മാതൃ ദിനത്തിൽ ദിവ്യ ഉണ്ണിയുടെ കുറിപ്പ്! നാടൻ പെൺകുട്ടിയായും മോഡേൺ വേഷങ്ങളിലുമൊക്കെ ഒരുപോലെ തിളങ്ങി നിന്നിരുന്ന ദിവ്യ മികച്ചൊരു നർത്തകി കൂടിയാണ്. 1987-ൽ നീയെത്ര ധന്യ എന്ന സിനിമയിൽ ബാലതാരമായി തുടങ്ങിയ അഭിനയജീവതമാണ് ദിവ്യയുടേത്. കല്യാണ സൗഗന്ധികത്തിൽ നായികയായി. ശേഷം 2013 വരെ സിനിമാലോകത്ത് സജീവമായിരുന്നു. വിവാഹശേഷം സിനിമവിട്ട് വിദേശത്ത് സ്ഥിരമാക്കിയ ദിവ്യ ഇപ്പോഴും നൃത്ത വേദികളിൽ സജീവമാണ്. നൃത്ത വിദ്യാലയം നടത്തുന്നുമുണ്ട്. ഇപ്പോഴിതാ മാതൃദിനത്തിൽ അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. മലയാള സിനിമയിലെ പ്രിയപ്പെട്ട നടിയായിരുന്ന താരമാണ് ദിവ്യ ഉണ്ണി.




   കുട്ടി ജനിക്കുമ്പോഴാണ് അമ്മയും ജനിക്കുന്നതെന്ന ഗിൽബർട്ട് പാർക്കറിൻറെ പ്രസിദ്ധമായ വരികൾ കുറിച്ചുകൊണ്ട് മക്കളായ മീനാക്ഷിയേയും അ‍ർജുനേയും ഐശ്വര്യയേയും എടുത്തു നിൽക്കുന്ന ചിത്രങ്ങളും മാതൃദിനം പ്രമാണിച്ച് ദിവ്യ ഇൻസ്റ്റയിൽ പങ്കുവെച്ചിട്ടുണ്ട്. ഭർ‍ത്താവ് അരുൺകുമാറിനും കുട്ടികൾക്കുമൊപ്പം വിദേശത്താണ് ദിവ്യ ഇപ്പോഴുള്ളത്. അമ്മ എൻറെ ജീവിത്തിലെ പ്രചോദനം, പിന്തുണ, അഭയം, നിസ്വാർ‍ഥ സേവനത്തിൻറേയും അർപ്പണത്തിൻറെയും ഭവനമാണ് അമ്മ, ഒരു ദിവസമോ ഒരു വർഷമോ ഒരു ജീവിതകാലം മുഴവനുമോ മതിയാകില്ല മനോഹരമായ മനസ്സിന്നുടമയായ അമ്മയെ ആഘോഷിക്കാൻ, മാതൃദിനാശംസകൾ' എന്നാണ് അമ്മ ഉമാദേവിക്കും സഹോദരിയും നടിയുമായ വിദ്യ ഉണ്ണിയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ദിവ്യ ഉണ്ണി കുറിച്ചിരിക്കുന്നത്. 



  അമ്മയോടൊപ്പം താനും സഹോദരിയും നിൽക്കുന്നൊരു ചിത്രം പങ്കുവെച്ചുകൊണ്ട് അമ്മയെ കുറിച്ച് ഹൃദയം തൊടുന്നൊരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാമിൽ ദിവ്യ ഉണ്ണി. തങ്ങളുടെ സോഷ്യൽമീഡിയ പേജുകളിലൂടെയാണ് അമ്മമാർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് പലരും മാതൃദിനാശംസകൾ നേർന്നിരിക്കുന്നത്. ഒപ്പം തങ്ങളുടെ ഭാര്യമാർ മക്കളെ എടുത്തു നിൽക്കുന്ന ചിത്രം പങ്കുവെച്ചും ചിലർ മാതൃദിനാശംസകൾ കുറിച്ചിട്ടുണ്ട്. നടന്മാരായ ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, അജു വർഗ്ഗീസ്, വിനയ് ഫോർട്ട്, ഇന്ദ്രജിത്ത്, മണികണ്ഠരാജൻ, നടിമാരായ സുരഭി ലക്ഷ്മി, പേളി മാണി തുടങ്ങി നിരവധിപേരാണ് മാതൃദിനാശംസകളുമായി എത്തിയിരിക്കുന്നത്.

ലോകത്തിൻറെ എല്ലായിടത്തുമുള്ള അമ്മമാർക്ക് മാതൃദിന ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ് മലയാള സിനിമയിലെ ഏതാനും താരങ്ങൾ. തങ്ങളുടെ സോഷ്യൽമീഡിയ പേജുകളിലൂടെയാണ് അമ്മമാർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് പലരും മാതൃദിനാശംസകൾ നേർന്നിരിക്കുന്നത്.   

Find out more: