ആരതിയുടെ വീട്ടിൽ പോയി ഡോക്ടർ റോബിൻ രാധാകൃഷണൻ; കല്യാണം ഫെബ്രുവരിയിലോ? ഷോയ്ക്ക് അകത്ത് മാത്രമല്ല, പുറത്തിറങ്ങിയ ശേഷവും നിരന്തരം കണ്ടെന്റുകൾ കൊടുക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കുന്ന ഒരാളാണ് ബിഗ്ഗ്‌ബോസ് താരം ഡോക്ടറോ റോബിൻ രാധാകൃഷ്ണൻ. ഇപ്പോഴിതാ ആരതിയുമായുള്ള വിവാഹത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. ബിഹൈന്റ് വുഡിന് നൽകിയ അഭിമുഖത്തിൽ ആരതിയെ ഇഷ്ടമാണ് എന്ന് എങ്ങിനെയാണ് വീട്ടിൽ അവതരിപ്പിച്ചത് എന്നും റോബിൻ വെളിപ്പെടുത്തുകയുണ്ടായി. ബിഗ്ഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം ഇപ്പോൾ കുറച്ച് സൗന്ദര്യം വച്ചത് പോലെ തോന്നുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ, അതിന്റെ ക്രഡിറ്റസ് റോബിൻ ആരതിയ്ക്ക് നൽകുകയായിരുന്നു. 'നമ്മൾ സ്‌നേഹിയ്ക്കുന്ന ആൾ നല്ല ഹൃദയം ഉള്ള ഒരാളാണ് എങ്കിൽ, നമ്മുടെ സൗന്ദര്യവും ഓട്ടോമറ്റിക്കലി കൂടും' എന്നാണ് റോബിൻ പറഞ്ഞത്.
ആരതി അധികം സംസാരിക്കാത്ത ആളൊന്നും അല്ല, പക്ഷെ തന്റെ കംഫർട്ട് സോണിൽ ആരതി ഒരുപാട് സംസാരിക്കും.വളരെ ആകസ്മികമായി കണ്ടുമുട്ടിയവരാണ് ഞങ്ങൾ. എന്നെ ഇന്റർവ്യു ചെയ്യാൻ വന്ന ഒരു കുട്ടി എന്നതിനപ്പുറം എനിക്ക് ആരതിയെ അറിയില്ല. ടോം ഇമ്മട്ടി വിളിച്ചിട്ടാണ് ആരതി അഭിമുഖം എടുക്കാനായി വന്നത്. ഇവർ രണ്ട് പേർക്കും ബിഗ്ഗ് ബോസിനെ കുറിച്ച് ഒന്നും അറിയില്ല. അത് കവർ ചെയ്യാൻ വേണ്ടി, ഒരു എന്റർടൈൻമെന്റ് എന്ന രീതിയിലാണ് അന്ന് അവിടെ അതൊക്കെയും സംഭവിച്ചത്. പക്ഷെ അഭിമുഖം കഴിഞ്ഞതോടെ ആരതി ട്രോളന്മാരുടെ കൈയ്യിൽ പെട്ടു. ഒരാഴ്ച ഒക്കെ ആയപ്പോഴേക്കും പുള്ളിക്കാരിക്ക് അത് വലിയ ബുദ്ധിമുട്ട് ആയി. അഭിമുഖം കഴിഞ്ഞ് ആ ഒരാഴ്ച ഞങ്ങൾ തമ്മിൽ യാതൊരു കോണ്ടാക്ടും ഉണ്ടായിരുന്നില്ല.
ട്രോളുകൾ സഹിക്കാൻ പറ്റാതെയായപ്പോഴാണ് അവസാനം പുള്ളിക്കാരി അതെല്ലാം എനിക്ക് അയച്ച് തന്ന്, ഇങ്ങനെയൊക്കെയാണ്, വളരെ ബുദ്ധിമുട്ട് ആവുന്നു എന്ന് പറഞ്ഞു. അതിന് ശേഷമാണ് ഞങ്ങൾ വീണ്ടും കോണ്ടാക്ട് ചെയ്യാൻ തുടങ്ങിയത്. ആരതി വളരെ സ്മാർട്ട് ആയിട്ടുള്ള പെൺകുട്ടിയാണ്. മൂന്ന് സിനിമകൾ അഭിനയിച്ചിട്ടുണ്ട്, അതിന് വേണ്ടി കാത്തിരിക്കുകയാണ്. ഒരു മൂന്ന് മാസത്തിനുള്ളിൽ തന്റെയും ആരതിയുടെയും കല്യാണം ഉണ്ടാവും എന്ന് റോബിൻ പറയുന്നു. അടുത്ത വർഷം ഫെബ്രുവരി ഒക്കെ ആവുമ്പോഴേക്കും നടത്താം എന്നാണ് പ്ലാൻ ചെയ്യുന്നത്. അപ്പോഴേക്കും ആരതിയുടെ സിനിമകൾ റിലീസ് ആവും. അനിയത്തിയുടെ കല്യാണത്തിന് ആരതി സിനിമ ഷൂട്ടിങിൽ ആയിരുന്നു.
ഞങ്ങളുടെ കല്യാണത്തിന് എല്ലാവരും കാണാൻ ആഗ്രഹികുന്നത് പോലെ സുന്ദരിയായി ആരതിയെ കാണാം. ആരതിയെ ഇഷ്ടമാണ് എന്ന് നേരിട്ട് വീട്ടിൽ ചെന്ന് പറയുകയായിരുന്നുവത്രെ. 'വളരെ സിംപിളായിട്ടാണ് ഞാൻ ആരതിയുടെ അച്ഛനോടും അമ്മയോടും പോയി കാര്യം പറഞ്ഞത്. എനിക്ക് പുള്ളിക്കാരിയെ ഇഷ്ടമാണ്. കല്യാണം കഴിക്കണം എന്ന് ആഗ്രഹമുണ്ട്, നല്ല രീതിയിൽ നോക്കി കൊള്ളാം. ആലോചിച്ചിട്ട് പറഞ്ഞാൽ മതി' എന്ന് പറഞ്ഞതോടെ തന്നെ അച്ഛനും അമ്മയും വീണു. എന്റെ അച്ഛനും അമ്മയ്ക്കും എന്റെ ഇഷ്ടങ്ങളോട് എതിർ അഭിപ്രായം ഇല്ല എന്നും റോബിൻ പറയുന്നു
Find out more: