ഒരു കഥാപാത്രത്തിന് ജീവനേകാൻ ശബ്ദം മാത്രം മതിയെന്ന് തെളിയിച്ച അഭിനേത്രിയാണ് കെപിസി ലളിത; ആർ. ബിന്ദു! ഒട്ടനവധി കഥാപാത്രങ്ഹൾ അനശ്വരമാക്കിയ അവർ തൻറെ 75-ാം വയസ്സിലാണ് വിടപറഞ്ഞത്. അസുഖബാധിതയായി കുറച്ച് നാളായി ചികിത്സയിലായിരുന്നു. ഇപ്പോഴിതാ കേരളത്തിന്റെ ഉന്നതവിദ്യഭ്യാസം, സാമൂഹ്യക്ഷേമം വകുപ്പു മന്ത്രി ആർ ബിന്ദു ഫേസ്ബുക്കിൽ അനുശോചന കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലുമായി 550-ൽ പരം സിനിമകളിൽ അഭിനയിച്ച ഇതിഹാസ താരം കെപിഎസി ലളിത ഓർമ്മയായിരിക്കുകയാണ്. ഒരു പെണ്ണിന് ഇന്നുപോലും എളുപ്പമല്ലാത്ത തിരഞ്ഞെടുപ്പാണ് ജീവിതത്തിനുവേണ്ടി കല തിരഞ്ഞെടുക്കുകയെന്നത്.
അക്കാലത്ത് ആ വഴി കണ്ടെത്തിയെന്നു മാത്രമല്ല, കലാപ്രവർത്തനത്തിൽ പൂർണ്ണസമർപ്പണംകൊണ്ട് അവർ അദ്വിതീയയാവുകയും ചെയ്തു. ഇതിഹാസതുല്യമായ പെൺ കലാജീവിതം എന്നുതന്നെ അതിനെ വിളിക്കണം. 'ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള പങ്കായമായിട്ടാണ് കെപിഎസി ലളിത കല ചെയ്യാൻ ഇറങ്ങുന്നത്. ഒരു കഥാപാത്രത്തിന് ജീവനേകാൻ ശബ്ദം മാത്രം മതിയെന്നു തെളിയിച്ച നാരായണി (മതിലുകൾ) മാത്രം മതി ആ ജന്മം അഭിനയകലയ്ക്ക് വേണ്ടി മാത്രമായിരുന്നുവെന്ന് എക്കാലവും ഓർക്കാൻ.
വിട, പ്രിയങ്കരിയായ അഭിനേത്രീ', ആർ ബിന്ദു കുറിപ്പ് അവസാനിപ്പിച്ചിരിക്കുകയാണ്.
തികവാർന്ന കഥാപാത്രങ്ങൾ. അവർക്കല്ലാതെ മറ്റാർക്കും ചെയ്യാനാവാത്തതെന്നു കരുതിപ്പോകുന്ന എണ്ണമറ്റ വേഷങ്ങൾ. അതേസമയം അഭിനയകലയുടെ ലാളിത്യത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ട നടി കെ പി എ സി ലളിത ഓർമ്മയായിരിക്കുകയാണ്. നാടകങ്ങളിലൂടെയെത്തി സിനിമയിൽ സജീവമായ അവർ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടിമാരുടെ പട്ടികയിൽ മുന്നിലുള്ളയാളാണ്. ലഭിക്കുന്ന ഏത് വേഷവും ഏറ്റം മികവിൽ എത്തിക്കാൻ കഴിയുന്ന മലയാളസിനിമയുടെ അമ്മ വാൽസല്യം ഇനി ഓർമ്മ മാത്രം.
ഇതുവരെ അഞ്ഞൂറിലേറെ സിനിമകളുടെ ഭാഗമായിട്ടുള്ള ലളിതാമ്മയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. 'ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള പങ്കായമായിട്ടാണ് കെപിഎസി ലളിത കല ചെയ്യാൻ ഇറങ്ങുന്നത്. ഒരു പെണ്ണിന് ഇന്നുപോലും എളുപ്പമല്ലാത്ത തിരഞ്ഞെടുപ്പാണ് ജീവിതത്തിനുവേണ്ടി കല തിരഞ്ഞെടുക്കുകയെന്നത്. അക്കാലത്ത് ആ വഴി കണ്ടെത്തിയെന്നു മാത്രമല്ല, കലാപ്രവർത്തനത്തിൽ പൂർണ്ണസമർപ്പണംകൊണ്ട് അവർ അദ്വിതീയയാവുകയും ചെയ്തു. ഇതിഹാസതുല്യമായ പെൺ കലാജീവിതം എന്നുതന്നെ അതിനെ വിളിക്കണം.
Find out more: