അമ്മയെ പോലെ ആവില്ല ആരും, ഹെയർ ട്രാൻസ്പ്ലാന്റ് സർജറിയെ കുറിച്ച് വിജയ് മാധവ്! മരിച്ചു പോകുമായിരുന്ന അവസ്ഥയിൽ നിന്നാണ് തിരിച്ചുവന്നതിനെ കുരിച്ച് സനിൽ തന്നെയാണ് മാധ്യമങ്ങളോട് സംസാരിച്ചത്. ഈ സമയത്ത് തന്നെയായിരുന്നു ഗായകൻ വിജയ് മാധവും ഹെയർട്രാൻസ്പ്ലാന്റ് സർജറി നടത്തിയത്. സർജറി നടത്തിയതിന് പിന്നിലെ ബാക്ക് സ്റ്റോറികൾ എല്ലാം നേരത്തെ വിജയ് മാധവ് യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഇത് കണ്ട അമ്മയുടെ റിയാക്ഷൻ വീഡിയോയുമായി എത്തിയിരിക്കുകയാണ് ഗായകൻ.സിനിമ- സീരിയൽ സെലിബ്രേറ്റികൾ അടക്കം പലരും ഇപ്പോൾ ഹെയർ ട്രാൻസ്പ്ലാന്റ് സർജറി നടത്തുന്നുണ്ട്. അത് കണ്ട് ഇൻസ്പെയറായി സാധാരണക്കാരും ചെയ്യുന്നു. എന്നാൽ മുടിവെച്ച് മുളപ്പിയ്ക്കുന്ന ഈ ഹെയർപ്ലാന്റ് സർജറി ചെറിയ കാര്യമല്ല എന്ന് ആളുകൾ തിരിച്ചറിഞ്ഞത്, പനമ്പിള്ളി നഗറിലെ ഒരു ക്ലിനിക്കിൽ നിന്ന് ഹെയർട്രാൻസ്പ്ലാന്റ് സർജറി കഴിഞ്ഞ സനിൽ എന്ന ചെറുപ്പക്കാരന് ഇൻഫക്ഷനായ വാർത്ത പുറത്ത് വന്നതിന് ശേഷമാണ്.
ഭർത്താവ് തലവെട്ടിക്കീറിയുള്ള സർജറിയ്ക്ക് തയ്യാറായി ഓപ്പറേഷൻ തിയേറ്ററിൽ കിടക്കുമ്പോൾ ഭാര്യ മകനൊപ്പം ഫോണിൽ വെബ്സീരീസ് കണ്ട് കിടന്നുറങ്ങി. ഞാൻ സർജറി കഴിഞ്ഞ് വരുമ്പോ രണ്ട് പേരും നല്ല ഉറക്കമായിരുന്നു എന്നാണ് വിജയ് മാധവ് പറഞ്ഞത്. ഡോക്ടോട് സംസാരിച്ചപ്പോൾ എനിക്ക് വളരെ കംഫർട്ട് ആയി തോന്നി, പിന്നെ എന്തിനാണ് അനാവശ്യമായി ടെൻഷനടിയ്ക്കുന്നത്. ഒന്ന് റിലാക്സ് ചെയ്ത് വെബ് സീരീസ് കാണാം എന്ന് കരുതി. നിങ്ങൾക്ക് വേണ്ടിയുള്ള എന്റെ പ്രാർത്ഥനകൾ എല്ലാം ചെയ്തതിന് ശേഷമാണ് വെബ് സീരീസ് കണ്ടത് എന്നും ദേവിക പറയുന്നുണ്ട്. അപ്പോഴാണ് അമ്മയ്ക്ക് സമം അമ്മ മാത്രമാണെന്ന് വിജയ് മാധവ് പറഞ്ഞത്.സർജറി ചെയ്യുന്ന ഒരു ഫോട്ടോ വിജയ് മാധവ് തന്റെ ശബ്ദത്തിലുള്ള ഒരു പാട്ടിനൊപ്പം ഷോട്സ് ആയി പങ്കുവച്ചിരുന്നു. അതാണ് ഏറ്റവും അധികം വിഷമിപ്പിച്ചത്, പിന്നെ ആ വാർത്തയൊക്കെ കണ്ടപ്പോൾ ആകെ ആധിയായി എന്നാണ് അമ്മ പറഞ്ഞത്.
സർജറിയുടെ ദിവസം അമ്മ ഒന്നും കഴിച്ചില്ല, മകന് വേണ്ടി പ്രാർത്ഥനയോടെ ഇരിക്കുകയായിരുന്നുവത്രെ. പക്ഷേ അന്ന് ഭാര്യ ദേവിക നമ്പ്യാർ എന്താണ് ചെയ്തത് എന്നത് വിജയ് മാധവിനെയും അമ്പരപ്പിച്ചിട്ടുണ്ട്. ഓടിയണച്ചു മകനെ കാണാൻ വന്ന വിജയ് മാധവിന്റെ അമ്മ സർജറി ചെയ്ത തലയിലേക്ക് നോക്കുന്നതേ ഉണ്ടായിരുന്നില്ല. എനിക്ക് എന്റെ പഴയ മാധൂനെയാണ് (വിജയ് മാധവിനെ അമ്മ വിളിക്കുന്നത് മാധു എന്നാണ്) ഇഷ്ടം, ദൈവം തന്ന മുടിയുണ്ടായിരുന്നല്ലോ, അത് മതി എന്നൊക്കെ പറഞ്ഞ് അമ്മ ഫുൾ കലിപ്പിലായിരുന്നു. പക്ഷേ നേരത്തെ ഇങ്ങനെ അല്ലല്ലോ പറഞ്ഞത്, മുടിയുള്ള മാധുവിനെ കാണണം എന്നായിരുന്നല്ലോ. പിന്നെ എന്താണ് ഇങ്ങനെ പറയുന്നത് എന്ന ചോദ്യത്തിന്, ഹാ അത് ഞാൻ പറഞ്ഞു. എന്ന് കരുതി സർജറി ചെയ്യാനൊന്നും പറഞ്ഞില്ലല്ലോ. എനിക്കതൊക്കെ കണ്ടിട്ട് സഹിക്കുന്നില്ല എന്ന് പറഞ്ഞ് അമ്മ ആകെ വിഷമത്തിലായി,
Find out more: