25 കോടിക്ക് ഫാംഹൗസ്, ബെൻസ് മുതൽ വോൾവോ വരെ; കപിൽ ശർമ്മയുടെ ജീവിതം ഇങ്ങനെ! തമാശ പറഞ്ഞുകോടികൾ വാങ്ങുന്ന കപിൽ ശർമ്മ യെ കുറിച്ച് മലയാളികൾക്ക് അത്ര ധാരണ ഉണ്ടാകില്ല. എങ്കിലും കപിൽ ശർമ്മ ഷോ ആരാധകർ ആയ നിരവധിപേരാണ് നമുക്ക് ഇടയിൽ ഉള്ളത്. കഷ്ടപ്പെട്ട് കോമഡി പറഞ്ഞുകൊണ്ട് കോടികൾ ആസ്തിയാണ് കപിൽ ശർമ്മ നേടിയത്. അതിൽ കോടികൾ വിലവരുന്ന വീടും ബംഗ്ലാവും ഫാം ഹൗസും മുതൽ ലക്ഷങ്ങൾ വിലവരുന്ന കാറുകൾ വരെയുണ്ട്. ഒരു സാധാരണ ഇടത്തരം കുടുംബത്തിൽ ജനിച്ച കപിൽ ശർമ്മയുടെ പഞ്ചാബിലെ അമൃത്സർകാരനാണ് 44 കാരനായ കപിലിന്റെ കുടുംബം അത്ര ധനികർ ആയിരുന്നില്ല. സിനിമ മേഖലയിൽ നിന്നും കോടികൾ വാങ്ങുന്ന മലയാളി താരങ്ങളെ നമുക്ക് അറിയാം.
അച്ഛൻ ജിതേന്ദ്ര കുമാർ ഒരു ഹെഡ് കോൺസ്റ്റബിളായിരുന്നു. 22 ആം വയസിൽ ആയിരുന്നു കപിലിന്റെ അച്ഛന്റെ മരണം സംഭവിക്കുന്നത്. പിന്നീട് ആ വീടിന്റെ ഉത്തരവാദിത്വം മുഴുവനായി കപിലിന്റെ ചുമലിലായി. ഒരു സഹോദരനും സഹോദരിയും ആണ് കപിലിനുള്ളത്. സാധാ നാട്ടിന്പുറത്തുകാരനായ കപിപിന്റെ കുഅദ്ദേഹത്തിന്റെ ടുംബം പിന്നീട് അറിയപ്പെടുന്നത് പേരിൽ ആയിരുന്നു. കപിൽ ശർമ്മയുടെ കരിയർ തുടങ്ങുന്നത് നാടകരംഗത്തുനിന്നും ആണെന്ന് പറഞ്ഞല്ലോ. പിന്നീട് 2007 ൽ "ദി ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച്" എന്ന കോമഡി റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതോടെ അത് സുവര്ണ്ണകാലഘട്ടത്തിന്റെ തുടക്കം തന്നെ ആയിരുന്നു . തുടർന്ന് അദ്ദേഹം "കോമഡി സർക്കസ്" എന്ന കോമഡി ഷോയിൽ അദ്ദേഹം അവതാരകനായി അരങ്ങേറി ആ ഷോ നിരവധി സീസണുകളിൽ വമ്പൻ വിജയം ആയി മാറിവിജയിച്ചു.
തുടർന്ന് ഈ വിജയം അദ്ദേഹത്തിന്റെ സ്വന്തം "കോമഡി നൈറ്റ്സ് വിത്ത് കപിൽ" എന്ന ഷോയ്ക്ക് തുടക്കം കുറിക്കാനും അതേ ഇൻഡസ്ട്രയിൽ തന്റെ സാമ്രാജ്യം കെട്ടിപ്പടുക്കാനും സഹായിച്ചു. മുംബൈയിലെ അന്ധേരി വെസ്റ്റിലെ പോഷ് ഏരിയയിലെ ഒരു ആഡംബര അപ്പാർട്ട്മെന്റിൽ ആണ് കപിൽ താമസിക്കുന്നത് വീടിന്റെ വില ഏകദേശം 15 കോടി രൂപയാണ്. മനോഹരമായ ഇന്റീരിയർ, പുതിയ ടെക്‌നോളജിയിൽ ഉയർന്ന ഫ്ലാറ്റ് ആണ്, മോഡേൺ ഫർണിഷിംഗ്, സ്വകാര്യ പാർട്ടികൾക്കും, കൂടിച്ചേരലുകൾക്കും നല്ലൊരു വിസ്തൃതമായ ഒരു കോർണറും ഇവിടെയുണ്ട്. എസ്‌യുവികൾ, ആഡംബര സെഡാനുകൾ, വാനിറ്റി വാൻ എന്നിവ ഉൾപ്പെടുന്നതാണ് അദ്ദേഹത്തിന്റെ ഗ്യാരേജ് . 1.79 കോടി രൂപ വിലയുള്ള ഒരു മെഴ്‌സിഡസ് ബെൻസ്, ഏകദേശം 70 ലക്ഷം രൂപ വിലയുള്ള ഒരു റേഞ്ച് റോവർ, 1.04 കോടി രൂപ വിലയുള്ള ഒരു വോൾവോ, ഏകദേശം 60 ലക്ഷം രൂപ വിലയുള്ള വാനിറ്റി വാൻ എന്നിവ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ട്.
ആഡംബരത്തിനു ഒരു കുറവും വരുത്താതെയെയുള്ള ലൈഫ് സ്റ്റൈൽ ആണ് അദ്ദേഹത്തിന്റേത്.സ്വന്തം നാടിനെ ഒരിക്കലും മറക്കാൻ കപിൽ തയ്യാറല്ല, അതുകൊണ്ടുതന്നെ തന്റെ ജന്മനാട്ടിൽ 25 കോടി രൂപ വിലമതിക്കുന്ന ഒരു ഫാംഹൗസ് അദ്ദേഹത്തിന് സ്വന്തമായുണ്ട്. ആഡംബരപൂർണ്ണമായ കിടപ്പുമുറികൾ, ഒരു വലിയ മുറ്റം, ജീവിതത്തിലെ തിരക്കുകളിൽ നിന്ന് മൈൻഡ് റിലാക്സ് ചെയ്യാൻ സഹായിക്കുന്ന തരത്തിലുള്ള വിശാലമായ പൂന്തോട്ടം എന്നിവ ഈ ഫാംഹൗസിൽ ഉൾപ്പെടുന്നു കുടുംബത്തോടൊപ്പം തന്റെ അവധിക്കാലങ്ങൾ മിക്കതും ഈ ഫാം ഹൗസിൽ ആണ് കപിൽ.ഇന്ത്യയ്ക്ക് പുറത്ത് പോലും തന്റെ ബ്രാൻഡ് വികസിപ്പിച്ചുകൊണ്ട്, കപിൽ ശർമ്മ അടുത്തിടെ കാനഡയിൽ സ്വന്തമായി ഒരു കേക്ക് കാപ്‌സ് കഫേ തുറന്നിരുന്നു. ഈ കഫേ അദ്ദേഹത്തിന്റെ ആഗോള ജനപ്രീതിക്ക്, പ്രത്യേകിച്ച് വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ ആരാധകർക്കിടയിൽ വലിയ അംഗീകാരം ആണ് നേടിക്കൊടുത്തത്.
Find out more: