പ്രയാസമുള്ള തീരുമാനം എടുക്കുമ്പോൾ ഇപ്പോഴും അച്ഛന്റെ വാക്കുകളാണ് തന്നെ നയിക്കുന്നത്; മിഥുൻ! സോഷ്യൽ മീഡിയയിലും വളരെ അധികം സജീവമാണ് മിഥുൻ. രസകരമായ പോസ്റ്റുകൾ നിരന്തരം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഏറ്റവും ഒടുവിൽ മിഥുൻ പങ്കുവച്ചിരിയ്ക്കുന്നത് അല്പം ഇമോഷണലായ പോസ്റ്റ് ആണ്. മിഥുൻ രമേശ് എന്നാൽ ടെലിവിഷൻ പ്രേമികൾക്ക് വളരെ അധികം പ്രിയങ്കരനാണ്. കോമഡി ഉത്സവം എന്ന ഷോയുടെ വിജയം തന്നെ മിഥുന്റെ അവതരണം കൊണ്ടാണ് എന്ന് പറഞ്ഞാലും കൂടിപോകില്ല. അച്ഛന്റെ ഇരുപത്തിയഞ്ചാം ചരമ വാർഷികത്തെ കുറിച്ചാണ് പോസ്റ്റ്. 'അച്ഛൻ നമ്മളെ വിട്ട് പോയിട്ട് 25 വർഷങ്ങൾ. ഞാൻ ഏതൊരു പ്രയാസമായ തീരുമാനം എടുക്കുമ്പോഴും അച്ഛന്റെ വാക്കുകൾ എന്നെ സ്വാധീനിക്കാറുണ്ട്.
ഇപ്പോൾ എനിക്ക് എവിടെയെങ്കിലും, ആർക്കെങ്കിലും പോസിറ്റീവിറ്റ് പകർന്ന് നൽകാൻ കഴിയുന്നുണ്ട് എങ്കിൽ അത് എനിക്ക് അച്ഛൻ പഠിപ്പിച്ചു തന്നതാണ്. ഒരുപാട് മിസ്സ് ചെയ്യുന്നു അച്ഛാ' എന്ന് പറഞ്ഞുകൊണ്ടാണ് മിഥുന്റെ പോസ്റ്റ്.സഹോദരങ്ങളായ നിഥിൻ രമേശിനെയും ഷീല രമേശിനെയും ടാഗ് ചെയ്തുകൊണ്ടാണ് മിഥുന്റെ പോസ്റ്റ്. അച്ഛൻ പൊലീസ് യൂനിഫോമിൽ നിൽക്കുന്ന ഒരു സ്‌റ്റൈലൻ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ടൊവിനോ തോമസ്, ദീപ്തി വിധുപ്രതാപ്, ജിസ് ജോയ്, സാജിദ് യാഹിയ, റാണി സരൺ തുടങ്ങി നിരവധി സെലിബ്രിറ്റികൾ പോസ്റ്റിന് താഴെ ലൈക്കുകളും കമന്റുകളുമായി എത്തിയിട്ടുണ്ട്.
സിനിമയിൽ ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവൃത്തിച്ച മിഥുൻ ടെലിവിഷൻ ഷോകളിലും പരമ്പരകളിലും സജീവമായിരുന്നു. ആറോളം മെഗാ പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്, അതിലധികം ടിവി ഷോകൾ ഹോസ്റ്റ് ചെയ്യുകയും ചെയ്തു. റേഡിയോ ജോക്കി എന്ന നിലയിലും മിഥുൻ അംഗീകാരം നേടിയിട്ടുണ്ട്. ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ഫാസിൽ സിനിമയിലൂടെയാണ് മിഥുൻ കരിയർ ആരംഭിയ്ക്കുന്നത്. നായകനായും സഹനായകനായും വില്ലനായും മുപ്പതോളം സിനിമകളിൽ അഭിനയിച്ചു.മിഥുൻ രമേശ് എന്നാൽ ടെലിവിഷൻ പ്രേമികൾക്ക് വളരെ അധികം പ്രിയങ്കരനാണ്. കോമഡി ഉത്സവം എന്ന ഷോയുടെ വിജയം തന്നെ മിഥുന്റെ അവതരണം കൊണ്ടാണ് എന്ന് പറഞ്ഞാലും കൂടിപോകില്ല.
അച്ഛന്റെ ഇരുപത്തിയഞ്ചാം ചരമ വാർഷികത്തെ കുറിച്ചാണ് പോസ്റ്റ്. 'അച്ഛൻ നമ്മളെ വിട്ട് പോയിട്ട് 25 വർഷങ്ങൾ. ഞാൻ ഏതൊരു പ്രയാസമായ തീരുമാനം എടുക്കുമ്പോഴും അച്ഛന്റെ വാക്കുകൾ എന്നെ സ്വാധീനിക്കാറുണ്ട്. ഇപ്പോൾ എനിക്ക് എവിടെയെങ്കിലും, ആർക്കെങ്കിലും പോസിറ്റീവിറ്റ് പകർന്ന് നൽകാൻ കഴിയുന്നുണ്ട് എങ്കിൽ അത് എനിക്ക് അച്ഛൻ പഠിപ്പിച്ചു തന്നതാണ്. ഒരുപാട് മിസ്സ് ചെയ്യുന്നു അച്ഛാ' എന്ന് പറഞ്ഞുകൊണ്ടാണ് മിഥുന്റെ പോസ്റ്റ്.സഹോദരങ്ങളായ നിഥിൻ രമേശിനെയും ഷീല രമേശിനെയും ടാഗ് ചെയ്തുകൊണ്ടാണ് മിഥുന്റെ പോസ്റ്റ്. അച്ഛൻ പൊലീസ് യൂനിഫോമിൽ നിൽക്കുന്ന ഒരു സ്‌റ്റൈലൻ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
Find out more: