ബിറ്റ്കോയിൻ: നിക്ഷേപക‍ർക്ക് മുഴുവൻ പണവും നഷടപ്പെട്ടേക്കാം! കൊറോണ വൈറസ് പകർച്ചവ്യാധിക്കിടെയിലും ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിനിന്റെ മൂല്യം ഉയർന്നിരുന്നു. ശനിയാഴ്ച ബിറ്റ്കോയിന്റെ മൂല്യം ഏകദേശം 25 ലക്ഷം രൂപയോളമാണ് എത്തിയത്. ലോകത്ത് ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോകറൻസിയാണ് ബിറ്റ്കോയിൻ.എന്നാൽ ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്‌റ്റോകറൻസികളുടെ വിശ്വാസ്യത എക്കാലത്തും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബിറ്റ്കോയിൻ നിക്ഷേപം സുരക്ഷിതമല്ലെന്ന് മുമ്പ് നിരവധി പേർ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ നിക്ഷേപകരുടെ മുഴുവൻ പണവും നഷ്ടപ്പെട്ടേക്കാം എന്നാണ് പുതുതായി ലഭിക്കുന്ന മുന്നറിയിപ്പ്.



   യൂറോപ്യൻ സെൻട്രൽ ബാങ്ക് ഗവേണിംഗ് കൗൺസിൽ അംഗവും അയർലാന്റ് സെൻട്രൽ ബാങ്ക് ഗവർണർ കൂടിയായ ഗബ്രിയേൽ മഖ്‌ലൂഫ് ആണ് ഇത്തരത്തിലൊരു മുന്നറിയിപ്പ് നൽകുന്നത്.നിക്ഷേപകർ ബിറ്റ്കോയിനിനെ ആസ്തിയായാണ് കണക്കാക്കുന്നത്. ഉപഭോക്താക്കളുടെ സംരക്ഷണം ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഗബ്രിയേൽ മഖ്‌ലൂഫ് പറഞ്ഞു. ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്‌റ്റോകറൻസികൾക്ക് പല രാജ്യങ്ങളിലും അംഗീകാരമില്ല എന്നതാണ് ഏറ്റവും വലിയ അപകടം. ബിറ്റ്‌കോയിന്റെ കാര്യത്തിൽ സാമ്പത്തിക സ്ഥിരതയും പ്രകടമാകുന്നില്ലെന്നും ഗബ്രിയേൽ മാക്ക്‌ലൗഫ് വിലയിരുത്തി.



   ഉപഭോക്താക്കൾ ശരിയായ തീരുമാനം തന്നെ ആണോ എടുക്കുന്നത് എന്നത് മാത്രമാണ് തന്റെ ആശങ്കയെന്നും അദ്ദേഹം പറഞ്ഞു.ബിറ്റ്കോയിൻ പോലുള്ളവയിൽ എന്തിനാണ് ആളുകൾ നിക്ഷേപം നടത്തുന്നത് എന്നെനിക്കറിയില്ല. മഖ്‌ലൂഫിന്റെ അഭിപ്രായങ്ങൾ ഇസിബി നേതാക്കളിൽ നിന്നുള്ള സംശയത്തെ പ്രതിധ്വനിക്കുന്നു. ക്രിപ്‌റ്റോകറൻസികൾ ഊഹക്കച്ചവട സ്വത്താണെന്നായിരുന്നു ക്രിസ്റ്റിൻ ലഗാർഡിന്റെ പരാമർശം. കഴിഞ്ഞ നവംബർ മുതൽ ബിറ്റ്കോയിന്റെ വില ഇരട്ടിയായി വർദ്ധിക്കുകയാണ്. ജനുവരി ആദ്യം ഇത് 40,000 (30 ലക്ഷം രൂപ) ഡോളർ വരെ എത്തിയിരുന്നു.



  ബിറ്റ്കോയിൻ മൂല്യത്തിൽ വലിയ ചാഞ്ചാട്ടങ്ങൾ പതിവാണ്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ തന്നെ അഞ്ച് ശതമാനത്തിന്റെ വ്യതിയാനമാണ് ബിറ്റ്കോയിൻ മൂല്യത്തിൽ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായ എലോൺ മസ്‌ക് കഴിഞ്ഞ ദിവസം തന്റെ ട്വിറ്റർ പേജിന്റെ ബയോയിൽ ബിറ്റ്കോയിനെ കുറിച്ച് പരാമർശിച്ചിരുന്നു. ഇതാണ് ബിറ്റ്‌കോയിൻ മൂല്യം കുത്തനെ ഉയരാൻ കാരണമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.പ്രസിഡന്റ് ക്രിസ്റ്റീൻ ലാഗാർഡേയും നേരത്തെ ക്രിപ്‌റ്റോകറൻസികളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. 

మరింత సమాచారం తెలుసుకోండి: