കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇറ്റലിയിലും ഇറാനിലും കുടുങ്ങിയ വിദ്യാര്‍ഥികള്‍ അടക്കമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു.
ഇറ്റലിയില്‍ കുടുങ്ങിയ 220 പേരെയും ഇറാനിന്‍ നിന്ന് 234 അംഗ സംഘത്തെയുമാണ് നാട്ടില്‍ തിരികെ എത്തിച്ചത്. ഇവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികൾ തന്നെ ആണ്.
ഇറ്റലിയില്‍ നിന്ന് 211 വിദ്യാര്‍ഥികളടക്കം 220 ഇന്ത്യക്കാരെയാണ് ഇന്ന് രാവിലെ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചത്. കൊറോണ (കോവിഡ്-19) വൈറസ് ബാധ മഹാമാരിയായി പ്രഖ്യാപിക്കുകയും പ്രഭവകേന്ദ്രം ഇപ്പോള്‍ യൂറോപ്പാണെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യ പൗരന്മാരെ ഇറ്റലിയില്‍ നിന്ന് ഒഴിപ്പിച്ചത്.
211 വിദ്യാര്‍ഥികളെയും കൂടെയുള്ള മറ്റ് ഏഴ് പേരെയും മിലാനില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ഒഴിപ്പിച്ചുവെന്ന് മിലാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ട്വീറ്റ് ചെയ്തു.
ഈ നിര്‍ണായക അവസ്ഥയില്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി. എയര്‍ ഇന്ത്യയ്ക്കും ഇറ്റാലിയന്‍ അധികൃതര്‍ക്കും പ്രത്യേക നന്ദി. - ഇന്ത്യന്‍ കോണ്‍സുലേറ്റ് ട്വീറ്റ് ചെയ്തു.
click and follow Indiaherald WhatsApp channel