അതേസമയം, ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള അഭിപ്രായ വിത്യാസങ്ങൾ പ്രശ്നമാകുമോ എന്നാണ് കണ്ടറിയേണ്ടത്.പാർട്ടി അധ്യക്ഷ സ്ഥാനത്തിനൊപ്പം മുഖ്യമന്ത്രി സ്ഥാനവും വഹിക്കുന്നത് സംബന്ധിച്ച് എഐസിസി അനുമതി നൽകില്ലെന്നാണ് റിപ്പോർട്ടുകൾ.അതേസമയം, വിജയസാധ്യത ഏറെയുള്ള മുതിർന്ന നേതാവ് ഗലോട്ട് മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. നിങ്ങളിൽ നിന്നും ഞാൻ ദൂരേ എവിടേയ്ക്കും പോകില്ല. നിങ്ങൾ വിഷമിക്കേണ്ടതില്ല എന്നും കഴിഞ്ഞ ദിവസം നടന്ന എംഎൽഎമാരുടെ യോഗത്തിൽ പറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയാൽ യുവ നേതാവ് സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് ഗെലോട്ട് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.
രാജസ്ഥാന്റെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന ചോദ്യത്തിന് കോൺഗ്രസ് നേതൃത്വം എന്ത് റോൾ തീരുമാനിച്ചാലും ഞങ്ങൾ സ്വീകരിക്കുമെന്ന് സച്ചിൻ പൈലറ്റിന്റെ മറുപടി. പാർട്ടി നേതൃത്വം തനിക്ക് എന്ത് പദവി തീരുമാനിച്ചാലും സ്വീകരിക്കുമെന്നാണ് കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റിന്റെ നിലപാട്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നതിന് ബുധനാഴ്ച അദ്ദേഹം കൊച്ചിയിലെത്തിയിരുന്നു. "അശോക് ഗെലോട്ട് വളരെ മുതിർന്ന നേതാവാണ്. പതിറ്റാണ്ടുകളായി അദ്ദേഹം പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നു. അടുത്ത വർഷം നടക്കുന്ന രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ വിജയിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
" എന്നായിരുന്നു സച്ചിൻ പൈലറ്റ് ദേശീയ മാധ്യമത്തോട് വ്യക്തമാക്കിയത്.കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുൽ ഗാന്ധി ത്നെ എത്തണമെന്ന ആവശ്യങ്ങളും വിവിധ പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾ ഉന്നയിച്ചിട്ടുണ്ട്. കെപിസിസിയും ഇത് സംബന്ധിച്ച് തീരുമാനം ഉന്നയിച്ചിട്ടുണ്ട്. തനിക്കും രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് അധ്യക്ഷനാകണമെന്നാണ് താൽപര്യമെന്നും സച്ചിൻ പൈലറ്റ് അറിയിച്ചിട്ടുണ്ട്. പാർട്ടി പ്രവർത്തകരുടെ വികാരമാണ് പിസിസികൾ വഴി ഉന്നയിച്ചിരിക്കുന്നത്. പാർട്ടി പ്രവർത്തകരുടെ വികാരമാണ് പിസിസികൾ വഴി എഐസിസിയെ അറിയിച്ചത്.
click and follow Indiaherald WhatsApp channel