പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാർദപരമെന്നു മുഖ്യമന്ത്രി! കേരളത്തിലെ വികസന പദ്ധതികൾക്കുള്ള കേന്ദ്രത്തിൻറെ പിന്തുണ പ്രധാനമന്ത്രി ഉറപ്പ് നൽകിയതായും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിൽ ജലഗാതഗതം പ്രോത്സാഹിക്കാനാകില്ലേയെന്ന് അദ്ദേഹം ചോദിച്ചതായും വാരണസി - കൊൽക്കത്ത ജലപാത ഉദാഹരണമായി മോദി ചൂണ്ടിക്കാട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാർദപരമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.



    കേരളത്തിൽ അധികാരത്തുടർച്ച നേടിയ എൽഡിഎഫ് സർക്കാരിനെ മോദി അനുമോദിച്ചു. ആദ്യതവണ മുഖ്യമന്ത്രിയായെത്തിയപ്പോൾ ഗെയിൽ പൈപ്പ് ലൈൻ പദ്ധതി മുടങ്ങി കിടക്കുന്നകാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. അത് പൂർത്തിയായ കാര്യം ഇത്തവണ സംസാരിച്ചെന്നും ഇക്കാര്യത്തിൽ അദ്ദേഹം അഭിനന്ദനം അറിയിച്ചെന്നും പിണറായി പറഞ്ഞു.  തങ്ങളുടെ സുപ്രധാനമായ വികസന പദ്ധതികൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. 



   സിൽവൈർ ലൈൻ പദ്ധതി. സെമി ഹൈസ്പീഡ് പദ്ധതി തുടങ്ങിയവ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സിൽവർ ലൈൻ സെമി ഹൈ സ്പീഡ് റെയിൽവേ പദ്ധതിയെക്കുറിച്ച് വിശദമായി പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. കേരളത്തിൻറെ വികസനത്തിനായി എന്ത് സഹായവും നൽകാമെന്നും അദ്ദേഹം ഉറപ്പ് നൽകി. വികസനകാര്യങ്ങളിൽ ഏകതാ മനോഭാവത്തോടെ മുന്നോട്ട് പോകേണ്ടതിൻറെ പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു. ഇക്കാര്യത്തിൽ അനുകൂലമായ പ്രതികരണമാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അങ്കമാലി - ശബരി റെയിൽപാത വിഷയവും സംസാരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിൻറെ ദീ‍ർഘകാല ആവശ്യമായ എയിംസ് ഉടനെ അനുവദിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


കട തുറക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ സാഹചര്യമാണ് ഇപ്പോഴുള്ള നിയന്ത്രണങ്ങൾക്കിടയാക്കിയതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.കൊവിഡ് രോഗബാധ പടർന്നു പിടിച്ച് ആളുകളുടെ ജീവൻ അപകടത്തിലാവുന്ന അവസ്ഥ തടയാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ് എന്നോർക്കണം. നാടിൻറെ രക്ഷയെ കരുതിയാണ് ഇത്തരം മാർഗങ്ങൾ അവലംബിക്കുന്നത്. അത് ഉൾക്കൊള്ളാൻ ബന്ധപ്പെട്ട എല്ലാവരും തയ്യാറാകണം. ഈ വിഷയത്തിൽ ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും വ്യാപാരി വ്യവസായി പ്രതിനിധികളുടെ യോഗം വിളിച്ച് ചർച്ച ചെയ്യാനും കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്താനും നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Find out more: