ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 28 കവിഞ്ഞു. 

 

 

 

 

 

 കൂടാതെ 150 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

 

 

 

 

 

 കലാപത്തില്‍ ഐക്യാരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി.

 

 

 

 

'ഡല്‍ഹിയിലെ പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ അക്രമസഭവങ്ങളില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. സമാന സാഹചര്യങ്ങളില്‍ ചെയ്തത് പോലെ പരമാവധി സംയമനം പാലിക്കണം. അക്രമം ഒഴിവാക്കണം' യുഎന്‍ സെക്രട്ടറി ജനറലിന്റെ വാക്താവ് പറഞ്ഞു.

 

 

 

 

 

 

 

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഇന്ത്യ ഗൗരവമായ ശ്രമങ്ങള്‍ നടത്തണമെന്ന് യു.എസ്.അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷനും അറിയിച്ചു.

 

 

 

 

 

'ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളും, ന്യൂനപക്ഷങ്ങള്‍ക്കും  അവരുടെ വീടുകള്‍ക്കും കടകള്‍ക്കും ആരാധനാലയങ്ങള്‍ക്കുമെതിരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആക്രമണങ്ങളും തങ്ങള്‍ക്ക് വളരെയധികം അസ്വസ്ഥത സൃഷ്ടിക്കുന്നു.

 

 

 

 

 

 

 

ഉത്തരവാദിത്തമുള്ള ഏതൊരു സര്‍ക്കാരിന്റേയുംം കടമകളിലൊന്ന് പൗരന്മാര്‍ക്ക് സംരക്ഷണവും ശാരീരിക സുരക്ഷയും നല്‍കുക എന്നത്' ജനക്കൂട്ടം അക്രമത്തിലൂടെ ലക്ഷ്യമിടുന്ന മുസ്ലീങ്ങളേയും മറ്റുള്ളവരേയും സംരക്ഷിക്കാന്‍ ഗൗരവമായ ശ്രമങ്ങള്‍ നടത്താന്‍ ഞങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു' യു.എസ്.അന്താരാഷ്ട്ര മതസ്വാതന്ത്യ കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

మరింత సమాచారం తెలుసుకోండి: