ദിശ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച്‌ ബിജെപി നേതാക്കൾ! അറസ്റ്റിന് പോലീസ് വിശദീകരണം നൽകിയിട്ടുണ്ടെന്നും ഒരാളുടെ പ്രായവും ജോലിയുമൊന്നും കുറ്റകൃത്യത്തിൻ്റെ തീവ്രത നിർണയിക്കുന്ന ഘടകങ്ങളല്ലെന്നും അമിത് ഷാ വിശദീകരിച്ചു. ഇത്തരത്തിലുള്ള ഘടകങ്ങൾ കൊണ്ട് കുറ്റകൃത്യം വിലയിരുത്താൻ സാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. ഗ്രേറ്റ തുൺബെർഗ് ടൂൾകിറ്റുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ യുവ പരിസ്ഥിതി പ്രവർത്തക ദിശ രവിയുടെ അറസ്റ്റിനെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. "പ്രായവും ലിംഗവും ജോലിയും പരിഗണിച്ച് ഒരു കുറ്റകൃത്യം വിലയിരുത്താൻ സാധിക്കുമോ?" അമിത് ഷാ ചോദിച്ചു. ദിശ രവിയുടെ അറസ്റ്റ് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഡൽഹി പോലീസിന് സംഭവം സ്വതന്ത്രമായി അന്വേഷിക്കാമെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയ സമ്മർദ്ദം ഉണ്ടാകില്ലെന്നും അമിത് ഷാ പറഞ്ഞു. 


ദിശയ്ക്ക് 21 വയസ്സ് മാത്രമാണ് പ്രായമെന്നും പരിസ്ഥിതി പ്രവർത്തകയാണെന്നും പറഞ്ഞപ്പോൾ കുറ്റവാളിയുടെ പ്രായം ആരെങ്കിലും ചോദിക്കാറുണ്ടോ എന്നായിരുന്നു അമിത് ഷായുടെ ചോദ്യം. 22 വയസ്സുള്ള മറ്റു പലരും അറസ്റ്റിലായിട്ടുണ്ടാകാമെന്നും ഡൽഹി പോലീസിൻ്റെ കൈയ്യിൽ തെളിവുള്ളതുകൊണ്ടാകാം അറസ്റ്റ് ചെയ്തതെന്നും അമിത് ഷാ പറഞ്ഞു. ഡൽഹി പോലീസ് നിയമം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ഏതൊക്കെ വകുപ്പുകളാണ് ചുമത്തിയതെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ അനധികൃത കുടിയേറ്റമടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അഭിപ്രായപ്പെട്ടു.



 ബിജെപി അധികാരത്തിലെത്തിയാൽ കേന്ദ്ര സർക്കാരിൻ്റെ പണം തട്ടിയെടുക്കുന്ന സംസ്ഥാന സർക്കാരിൻ്റെ രീതിക്ക് അവസാനമുണ്ടാകും. ഉംപുൻ ചുഴലിക്കാറ്റിന്റെ ദുരിതാശ്വാസ ഫണ്ടുകൾ സംസ്ഥാന സർക്കാർ വകമാറ്റി ചിലവഴിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി പ്രവർത്തകരും നേതാക്കളും കൊല്ലപ്പെട്ട സംഭവങ്ങളിൽ കടുത്ത നടപടിയുണ്ടാകുമെന്നും അമിത് ഷാ വ്യക്തമാക്കി. പ്രീണിപ്പിക്കൽ രാഷ്‌ട്രീയം പിന്തുടരുന്നതിനാലാണ് മുഖ്യമന്ത്രി മമതാ ബാനർജി 'ജയ് ശ്രീറാം' വിളികൾ ഇഷ്‌ടപ്പെടാത്തത്. ബിജെപി അധികാരത്തിൽ വന്നാൽ ഏഴാം ശമ്പള കമ്മിഷൻ ശുപാർശ ബംഗാളിൽ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 



അറസ്റ്റിനെപ്പറ്റി ഡൽഹി പോലീസ് കമ്മീഷണർ എസ് എൻ ശ്രീവാസ്തവ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ടൈംസ് നൗവിനോടും എബിപി ന്യൂസിനോടും പറഞ്ഞു. ഡൽഹി പോലീസിന് തെറ്റു പറ്റിയിരിക്കാൻ സാധ്യതയില്ലെന്നും തെളിവില്ലെങ്കിൽ കേസ് റദ്ദാക്കാൻ കോടതിയെ സമീപിക്കാമെന്നും അമിത് ഷാ പറഞ്ഞു. അറസ്റ്റിനെതിരെ ചോദ്യങ്ങൾ ഉയർത്താൻ എളുപ്പമാണെന്നും എന്നാൽ എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരം പറയുമെന്നും അമിത് ഷാ ചോദിച്ചു. ദിശയുടെ പ്രായം സംബന്ധിച്ച് ചോദ്യങ്ങൾ ഉയർത്തിയ മാധ്യമങ്ങളെ ചോദ്യം ചെയ്ത അദ്ദേഹം ഇത് ശരിയായ രീതിയല്ലെന്നും വിമർശിച്ചു.

Find out more: