
മാത്രമല്ല, ഇവയിലെ ജെല്‍ ആണ് ഇവ ഡ്രൈ ആയിരിയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്ന്. ഇത്തരം നാപ്കിനുകളിലെ പഞ്ഞിയ്ക്കിടയില്‍ വച്ചിരിയ്ക്കുന്ന ജെല്ലാണ് ഈ ഗുണം നല്‍കുന്നത്. ഇവ ഈ നനവു വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇതുണ്ടാക്കിയിരിയ്ക്കുന്നത് റയോണ്‍, ഡയോക്‌സിന്‍ പോലുളള രാസ വസ്തുക്കള്‍ ഉപയോഗിച്ചാണ്. ഇതും ആരോഗ്യത്തിന് ദോഷം വരുത്തുന്നവയാണ്.ഡ്രൈ പാഡുകള്‍ ഇന്ന് ലഭ്യമാണ്. പലരും ഇതാണ് വാങ്ങി ഉപയോഗിയ്ക്കുക. ഇവ നനവ് വലിച്ചെടുക്കുമെന്നതാണ് കാര്യം. എന്നാല്‍ ഇത് സൗകര്യപ്രദമെങ്കിലും ആരോഗ്യകരമല്ലെന്നാണ് വാസ്തവം. ആര്‍ത്തവ സമയത്ത് ഭൂരിഭാഗം സ്ത്രീകളും ഉപയോഗിയ്ക്കുന്നവയാണ് സാനിറ്ററി പാഡുകള്‍.
ഏററവും കൂടുതല്‍ സ്ത്രീകള്‍ ഇതേ മാര്‍ഗമാണ് പിന്‍തുടരുന്നതെന്നു വേണം, പറയുവാന്‍. ഉപയോഗിച്ചു കളയുക എന്നതാണ് ഇതിന്റ രീതിയും. മാര്‍ക്കറ്റില്‍ പല തരത്തിലും പല രൂപത്തിലും സാനിറ്ററി നാപ്കിനുകള്‍ ഇന്ന് ലഭ്യമാണ്. ഇതല്ലാതെ ടാമ്പൂണ്‍, മെന്‍സ്ട്രല്‍ കപ് എന്നിവയും ഇന്ന് ലഭ്യമെങ്കിലും കൂടുതല്‍ പേര്‍ ഉപയോഗിയ്ക്കുന്നത് സാനിറ്ററി നാപ്കിനുകള്‍ തന്നെയാണ്.കെമിക്കലുകള്‍ പലപ്പോഴും ക്യാന്‍സര്‍ പോലുള്ള പല ഗുരുതരമായ രോഗങ്ങളിലേയ്ക്കും വഴി തെളിയ്ക്കുന്ന ഒന്നാണ്. ഇതു പോലെ ഇവ നനവ് വലിച്ചെടുക്കുന്നതിനാല്‍ തന്നെ കൂടുതല്‍ നേരം ഇവ മാറ്റാതെ തുടര്‍ച്ചയായി ഉപയോഗിയ്ക്കാനും സാധ്യതയേറെയാണ്.
ഇതും അണുബാധയ്ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമെല്ലാം വഴിയൊരുക്കുന്നു.സ്ത്രീകളിലെ അണുബാധയ്ക്ക് സാധ്യതയേറ്റുന്ന തരം പാഡുകളാണ് ഡ്രൈ പാഡുകള്‍ എന്നു പറയാം.സ്ത്രീകളിലെ അണുബാധയ്ക്ക് സാധ്യതയേറ്റുന്ന തരം പാഡുകളാണ് ഡ്രൈ പാഡുകള്‍ എന്നു പറയാം.ആര്‍ത്തവ സമയത്ത് തുടർച്ചയായി ഒരു നാപ്കിൻ തന്നെ ഉപയോഗിക്കുന്നത് വലിയ പ്രശ്നമുണ്ടാക്കും. നാലു മണിക്കൂറുകള്‍ക്കു ശേഷം പാഡ് മാറ്റിയില്ലെങ്കില്‍ അത് ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം എന്ന അവസ്ഥയ്ക്ക് കാരണമാകുകയും മരണം വരെ സംഭവിക്കുകയും ചെയ്യും