കോവിട് 19 -നെ പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഒറ്റപ്പെട്ട പ്രദേശങ്ങള്‍ക്കുമായി,  ഗ്രാമീണ മേഖലകള്‍ക്കും ട്രെയിനുകളില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ ആരംഭിക്കാന്‍ തീരുമാനം. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയാറായിരിക്കണമെന്നാണ് റെയില്‍വേയ്ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

 

  
നിലവിലുള്ള നോണ്‍ എസി കോച്ചാണ് കപൂര്‍ത്തലയിലെ ഫാക്ടറിയില്‍ ആദ്യമായി ഐസൊലേഷന്‍ വാര്‍ഡായി മാറുന്നത്. ഇതിനുള്ള രൂപരേഖ തയാറായി കഴിഞ്ഞു. എത്ര രോഗികളെ ഉള്‍ക്കൊള്ളാനാകുമെന്നതടക്കമുള്ള തീരുമാനങ്ങള്‍ ഉടനുണ്ടാകും.

 

  ഇതിനായുള്ള 
ഡിസൈന് അന്തിമരൂപം നല്‍കി കഴിഞ്ഞാല്‍ വൈകാതെ തന്നെ ഐസൊലേഷന്‍ വാര്‍ഡ് തയാറാകും. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിക്കാണ് വെന്റിലേറ്ററുകള്‍ നിര്‍മിക്കാനുള്ള ചുമതല.

 

  കഴിഞ്ഞ ദിവസം റെയില്‍വേ മന്ത്രി പിയൂഷ് ഗോയലും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവും നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇതു സംബന്ധിച്ച നിര്‍ദേശമുണ്ടായത്.

 

  അതേസമയം വെന്റിലേറ്റര്‍ നിര്‍മാണം വെല്ലുവിളി നിറഞ്ഞതാണെന്ന് റെയില്‍വേ പറയുന്നു.നിലവിലുള്ള മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ആധുനികമായ വെന്റിലേറ്റര്‍ നിര്‍മിക്കുന്നതിനുള്ള പരിശ്രമം തുടരുകയാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

  ചെന്നൈയിലെ ഫാക്ടറിയില്‍ ഒരു മാതൃക ഉണ്ടാക്കിയെങ്കിലും പരാജയപ്പെട്ടിരുന്നു. 

మరింత సమాచారం తెలుసుకోండి: