പുത്തൻ സിനിമാ പോസ്റ്ററുകളുടെ വിശേഷങ്ങളുമായി അധിൻ ഒള്ളൂർ! ആദ്യകാലങ്ങളിൽ ഫാൻ മെയ്ഡ് പോസ്റ്ററുകൾ മാത്രം ചെയ്തിരുന്ന താൻ ഒടിയൻ എന്ന ലാലേട്ടൻ ചിത്രത്തിന് വേണ്ടി ചെയ്ത ഫാൻ മെയ്ഡ് പോസ്റ്റർ ഒരുപാട് പ്രേക്ഷക പ്രശംസ നേടി തന്ന ഒന്നായിരുന്നു. അതിനു ശേഷമാണ് സിനിമകൾക്കായി പോസ്റ്ററുകൾ ചെയ്ത് തുടങ്ങിയത്. അടുത്തിടെ പുറത്തിറങ്ങിയ നിരവധി സിനിമകൾക്ക് അധിൻ പോസ്റ്ററുകളൊരുക്കി. വിശേഷങ്ങളുമായി അധിൻ 'സമയം മലയാള'ത്തോടൊപ്പം ചേരുന്നു. മലയാളം, തമിഴ്, കന്നഡ സിനിമ പോസ്റ്ററുകളൊരുക്കി അധിൻ ഒളളൂർ ശ്രദ്ധേയനാകുന്നു. കണ്ട് മടുത്ത പോസ്റ്ററുകളിൽ നിന്ന് വ്യത്യസ്തമായി തൻ്റേതായ തനത് ശൈലിയിലുള്ള പോസ്റ്ററുകൾ ഒരുക്കിയാണ് അദ്ദേഹം ചുരുങ്ങിയ നാളുകൾ കൊണ്ട് ശ്രദ്ധ നേടിയത്.  യാതൊരു വിധ ഡിസൈനിംഗ് മാനദണ്ഡങ്ങളും താൻ പാലിക്കാൻ ശ്രമിക്കാറുമില്ല പകരം കണ്ട് മടുത്ത പോസ്റ്ററുകളിൽ നിന്ന് എങ്ങനെ വിത്യസ്തമായി ചെയ്യാം എന്ന് മാത്രം ആണ് ശ്രദ്ധിക്കാറുള്ളതെന്നും അധിൻറെ വാക്കുകൾ.



ഡിസൈനിംഗ് സ്വന്തമായി പഠിച്ചെടുത്തതാണെന്നും തലമുറകളായി കൈമാറി വരുന്ന ഡിസൈനിംഗ് റൂൾസ് ഒന്നും തനിക്ക് അറിയില്ലെന്നും അധിൻ പറയുകയാണ്.  ഒരേ സമയം മലയാളം, തമിഴ്, കന്നഡ ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതിൻ്റെ സന്തോഷം അധിൻ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അടുത്തിടെ അറിയിച്ചിരുന്നു. '5 വർഷത്തെ കഠിന പ്രയത്നത്തിന് ഫലമുണ്ടായിരിക്കുന്നൂ' എന്നതായിരുന്നു അന്ന് കുറിച്ച പോസ്റ്റിൻ്റെ തലക്കെട്ട്. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് രാഹുൽ റിജി നായർ സംവിധാനം ചെയ്ത് ഈ വിഷു ദിനത്തിൽ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ "ഖോ ഖോ" മുതൽ യോഹാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അഖിൽ മരാർ സംവിധാനം ചെയ്ത് ജോജു ജോർജ് അജു വർഗീസ് ഷമ്മി തിലകൻ തുടങ്ങിയവർ കേന്ദ്ര കഥാ പാത്രങ്ങൾ അവതരിപ്പിക്കുന്ന "ഒരു താത്വിക അവലോകനം" എന്ന ചിത്രവും ഷിജു തമീൻസ് ഫിലിം ഫാക്ടറി നിർമിച്ച് ശ്യാം പ്രവീൺ എന്നിവർ സംവിധാനം ചെയ്ത 8 തോട്ടകൾ, ജീവി മുതലായ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വെട്രി സുടെൽനി നായകനാവുന്ന തമിഴ് ചിത്രം 'മെമ്മറീസ്', വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന കന്നഡ മലയാളം പ്രിയ വാര്യർ ചിത്രം 'വിഷ്ണു പ്രിയ' തുടങ്ങിയ സിനിമകളാണ് അധിൻ ഇപ്പോൾ ഭാഗമായിരിക്കുന്ന സിനിമകൾ. 



അധിൻ സിനിമയിൽ വന്നിട്ട് 7 വർഷങ്ങളായി. എൻജിനീയറിംഗ് ഡ്രോപ്പ് ഔട്ട് ആയതിനു ശേഷം അപ്രതീക്ഷിതമായാണ് സിനിമയിലേക്കുള്ള അധിൻറെ എൻട്രി. ആദ്യകാലങ്ങളിൽ ഫാൻ മെയ്ഡ് പോസ്റ്ററുകൾ മാത്രം ചെയ്തിരുന്ന താൻ ഒടിയൻ എന്ന മോഹൻലാൽ ചിത്രത്തിന് വേണ്ടി ചെയ്ത ഫാൻ മെയ്ഡ് പോസ്റ്റർ ഒരുപാട് പ്രേക്ഷക പ്രശംസ നേടിതന്ന ഒന്നായിരുന്നു.  പള്ളിക്കൂടം, ആകാശത്തിനും ഭൂമിക്കും ഇടയിൽ, വിപ്ലവം ജയിക്കനുള്ളതാണ് എന്നിവയാണ് ആദ്യകാല സിനിമകൾ. ഇതിന് പുറമെ സുഗീത് സംവിധാനം ചെയ്ത കിനാവള്ളി എന്ന സിനിമക്ക് വേണ്ടി മലയാളത്തിലെ ആദ്യത്തെ 360 പോസ്റ്ററും അധിൻ ഒരുക്കി.ഓഗസ്റ്റ് സിനിമാസിൻ്റെ ബാനറിൽ അഭിജിത്ത് അശോകൻ സംവിധാനം ചെയ്യുന്ന 'പൃഥ്വി' എന്ന സിനിമയുടെ എന്ന പോസ്റ്റർ ആയിരുന്നു പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയ മറ്റൊരു പോസ്റ്റർ. അതിനുശേഷമാണ് ഒഫീഷ്യൽ സിനിമ പോസ്റ്ററുകൾ ചെയ്ത് തുടങ്ങുന്നത്. 

మరింత సమాచారం తెలుసుకోండి: