പലപ്പോഴും ആളുകൾ രഹസ്യമായി സൂക്ഷിക്കുന്ന പഠനങ്ങളാണ് പലരേയും ഞെട്ടിക്കുന്നത്. അത്തരത്തിലുള്ള ഒരു പഠന റിപ്പോർട്ടാണ് ആളുകളിൽ അന്ധാളിപ്പുണ്ടാക്കുന്നത്. പറഞ്ഞ പോലെത്തന്നെ ആളുകളുടെ രഹസ്യമായ കാര്യത്തിലുള്ള ഒരു പഠനമാണ് ഇത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ പറ്റിയാണ് പഠനം. അതിന് മാത്രം ലൈംഗിക ബന്ധത്തെ പറ്റിയുള്ള എന്ത് പഠനമാണ് എന്ന് ചോദിക്കാൻ വരട്ടെ, പറഞ്ഞു തരാം.

 

  പലപ്പോഴും പലരും ഒന്നിൽ കൂടുതൽ ബന്ധം രഹസ്യമായി സൂക്ഷിക്കുന്നവരായിരിക്കും. ഇത്തരത്തിലുള്ളവരെ സംബന്ധിച്ചുള്ള പഠന റിപ്പോർട്ടാണ് ഇത്. അത് എന്താണെന്ന് നോക്കാം. പഠന റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ പലരേയും ഞെട്ടിച്ചിരിക്കുകയാണ് എന്ന് പറയുന്നതിൽ തെറ്റില്ല. ക്യാൻസർ വരാനുള്ള സാധ്യതകളിൽ ഒന്നായി ഇത്തരത്തിലുള്ള ബന്ധം ഉൾപ്പെട്ടത് കൊണ്ട് തന്നെ ഈ പഠനത്തെ വളരെ ഗൌരവമായിത്തന്നെയാണ് ലോകവും കാണുന്നത്.

 

  പത്തിലധികം ആളുകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനെ പറ്റിയാണ് പഠനം നടത്തിയത്. പഠനത്തിൽ തെളിഞ്ഞ കാര്യം എന്താണെന്ന് വെച്ചാൽ, ഇത്തരത്തിൽ പത്തിലധികം ആളുകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിലൂടെ ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്നാണ് പറയുന്നത്. യുകെയിലെ ആംഗ്ലിയ റസ്കിൻ (Anglia Ruskin) യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നൽകിയത്.

 

  ഇംഗ്ലണ്ടിൽ നിന്നുള്ള 50 വയസ്സും അതിൽ കൂടുതലുള്ളവരെയുമാണ് കൂടുതലായും പഠനത്തിന് വിധേയമാക്കിയത്. ഇത്തരത്തിൽ തെരഞ്ഞെടുത്തവരിൽ ഇംഗ്ലീഷ് ലോഞ്ചിറ്റ്യൂഡിനൽ സ്റ്റഡി ഓഫ് ഏജിംഗ് (ELSA) ൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് ഗവേഷകർ പഠന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇത്തരത്തിൽ ഒരു പഠനത്തിൽ ആരൊക്കെയാണ് പങ്കെടുത്തത് എന്ന് നോക്കാം.

 

  22 ശതമാനം പുരുഷന്മാരും 8 ശതമാനത്തിൽ താഴെ സ്ത്രീകളും പത്തോ അതിലധികമോ ലൈംഗിക പങ്കാളികളുമായിരുന്നു പഠനത്തിനായി തെരഞ്ഞെടുത്തിരുന്നത്. പത്തോ അതിലധികമോ ലൈംഗിക പങ്കാളികളുണ്ട് എന്ന് വ്യക്തമാക്കിയവരിൽ 91 ശതമാനത്തിലധികം പേരും ക്യാൻസർ ചികിത്സ തേടിയവരോ രോഗ നിർണ്ണയം നടത്തിയവരോ ആണെന്ന് പഠനത്തിലൂടെ വ്യക്തമാക്കുന്നു.

 

  മാത്രമല്ല രണ്ട് മുതൽ നാല് വരെ ലൈംഗിക പങ്കാളികളുള്ള പുരുഷന്മാരിൽ ഒരു പങ്കാളി മാത്രമുള്ളവരെ അപേക്ഷിച്ച് ക്യാൻസർ വരാനുള്ള സാധ്യത 57 ശതമാനം കൂടുതലാണെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു.  പഠനം നടത്തിയവരുടെ ശരാശരി പ്രായം 64ഉം ഇതിൽ മുക്കാൽ ഭാഗം ആളുകളും വിവാഹിതരും ആയിരുന്നു.

 

  പഠന റിപ്പോർട്ട് ബിഎംജെ സെക്ഷ്വൽ & റീപ്രൊഡക്ടീവ് ഹെൽത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.പഠനത്തിൽ പറയുന്നതനുസരിച്ച് പത്തോ അതിലധികമോ പങ്കാളികളുള്ള പുരുഷന്മാരിൽ ക്യാൻസർ സാധ്യത വരാൻ 69 ശതമാനം കൂടുതലാണ്. പഠനം നടത്തിയവരിൽ കൂടുതൽ ലൈംഗിക പങ്കാളികളുള്ളവർ ചെറുപ്പക്കാരായിരുന്നു എന്ന് ഗവേഷകർ വ്യക്തമാക്കുന്നു. 5,722 പേരിലാണ് പഠനം നടത്തിയത്.

మరింత సమాచారం తెలుసుకోండి: