പാവപ്പെട്ട രോഗികള്‍ക്ക്  ആശ്രയമായിരുന്ന കാരുണ്യ പദ്ധതി അവസാനിച്ചതോടെ ദുരിതത്തിലായി അര്‍ബുദ ബാധിതരും ഹൃദ്രോഗികളും ഉള്‍പ്പെടെ ലക്ഷക്കണക്കിന് രോഗികള്‍. ഏപ്രില്‍ ഒന്നു മുതല്‍ പ്രഖ്യാപിച്ച പുതിയ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടാതെ അവശേഷിക്കുന്നത് ഇരുപതു ലക്ഷത്തിലേറെ കുടുംബങ്ങളാണ്. കിടത്തി ചികില്‍സയ്ക്ക് മാത്രമേ സഹായം ലഭിക്കൂ എന്ന് വന്നതോടെ ആകെ പെട്ടിരിക്കുകയാണ് രോഗികൾ.

കേന്ദ്ര– സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പങ്കാളിത്തമുള്ള പുതിയ ആരോഗ്യ സുരക്ഷാപദ്ധതിയില്‍ ഇരുപത്തഞ്ചു ലക്ഷം കുടുംബങ്ങള്‍ക്ക് മാത്രമേ നിലവില്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് നല്കിയിട്ടുള്ളു. നാല്പത്തിയൊന്ന് ലക്ഷം കുടുംബങ്ങളെ അംഗങ്ങളാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് ഏറ്റവും കുറഞ്ഞത് ഒരു മാസമെങ്കിലും സമയമെടുക്കും.

ആര്‍ സി സി, മലബാര്‍ കാന്‍സര്‍ സെന്റര്‍, കൊച്ചിന്‍ കാന്‍‌സര്‍ സെന്റര്‍, തിരുവനന്തപുരം ശ്രീചിത്ര തുടങ്ങിയ സൂപ്പര്‍ സ്പെഷല്‍റ്റി സൗകര്യങ്ങളുള്ള ആശുപത്രികളിലെ ചികില്‍സാ നിരക്കിനേക്കാള്‍ കുറവാണിത്. ബാക്കി വരുന്ന തുക രോഗി വഹിക്കേണ്ടി വരും. സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് ആര്‍സിസിയും എംസിസിയും പുതിയ പദ്ധതിയില്‍ അംഗങ്ങളാകാന്‍ സമ്മതിച്ചത്. പക്ഷേ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ രോഗികള്‍ വളരെയധികം ദുരിതത്തിലാണ്. എന്നാൽ തുടർ ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്കുള്ള മറുപടി നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്.

 

Find out more: