ഗോപി സുന്ദറിന്റെ കറിവേപ്പില: വായടപ്പിച്ച് അഭയ ഹിരൺമയിയും! വർഷങ്ങളായുള്ള ലിവിങ് റ്റുഗദർ ജീവിതം അടുത്തിടെയായിരുന്നു അവർ അവസാനിപ്പിച്ചത്. സംഗീത സംവിധായകനായ ഗോപി സുന്ദറിനെ കണ്ടുമുട്ടി.ത് ജീവിതത്തിൽ വലിയ വഴിത്തിരിവായി മാറിയിരുന്നുവെന്ന് അഭയ മുൻപ് പറഞ്ഞിരുന്നു. സംഗീതം കരിയറാക്കുന്നതിനെക്കുറിച്ച് ആദ്യമായി സംസാരിച്ചത് അദ്ദേഹമാണ്. വീട്ടുകാരുടെ ആഗ്രഹപ്രകാരമായി എഞ്ചിനീയറിംഗിന് ചേർന്നതായിരുന്നു അഭയ. കുടുംബത്തിൽ സംഗീതഞ്ജരൊക്കെയുണ്ടെങ്കിലും ആ വഴിയെ സഞ്ചരിക്കുന്നതിനെക്കുറിച്ചൊന്നും അന്ന് ആലോചിച്ചിരുന്നില്ല. നന്നായി പാടുന്നുണ്ടല്ലോ, വ്യത്യസ്തമായ ശബ്ദമാണല്ലോയെന്നായിരുന്നു ഗോപി അഭയയോട് പറഞ്ഞത്. ലിവിങ് റ്റുഗദർ ജീവിതത്തെക്കുറിച്ചും വേർപിരിഞ്ഞതിനെക്കുറിച്ചുമുള്ള അഭയയുടെ തുറന്നുപറച്ചിൽ വൈറലായിരുന്നു. പാട്ടിനെക്കാളും കൂടുതൽ അഭയ ഹിരൺമയിയുടെ വ്യക്തി ജീവിതത്തെക്കുറിച്ചാണ് ചിലരൊക്കെ ചർച്ച ചെയ്യുന്നത്.




ഞാൻ കറിവേപ്പിലയാണോ, ചൊറിയണമാണോ എന്നറിയാൻ നീ വന്ന് മുന്നിൽ നിൽക്കൂ, അപ്പോൾ മനസിലാവും. നിന്റെ ഉമ്മയോട് ഞാൻ ബോധിപ്പിക്കാം. അവര് വളർത്തിയപ്പോൾ പിഴച്ചുപോയ തെറ്റാണ് എന്ന് അവരെ ഞാനൊന്ന് ഓർമ്മിപ്പിക്കണമല്ലോ, കക്കാസ് മുത്ത് പോയി ഉറങ്ങൂയെന്നുമായിരുന്നു അഭയയുടെ മറുപടി.
പാട്ടിനെക്കുറിച്ച് സംസാരിച്ചാൽ പോരേ, എന്തിനാണ് അവരുടെ വ്യക്തി ജീവിതത്തെക്കുറിച്ച് ചൊറിയാൻ പോവുന്നതെന്നായിരുന്നു ചിലരുടെ ചോദ്യം. ഈ മറുപടി പൊളിച്ചു, അനാവശ്യമായി ചൊറിയാൻ വരുന്നവരോട് ഇങ്ങനെ തന്നെ പറയണം. ഇത് ചോദിച്ച് മേടിച്ച പണിയാണ്. നിരവധി പേരാണ് പോസ്റ്റിന് താഴെയായി അഭയയക്ക് പിന്തുണ അറിയിച്ചെത്തിയിട്ടുള്ളത്.






മറ്റാരുടെയും പേഴ്‌സണൽ ലൈഫിനെക്കുറിച്ച് അഭിപ്രായം പറയാനോ, ഇടപെടാനോ ഞാൻ പോവാറില്ല. അതേ മര്യാദ എനിക്ക് പലപ്പോഴും കിട്ടാറില്ലെന്ന് അഭയ മുൻപ് പറഞ്ഞിരുന്നു. ഗോപി സുന്ദറിന്റെ കറിവേപ്പില എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. എന്റെ കക്കാസ് ഏട്ടൻ, ഒരു കറിവേപ്പില കഥയും എന്ന ക്യാപ്ഷനോടെ കമന്റും മറുപടിയും സ്‌ക്രീൻഷോട്ടാക്കി അഭയ പങ്കുവെച്ചിരുന്നു. അന്ന് അങ്ങനെയൊരു തീരുമാനമെടുത്തതിൽ കുറ്റബോധമില്ല. മ്യൂസിക്ക് ഫോക്കസ് ചെയ്താണ് ഇപ്പോൾ ജീവിക്കുന്നത്. ഇപ്പോഴത്തെ ജീവിതത്തിലും സമാധാനവും സന്തോഷവുമുണ്ടെന്നും അവർ പറഞ്ഞിരുന്നു.





ജാസി ഗിഫ്റ്റിനൊപ്പമായി പാടാൻ അവസരം ലഭിച്ചതിന്റെ സന്തോഷം സോഷ്യൽമീഡിയയിലൂടെ അഭയ പങ്കുവെച്ചിരുന്നു. അദ്ദേഹത്തിനൊപ്പം ഒരു ജിംഗിൾ ചെയ്യാൻ കഴിഞ്ഞു. അദ്ദേഹത്തിന്റെ പാട്ടും കംപോസിഷനും എനിക്കേറെയിഷ്ടമാണ്. റെക്കോർഡിംഗ് സെഷനിടയിലെ ചിത്രങ്ങളും അഭയ പങ്കുവെച്ചിരുന്നു. കരിയറിലെ സന്തോഷം പങ്കുവെച്ച് അഭയ എത്തിയപ്പോൾ ചിലർ ചോദിച്ചത് വ്യക്തി ജീവിതത്തെക്കുറിച്ചായിരുന്നു.

Find out more: