പെട്രോളിനും ഡീസലിനും കേന്ദ്രം ചുമത്തുന്ന നികുതി തുച്ഛമാണ്, അത് 19 ശതമാനം മാത്രമാണെന്നും കുമ്മനം അവകാശപ്പെട്ടു. അസം സർക്കാർ തങ്ങൾക്ക് ലഭിക്കുന്ന വിഹിതം വെട്ടിക്കുറച്ചുകൊണ്ട് ഇന്ധന വില കുറച്ചല്ലോ. അങ്ങനെ അവർ വിലക്കയറ്റത്തെ പ്രതിരോധിച്ചു. അങ്ങനെ എന്തുകൊണ്ട് കേരള സർക്കാർ ചെയ്യുന്നില്ലെന്നും കുമ്മനം ചോദിച്ചു. കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയാൽ ജിഎസ്ടി നടപ്പാക്കികൊണ്ട് ഇന്ധന വില 60 ആക്കും. അതേസമയം നാൽപ്പതിൽ അധികം സീറ്റ് ബിജെപി പ്രതീക്ഷിക്കുന്നതായും മത്സരിക്കുന്നത് ജയിക്കാനാണെന്നും ജയിക്കുന്നത് ഭരിക്കാനാണെന്നും കുമ്മനം പറഞ്ഞു.ഇതുവരെ ഉണ്ടാകാത്ത വഴിത്തിരിവ് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് കുമ്മനം രാജശേഖരൻ. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ജനങ്ങളുടെ അഭിപ്രായം നിർണ്ണായകമാണ്.
നേമത്തിന്റെ കാര്യത്തിൽ ബിജെപിക്ക് സംശയങ്ങളില്ലെന്നും കുമ്മനം പറഞ്ഞു, ട്വന്റിഫോർ ന്യൂസ് റിപ്പോർട്ട് ചെയ്തു. പാർട്ടി തീരുമാനിച്ച് സ്ഥാനാർത്ഥികളെ നിശ്ചയിക്കും. ബിജിജെഎസുമായി സീറ്റുകളുടെ കാര്യത്തിൽ തർക്കമില്ല. എൻഡിഎ കൂട്ടായി തീരുമാനം എടുക്കുമെന്നും കുമ്മനം വ്യക്തമാക്കി. സി ദിവാകരൻ ശബരിമല വിഷയത്തിൽ നടത്തിയ പ്രസ്താവന സ്വീകാര്യമാണ്. ദിവാകരൻ പറഞ്ഞത് ശരിയാണെന്നും പലരും തെറ്റുകൾ തിരുത്തി വരികയാണ്.
തെറ്റുകൾ എണ്ണിയെണ്ണി തിരുത്തേണ്ടിവരും. സിപിഎം കാലുവാരി തോറ്റ ആളാണ് ദിവാകരൻ എന്നും കുമ്മനം ആരോപിച്ചു.മാത്രമല്ല അതേസമയം, ബിജെപിയുടെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയിക്കൊണ്ടിരിക്കുകയാണെന്നും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
click and follow Indiaherald WhatsApp channel