പറഞ്ഞു. അന്വേഷണം കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കണമെന്നും വടകര എംഎൽഎ ആവശ്യപ്പെട്ടു. ആരോപണങ്ങൾക്കു മറുപടി പറയാൻ കഴിയാതെ മുഖ്യമന്ത്രി ക്ഷുഭിതനാകുകയാണ്. സിപിഎം പ്രതിസന്ധിയിലായിരിക്കുന്ന ഘട്ടങ്ങളിലൊക്കെ ഇത്തരം അക്രമങ്ങൾ നടന്നിട്ടുണ്ട്. ഒഞ്ചിയത്ത് ആർഎംപി രൂപീകരിക്കുമ്പോഴും ഇത്തരത്തിൽ അക്രമങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ കേസുകളിലൊന്നും പ്രതിയെ പിടിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കെകെ രമ പറഞ്ഞു. 





  അക്രമണം കഴിഞ്ഞ് നാല് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാൻ കഴിയാത്തത് ആഭ്യന്തര വകുപ്പിൻറെ തികഞ്ഞ പരാജയമാണ്. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ഉയർന്ന ആരോപണങ്ങൾ വഴിതിരിച്ചുവിടാനുള്ള ഭാഗമായാണ് ഇത്തരം അക്രമം ഉണ്ടായതെന്ന് സംശയിക്കുന്നു. 






  ഇതിൻറെ കപ്പിത്താൻ ആരെന്ന് മാത്രമേ ഇനി കണ്ടെത്തേണ്ടതുള്ളൂ. അന്വേഷിച്ച് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിൽ കേന്ദ്ര ഏജൻസിയെയാണ് ഏൽപ്പിക്കേണ്ടത്. എസ്എഫ്ഐക്കാർ വാഴ നടേണ്ടിയിരുന്നത് ആഭ്യന്തര മന്ത്രിയുടെ കസേരയിൽ ആയിരുന്നു." കെ കെ രമ പറഞ്ഞു. "ഞങ്ങൾക്ക് ഒരു സംശയവുമില്ല, ഒരു പ്രതിയെപ്പോലും പിടികൂടാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. കള്ളൻ കപ്പലിൽ തന്നെയാണ്.
 
 

Find out more: