വില്‍പനയ്‌ക്കുള്ള ശ്രമത്തിനിടെ പതിനൊന്നു കിലോ ഉണക്ക കഞ്ചാവുമായി മൊത്തവ്യാപാരി അറസ്‌റ്റിലായി. മാങ്കുളം ആനക്കുളം സ്വദേശി കണ്ണാത്തുകുഴി ഫ്രാന്‍സിസ് തോമസ് (52) ആണ് എക്‌സൈസ് നാര്‍ക്കോട്ടിക് സംഘത്തിന്റെ വലയിലായത് ഇന്നലെ രാത്രി ആറരയോടെയാണ് നാര്‍ക്കോട്ടിക് സ്‌ക്വാഡ് സി.ഐ: എം.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം തന്ത്രപൂര്‍വ്വം ഇയാളെ പിടികൂടിയത്.
കല്ലാറിനു സമീപം പീച്ചാട് ജംങ്‌ഷനില്‍ കഞ്ചാവ് പൊതിയുമായി കാത്തു നില്‍ക്കുന്നതിനിടെയാണ് പിടികൂടിയത്. രണ്ടു മാസത്തോളമായി വീട്ടില്‍ സൂക്ഷിച്ചിരുന്നതാണ് കഞ്ചാവെന്ന് ഇയാള്‍ സമ്മതിച്ചതായി ഉദ്യോഗസ്‌ഥസംഘം പറഞ്ഞു.
click and follow Indiaherald WhatsApp channel