മലയാളികളുടെ മിൽമ നഷ്ടത്തിലായിരിക്കുകയാണ്. പ്രതിദിനം തമിഴ്നാട് കൂടുതല്‍ പാല്‍ വാങ്ങാമെന്ന് സമ്മതിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

 

  മില്‍മ പ്രതിസന്ധിയില്‍ പ്രതിദിനം 1.8 ലക്ഷം ലിറ്റര്‍ പാലാണ് ബാക്കി വന്നതെന്നും തമിഴ്നാടിനോട് പാല്‍പ്പൊടിയാക്കാനുള്ള സഹായം അഭ്യര്‍ഥിച്ചതില്‍ ഇടപെടല്‍ ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

  അതുകൊണ്ട് നാളെ മുതല്‍ പാല്‍ സംഭരണം വര്‍ധിക്കുമെന്നും ആളുകള്‍ കൂടുതലായി പാല്‍ വാങ്ങാൻ ശ്രമിച്ചാല്‍ ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൺസ്യൂമര്‍ഫെഡ് വഴി പാലും പാലുത്പന്നങ്ങളും വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് 19 വൈറസ് ബാധ മൂലം പാൽ വിതരണത്തിലുണ്ടായ പ്രതിസന്ധി അവസാനിച്ചു.

 

 പ്രതിദിനം തമിഴ്നാട് കൂടുതല്‍ പാല്‍ വാങ്ങാമെന്ന് സമ്മതിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു ഈറോഡുള്ള പാല്‍പ്പൊടി ഫാക്ടറിയിലേയ്ക്ക് മില്‍മ പാല്‍ സ്വീകരിക്കാമെന്ന് തമിഴ്നാട് അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

 

  കൂടുതല്‍ പാല്‍ വാങ്ങാമെന്ന് തമിഴ്നാട് അറിയിച്ചെന്നും എങ്കിലും പാല്‍ മിച്ചം വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 വൈറസ് ബാധ മൂലം പാല്‍ വിതരണത്തിലുണ്ടായ ഇടിവും തമിഴ്നാട് സര്‍ക്കാര്‍ നടപടിയുമായിരുന്നു മില്‍മയ്ക്ക് തിരിച്ചടിയായത്. ഇതോടെ കഴിഞ്ഞ രണ്ടാഴ്ചയായി മില്‍മ പ്രതിസന്ധിയിലായിരുന്നു.

 

  ഇതോടെ പാല്‍ സംഭരണത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പ്രതിദിനം ആറു ലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കുന്ന മില്‍മ മലബാര്‍ യൂണിയൻ മൂന്ന് ലക്ഷം ലിറ്റര്‍ പാലാണ് ചെറുകിട വിപണിയിലൂടെ വിറ്റഴിക്കുന്നത്.

 

  ശേഷിക്കുന്ന പാലാണ് തമിഴ്നാട്ടില്‍ എത്തിച്ച് പാല്‍പ്പൊടിയുണ്ടാക്കുന്നതും ഐസ്ക്രീം ഉള്‍പ്പെടെയുള്ള പാല്‍ ഉത്പന്നങ്ങള്‍ ഉണ്ടാക്കാൻ ഉപയോഗിക്കുന്നതും. എന്നാല്‍ ലോക്ക്ഡൗൺ മൂലം വ്യാപാരത്തിലുണ്ടായ ഇടിവു മൂലം ഇതിന്‍റെ ഉത്പാദനവും നിര്‍ത്തി വെച്ചിരുന്നു. 

మరింత సమాచారం తెలుసుకోండి: